അത്യാവശ്യം ഉള്ളവരാണ് അവർ അവർക്കും പോകണമല്ലോ; മമ്മൂട്ടിയുടെ വാക്കുകൾക്ക് കയ്യടിച്ച് ജനങ്ങൾ, മമ്മൂക്ക വികാരമല്ലേ എന്ത് ചെയ്യാൻ പറ്റുമെന്ന് കെഎസ് ആർടിസി

209

അഭിനയ രംഗത്ത് എത്തി 50 വർഷങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴും മലയാളത്തിന്റെ മെഗാസ്റ്റാർ ആയി തുടരുന്ന ഇതിഹാസ താരമാണ് മമ്മൂട്ടി. ഇപ്പോഴിതാ ആരാധക ലക്ഷങ്ങൾ തന്നെ കാണാൻ എത്തിയത് കൊണ്ട് ബ്ലോക്കായ വഴി എത്രയും വേഗം പൂർവസ്ഥിതിയിലേക്ക് മാറ്റാൻ മമ്മൂട്ടി ഇടപ്പെട്ടതാണ് ചർച്ചയായി മാറുന്നത്.

ഹരിപ്പാട് പുതുതായി ആരംഭിക്കുന്ന ഒരു സ്വകാര്യ സ്ഥാപനം ഉദ്ഘാടനം ചെയ്യാൻ മമ്മൂട്ടി എത്തിയപ്പോഴാണ് സംഭവം. മമ്മൂട്ടി പറഞ്ഞ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. വഴി ബ്ലോക്ക് ആകുന്ന അത്ര ജനക്കൂട്ടത്തെ കണ്ട് പരിപാടി വേഗം നടത്തി താൻ പോകാമെന്നും, അത്യാവശ്യക്കാരുടെ വഴി മുടക്കുന്നത് ശരിയല്ലലോ എന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞത്.

Advertisements

നമ്മൾ ഇത്രയുംനേരം ഈ റോഡ് ബ്ലോക്ക് ചെയ്ത് നിർത്തിയിരിക്കുകയാണ് ഈ പരിപാടി വേഗം തീർത്ത് പോയാലേ അത്യാവശ്യക്കാർക്ക് അവരുടെ ആവശ്യങ്ങൾക്ക് പോകാൻ സാധിക്കുള്ളു, നമ്മൾ സന്തോഷിക്കുന്നവരാവാം പക്ഷേ അവർക്ക് ഒരുപാട് ആവശ്യങ്ങൾ ഉണ്ടാവും അതുകൊണ്ട് ഞാൻ ഇത് വേഗം നടത്തി പോകും, നമ്മുക്ക് പിന്നെ കാണാം എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.

Also Read
ജഗതിക്ക് ഒപ്പം അഭിനയിക്കുന്നത് വളരെ റിസ്‌ക്കുള്ള കാര്യമാണ്; മുൻകാല അനുഭവവും കാരണവും വെളിപ്പെടുത്തി നടി അഭിരാമി

സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ ട്രോളുകളിലും സോഷ്യൽ മീഡിയയിലും മമ്മൂട്ടിയാണ് ചർച്ച. വൻ ജനതിരക്ക് ആയിരുന്നു ഹരിപ്പാട് അനുഭവപ്പെട്ടത്. ഹരിപ്പാട് എംഎൽഎ രമേശ് ചെന്നിത്തല, നിർമാതാവ് ആന്റോ ജോസ്ഫ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.

ഈ പരിപാടിൽ മമ്മൂട്ടിയെ മമ്മൂട്ടിയെ കാണാൻ കെഎസ്ആർടിസി ബസിന് മുകളിൽ കയറി ആളുകൾ ഇരിക്കുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ഇതിനിടെ മമ്മൂട്ടിയെ കാണാൻ കെഎസ്ആർടിസി ബസിന്റെ മുകളിൽ വരെ ആളുകൾ കയറിയല്ലോ എന്ന് സങ്കടം പറഞ്ഞയാൾക്ക് ഹരിപ്പാട് കെഎസ്ആർടിസി ഫേസ്ബുക്ക് പേജ് നൽകിയ മറുപടിയും സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.

മമ്മൂക്ക വികാരമല്ലേ എന്ത് ചെയ്യാൻ പറ്റും, സ്റ്റാന്റിന് മുകളിൽ വരെ ആളുകൾ കയറി എന്നാണ് ഹരിപ്പാട് കെഎസ്ആർടിസി ഫേസ്ബുക്ക് പേജ് മറുപടി പറഞ്ഞത്.അതേസമയം റോഡ് ബ്ലോക്ക് ചെയ്താൽ അത്യാവശ്യക്കാർ ബുദ്ധിമുട്ടും അതുകൊണ്ട് പരിപാടി വേഗം നടത്തി ഞാൻ മടങ്ങും എന്നാണ് മമ്മൂട്ടി ഉദ്ഘാടന വേദിയിൽ പറഞ്ഞത്.

മമ്മൂട്ടിയുടെ വാക്കുകൾക്ക് കയ്യടിച്ചും സോഷ്യൽ മീഡിയയിൽ നിരവധി പേർ എത്തുന്നുണ്ട്. ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിക്കുന്നത്.
ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നൻപകൽ നേരത്ത് മയക്കം, നിസാം ബഷീറിന്റെ റോഷാക്ക് എന്നിവയാണ് ചിത്രീകരണം പൂർത്തിയാക്കിയ മമ്മൂട്ടി ചിത്രങ്ങൾ.

Also Read
പ്രസവത്തിന് ഒരാഴ്ച മുമ്പാണ് കുഞ്ഞിന്റെ അവസ്ഥ അറിഞ്ഞത്; 16ാം വയസിലും വീൽചെയറിൽ; മകൾ അമ്മേ എന്ന് വിളിച്ചു ഓടിവരുന്നത് കാണണമെന്നാണ് മോഹം: സിന്ധു വർമ്മ

ഭീഷ്മ പർവ്വത്തിനു ശേഷം അമൽ നീരദ് ഒരുക്കുന്ന ബിലാലിന്റെ ചിത്രീകരണം ഇനിയും ആരംഭിച്ചിട്ടില്ല. അഖിൽ അക്കിനേനി നായകനാകുന്ന തെലുങ്ക് ചിത്രം ഏജന്റിലും മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

Advertisement