ഒരു കാലത്ത് ബോളിവുഡിലും തെന്നിന്ത്യയിലും ശ്രദ്ധേയ ആയ നടി ആയിരുന്നു സനാ ഖാൻ. മുംബൈയിൽ ജനിച്ചു വളർന്ന സന 2005 മുതലാണ് സിനിമാ ലോകത്ത് സജീവം ആയത്. ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളിൽ വേഷമിട്ട സന ക്ലൈമാക്സ് എന്ന മലയാള സിനിമയിലും അഭിനയിച്ചിരുന്നു.
തമിഴ് ചിത്രമായ അയോഗ്യ ആണ് ഒടുവിൽ പുറത്തിറങ്ങിയ സിനിമ. നേരത്തെ കൊറിയോഗ്രഫർ മെൽവിൻ ലൂയിസുമായി സന പ്രണയത്തിൽ ആയിരുന്നു. ഗാർഹിക പീ ഡ നം ആരോപിച്ച് 2020 ഫെബ്രുവരിയിൽ സന മെൽവിൻ ലൂയിസുമായുള്ള ബന്ധം അവസാനിപ്പിക്കുക ആയിരുന്നു.
തുടർന്ന് വിഷാദരോഗത്തിന് ചികിത്സ തേടിയ താരം സിനിമ ഉപേക്ഷിച്ചതായും ആത്മീയ മാർഗം സ്വീകരിച്ചതായും വെളിപ്പെടുത്തി രംഗത്തെത്തുക ആയിരുന്നു. 2020 ഒക്ടോബറിലാണ് പ്രമുഖ ബോളിവുഡ് നടി കൂടിയായിരുന്ന ബിഗ് ബോസ് താരം സന ഖാൻ എന്റർടൈൻമെന്റ് മേഖലയിൽ നിന്ന് പിൻവാങ്ങിയത്.
നവംബറിൽ ഗുജറാത്ത് സൂറത്ത് സ്വദേശിയായ മുഫ്തി അനസ് സെയിദിനെ വിവാഹം ചെയ്തു. ഇപ്പോഴിിതാ സിനിമയുടെ ഗ്ലാമർ ലോകം ഉപേക്ഷിച്ച് ആത്മീയ ജീവിതം തിരഞ്ഞെടുത്തതിന് പിന്നിലുള്ള കാരണം തുറന്നുപറഞ്ഞിരിക്കുകയാണ് സനാ ഖാൻ.
പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ അനുഭവിച്ച വിഷാദരോഗത്തെ കുറിച്ചും ഹിജാബ് ധരിക്കാനുണ്ടായ കാരണത്തെ കുറിച്ചും സന വ്യക്തമാക്കുന്നു. എനിക്ക് ജീവിതത്തിൽ എല്ലാമുണ്ടായിരുന്നു. പണവും പ്രശസ്തിയും ഉൾപ്പെടെ എല്ലാം. എനിക്ക് എന്താണോ വേണ്ടത് അത് എല്ലാം ചെയ്യാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരുന്നു.
എന്നിട്ടും സന്തോഷവും സമാധാനവും മാത്രം ഉണ്ടായിരുന്നില്ല. അതു എന്തു കൊണ്ടാണെന്ന് ഞാൻ ആലോചിച്ചു. അതു വളരെ പ്രതിസന്ധി നിറഞ്ഞ കാലഘട്ടം ആയിരുന്നു. വിഷാദരോഗം തീവ്രമായതോടെ കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് എനിക്കു തോന്നി.
2019ലെ റമദാൻ സമയമായിരുന്നു അത്. ആ രാത്രികളിൽ ഞാൻ സ്ഥിരമായി എന്റെ ഖ ബ ർ (ശ വ ക്കു ഴി) സ്വപ്നം കാണാൻ തുടങ്ങി. കത്തിജ്വലിക്കുന്ന ഖ ബ റി ൽ എ രി ഞ്ഞ ട ങ്ങു ന്ന എന്നെ തന്നെയാണ് ഞാൻ കണ്ടത്. എന്റെ അന്ത്യം ഇങ്ങനെ ആയിരിക്കുമെന്ന് ദൈവം സൂചന നൽകുക ആണെന്ന് എനിക്കു തോന്നി. അതെന്നെ ആശങ്കപ്പെടുത്തി. തുടർന്നുകൊണ്ടിരിക്കുന്ന ജീവിത രീതി മാറ്റണമെന്ന് ഞാൻ തീരുമാനിച്ചു.
ഞാൻ ഒരുപാട് ഇസ്ലാമിക പ്രസംഗങ്ങൾ കേട്ടു. ഹിജാബിനെ കുറിച്ചുള്ള മനോഹരമായ ഒരു ലേഖനം വായിച്ചു. ഒടുവിൽ എന്റെ പിറന്നാൾ ദിവസം ആ നിമിഷം വന്നെത്തി. വീട്ടിൽ ഞാൻ വാങ്ങിവെച്ച കുറേ സ്‌കാർഫുകൾ ഉണ്ടായിരുന്നു. പിറന്നാളിന്റെ അന്ന് രാവിലെ എഴുന്നേറ്റ് ഞാൻ ഒരു സ്‌കാർഫ് ഹിജാബ് പോലെ തലയിൽ ചുറ്റിക്കെട്ടി.
ഇനിയൊരിക്കലും അതു അഴിക്കില്ലെന്ന് ഞാൻ സ്വയം പറഞ്ഞു എന്നും സനാ ഖാൻ ഇൻസ്റ്റ്ഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. വീഡിയോക്കിടയിൽ സന പൊട്ടിക്കരയുന്നതും കാണാം. കരച്ചിലടക്കാൻ കഴിയുന്നില്ലെന്നും താരം അവതാരകനോട് പറയുന്നുണ്ട്.
നേരത്തെ ആദ്യ ഹജ്ജിന്റെ അനുഭവങ്ങൾ സന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. വികാരങ്ങൾ പങ്കുവെയ്ക്കാൻ വാക്കുകളില്ലെന്നും ഒരു പൂവ് ചോദിച്ചപ്പോൾ ദൈവം ഒരു പൂക്കാലം തന്നുവെന്ന് സന കുറിച്ചിരുന്നു.