മലയാളത്തിന്റെ സൂപ്പർതാരവും ബിജെപിയുടെ അതിശക്തനായ നേതാവുമാണ് സുരേഷ് ഗോപി. സിനിമകളിൽ പൊലീസ് വേഷങ്ങൾ ചെയ്ത് പ്രേക്ഷകരെ ഏറെ അമ്പരിപ്പിച്ച നടൻ കൂടിയാണ് അദ്ദേഹം. ഇപ്പോഴിതാ താൻ റിയൽ ലൈഫിൽ ഒരു പൊലീസ് ഓഫീസറായിരുന്നുവെങ്കിൽ എന്തൊക്കെ ചെയ്യുമെന്ന് വ്യക്തമാക്കുകയാണ് സുരേഷ് ഗോപി.
വലിയൊരു ഇടവേളക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ചെത്തിയ പാപ്പൻ പ്രദർശനത്തിന് എത്തിയയിരിക്കുക ആണ്. പൊലീസ് വേഷത്തിലാണ് അദ്ദേഹം പാപ്പനിലെത്തിയത്. ഗോകുൽ സുരേഷും പാപ്പനിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
നൈല ഉഷ, കനിഹ, നീത പിള്ള എന്നിവർ ചിത്രത്തിലഭിനയിച്ച മറ്റു താരങ്ങളാണ്. ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മികച്ച വിജയമാണ് ചിത്രം നേടിയെടുക്കുന്നത്. പാപ്പൻ സിനിമയുമായി ബന്ധപ്പെട്ട് പ്രമോഷൻ വർക്കുകളിൽ സജീവമായിരുന്നു സുരേഷ് ഗോപി.
ഇപ്പോൾ പാപ്പന്റെ വിജയിത്തെ തുടർന്നും അദ്ദേഹം മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ്. പാപ്പന്റെ വിജയ ലഹരിയിൽ ്‌ദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. അകാരണമായി ശബരിമലയിലെ സമര യോദ്ധാക്കളെ ഉ പ ദ്ര വി ച്ചത് എനിക്ക് ഒട്ടും സഹിക്കാൻ പറ്റിയിട്ടില്ലെന്നും താൻ അവരുടെ മേലുദ്യോഗസ്ഥൻ ആയിരുന്നുവെങ്കിൽ ആ പൊലീസുകാരെ മൊത്തം ത ല്ലി കൊ ന്നേ നെ എന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.
പാപ്പന്റെ വിജയ പശ്ചാത്തലത്തിൽ റെഡ് എഫ്എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം. റിയൽ ലൈഫിൽ സുരേഷ് ഗോപി ഒരു പോലീസുകാരനായിരുന്നു എങ്കിൽ എന്തൊക്കെയാവും ചെയ്യുക എന്നതായിരുന്നു അവതാരകന്റെ ചോദ്യം.
അതിനുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. അകാരണമായി ശബരിമലയിലെ സമര യോദ്ധാക്കളെ ഉ പ ദ്ര വിച്ചത് എനിക്ക് ഒട്ടും സഹിക്കാൻ പറ്റിയിട്ടില്ല. അവരൊന്നും ഒരു ക ല്ലെ റി യുകയോ കു പ്പി ക ഷ് ണ മെടുത്ത് എ റി യു കയോ ദ്രോ ഹ ത്തി നോ നിന്നിട്ടില്ല. ശരണം വിളിച്ചവരെ, അല്ലെങ്കിൽ ശരണമന്ത്രം ഓതി നടന്നവരെയാണ് ഉ പ ദ്ര വി ച്ചത്.
ഗാന്ധിയൻ മോഡലിലായിരുന്നു അവരുടെ സമരം. ഞാൻ അവരുടെ മേലുദ്യോഗസ്ഥൻ ആയിരുന്നുവെങ്കിൽ ആ പൊലീസുകാരെ മൊത്തം ത ല്ലി കൊ ന്നേ നെ. ജനാധിപത്യത്തിൽ പൊലീസ് ആധിപത്യം എന്നില്ല, മുഖ്യമന്ത്രി ആധിപത്യം എന്നില്ല. പ്രധാനമന്ത്രി ആധിപത്യം എന്നില്ല. ജനാധിപത്യം ആണെങ്കിൽ ജനമാണ് ആദ്യത്തെ വാക്ക്.
ശബരിമലയുടെ കാര്യത്തിൽ അത് ഭക്തരുടെ മാത്രം സമരമായിരുന്നു. അവരുടെ അലമുറയിട്ടുള്ള വിളിയായിരുന്നു. അതിനെ അടിച്ചൊതുക്കിയെന്നും സുരേഷ് ഗോപി പറഞ്ഞു.