മുകേഷ് ആ പറഞ്ഞത് എനിക്ക് സഹിച്ചില്ല, മുഖത്ത് നോക്കി ഒരു തെറി പറഞ്ഞിട്ട് ഞാൻ ജഗദീഷിനേയും സിദ്ധീഖിനേയും നായകൻമാരാക്കി, പടം സൂപ്പർഹിറ്റായി: വെളിപ്പെടുത്തലുമായി തുളസീദാസ്

11157

നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ ഒരുകാലത്ത് മലയാള സിനിമാ ആരാധകർക്ക് പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുളള സംവിധായകനാണ് തുളസീദാസ്. സൂപ്പർതാരങ്ങളും രണ്ടാംനിര താരങ്ങളും ഉൾപ്പെടെയുളളവരെ നായകൻമാരാക്കി സൂപ്പർ ഹിറ്റ് സിനിമകൾ തുളസീദാസ് ഒരുക്കിയിരുന്നു.

തുളസീദാസിന്റെ സംവിധാനത്തിൽ 1991ൽ പുറത്തിറങ്ങി വലിയ വിജയം നേടിയ ചിത്രമാണ് മിമിക്സ് പരേഡ്. ഇപ്പോഴിതാ പ്രശസ്ത നടൻ മുകേഷിനെ മിമിക്സ് പരേഡ് സിനിമയിലേക്ക് അഭിനയിക്കാൻ വിളിച്ചപ്പോൾ ഉണ്ടായ അനുഭവം പങ്കുവെക്കുകയാണ് തുളസീദാസ്. മാസ്റ്റർബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകന്റെ വെളിപ്പെടുത്തൽ.

Advertisements

തുളസീദാസിന്റെ വാക്കുകൾ ഇങ്ങനെ:

Also Read
കസിന്റെ വീട്ടിൽ പോയത് ആയിരുന്നു, പരിചയമില്ലാത്ത കോഴി ആയിരുന്നു, തന്നെ ആ കോഴി ഓടിച്ച സംഭവം വെളിപ്പെടുത്തി ഐശ്വര്യ രാജീവ്

എന്റെ ഒരുപാട് സിനിമകളിൽ മുകേഷ് നായകനായി വന്നിട്ടുണ്ട്. കൗതുകവാർത്തകൾ വിജയമായ ശേഷം മിമിക്സ് പരേഡിന് വേണ്ടിയും ഞാൻ മുകേഷിനെ സമീപിച്ചു. സിനിമയുടെ കഥ ഞാനും കലൂർ ഡെന്നീസും പ്ലാൻ ചെയ്ത സമയത്ത് മുകേഷിന്റെ അടുത്താണ് പോയത്.

മുകേഷ് സരിതയ്ക്കൊപ്പം ഏറണാകുളത്ത് ഉണ്ടായിരുന്നു. കൗതുകവാർത്തകൾ ഷേണായീസിൽ അമ്പത് ദിവസം കഴിഞ്ഞ സമയമാണ്. അന്ന് എന്നെ കണ്ട ഉടനെ മുകേഷ് പറഞ്ഞു; തുളസി, കൗതുക വാർത്തകളുടെ പ്രതിഫലം അല്ലട്ടോ, പ്രതിഫലം ഒകെ മാറിയെന്ന്. ഞാനത് ചോദിച്ചില്ലല്ലോ എന്നായിരുന്നു എന്റെ മറുപടി.

പുതിയ പ്രോജക്ടിന് വേണ്ടി സംസാരിക്കാനല്ലെ വന്നത്. പ്രൊഡ്യൂസറ് ആരാണെന്നുളളത് ഞാൻ മുകേഷിനോട് പറഞ്ഞു. മിമിക്രി താരങ്ങളെ വെച്ചുളള കഥയും കോമഡിയുമാണ്. തുടർന്ന് അഡ്വാൻസ് വാങ്ങിക്കാം, പക്ഷേ ഈ സമയത്ത് സിദ്ധിഖ് ലാലിന്റെ സിനിമ തുടങ്ങുമെന്ന് പറഞ്ഞിട്ടുണ്ട് എന്ന് മുകേഷ് പറഞ്ഞു.

അത് തുടങ്ങിയാൽ ചിലപ്പോ ഞാൻ പോവും. പിന്നെ സത്യൻ അന്തിക്കാടിന്റെയും സിനിമ പറഞ്ഞിട്ടുണ്ട് എന്ന് മുകേഷ് അറിയിച്ചു. ഇതൊക്കെ കൗതുകവാർത്ത കണ്ട ശേഷമുളള റിയാക്ഷനാണ്. എനിക്കത് അങ്ങോട്ട് സഹിച്ചില്ല. അത് ഒരു എത്തിക്സിന് നിരക്കാത്ത സംഭാഷണമല്ലെ. എന്റെ നിർമ്മാതാവിന്റെ കൈയ്യിൽ നിന്ന് പൈസ വാങ്ങിയിട്ട് ആ സിനിമയ്ക്ക് വിളിച്ചാൽ പോവുമെന്ന്.

ഞാൻ അന്ന് മുകേഷിന്റെ മുഖത്ത് നോക്കി ഒരു തെറി വാക്ക് പറഞ്ഞു. സരിത നിൽക്കുന്നത് പോലും ഓർത്തില്ല. കലൂർ ഡെന്നീസും വഴക്ക് പറഞ്ഞു. മുകേഷ് അഭിനയിക്കേണ്ട എന്ന് പറഞ്ഞ് ഞാൻ ഇറങ്ങിപ്പോന്നു. നിർമ്മാതാവ് എന്നോട് പറഞ്ഞപ്പോഴും മുകേഷ് വേണ്ടെന്ന് ഞാൻ പറഞ്ഞു.

Also Read
വാണിയെ ഞാൻ വീഴ്ത്തുന്നത് തന്നെ പാചകത്തിലൂടെയല്ലേ, ഞാനുണ്ടാക്കിയ. ചില്ലി ചിക്കനും ഫ്രൈഡ് റൈസും കഴിച്ച് വാണി അതിൽ വീണുപോയി: വെളിപ്പെടുത്തി ബാബുരാജ്

പിന്നെ സിദ്ദിഖ്, ജഗദീഷ് തുടങ്ങിയവരാണ് നായകന്മാരായത്. ആ സിനിമ സൂപ്പർഹിറ്റായി മാറി. നൂറ് ദിവസം ഓടി. നൂറാം ദിവസ ആഘോഷത്തിന് മുകേഷിനെ വിളിച്ചെങ്കിലും സരിതയാണ് വന്നതെന്നും അഭിമുഖത്തിൽ തുളസീദാസ് ഓർത്തെടുത്തു.

Also Read
ആരാധകരെ തീരാ സങ്കടത്തിലാക്കിയ മലയാള സിനിമയിലെ പ്രധാനപ്പെട്ട താര വിവാഹ മോചനങ്ങൾ, കാരണം?

Advertisement