മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ്‌ബോസിന്റെ മലയാളം പതിപ്പ് മൂന്നാം സീസണിൽ 91 ദിവസം നിന്ന് ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച മൽസരാർത്ഥിയാണ് സൂര്യ ജെ മേനോനേ#. തുടക്കത്തിൽ തന്നെ പുറത്താവുമെന്ന് പലരും കരുതിയ മൽസരാർത്ഥി കൂടിയാണ് സൂര്യ. എന്നാൽ മണിക്കുട്ടനുമായുളള സൗഹൃദം സൂര്യയെ കൂടുതൽ ദിനങ്ങൾ ഷോയിൽ നിൽക്കാൻ സഹായിച്ചു.
ഇത്തവണ ബിഗ് ബോസിൽ എറ്റവും കൂടുതൽ വാർത്തകളിൽ നിറഞ്ഞ ജോഡിയാണ് ഇരുവരും. മണിക്കുട്ടൻ പ്രണയം ഇല്ലെന്ന് പറഞ്ഞപ്പോഴും സൂര്യ വീണ്ടും സുഹൃത്തായി തന്നെ തുടർന്നു. മണിക്കുട്ടനോടുളള സൂര്യയുടെ പ്രണയം സ്ട്രാറ്റജി ആണെന്നാണ് പലരും വിമർശിച്ചത്. തമിഴ് ബിഗ് ബോസിലെ ഓവിയയെ അനുകരിച്ചാണ് സൂര്യ കളിക്കുന്നതെന്നും ആരോപണങ്ങൾ വന്നു.
എന്നാൽ ഗെയിമിന് വേണ്ടിയല്ലെന്നും തന്റെ മനസിൽ തോന്നിയ കാര്യമാണ് മണിക്കുട്ടനോട് പറഞ്ഞതെന്നും സൂര്യ പറഞ്ഞിരുന്നു. ഇഷ്ടം തുറന്നു പറഞ്ഞതിന് പിന്നാലെ വലിയ രീതിയിലുളള വിമർശനങ്ങളും കളിയാക്കലുകളും എല്ലാം നേരിട്ടിട്ടുണ്ട് സൂര്യ. ഇപ്പോഴിതാ പ്രണയം പറയണ്ടായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു എന്ന് പറയുകയാണ് സൂര്യ. ഇന്ത്യ ഗ്ലിറ്റ്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.
മനസിലുളളത് അന്ന് തന്നെ മണിക്കുട്ടനോട് പറഞ്ഞതിന്റെ കാരണവും സൂര്യ അഭിമുഖത്തിൽ വെളിപ്പെടുത്തി. മണിക്കുട്ടനോട് ഇഷ്ടം പറഞ്ഞപ്പോൾ അദ്ദേഹം നിരാകരിച്ചില്ല എന്നാണ് സൂര്യ പറയുന്നത്. ഇല്ലാ എന്നല്ല മണിക്കുട്ടൻ പറഞ്ഞത്. നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞുതന്നു. നമ്മളെല്ലാം ഇവിടെ ഗെയിം കളിക്കാൻ വന്നതാണ്.
നിനക്ക് നിന്റെ വീട്ടുകാരെ നോക്കണം എനിക്കും അതേപോലെ തന്നെ. രണ്ട് പേർക്കും സ്വപ്നങ്ങളുണ്ട് പുറത്തും ഒരു ജീവിതമുണ്ട് എല്ലാവർക്കും. തൽക്കാലം പ്രണയം എന്നത് മാറ്റിവെച്ച് ഗെയിം നല്ല രീതിയിൽ കളിച്ച് ഫിനാലെയിലേക്ക് വരുക. പെൺകുട്ടികളൊക്കെ ഫിനാലെയിലേക്ക് വരണം എന്ന് ആഗ്രഹമുളള ഒരാളായിരുന്നു മണിക്കുട്ടൻ.
മണിക്കുട്ടനോട് പ്രണയം പറഞ്ഞതിന് ഫ്രണ്ട്സ് ഉൾപ്പെടെയുളളവർ എന്നെ കുറ്റപ്പെടുത്തി. നീ എന്തിനാണ് പറഞ്ഞത് എന്ന് ചോദിച്ചു. അപ്പോ ഞാൻ വിചാരിച്ചു പറയണ്ടായിരുന്നു. പക്ഷേ എനിക്ക് ഒന്നും മറച്ചുവെയ്ക്കാൻ അറിയില്ല. പണ്ടുതൊട്ടെയുളള പ്രശ്നമാണ്. എന്റെ ഉളളിൽ എന്താണെങ്കിലും അത് മുഖത്തുണ്ടാവും. ഉളളിൽ ദേഷ്യമാണെങ്കിൽ അത് മുഖത്തുണ്ടാവും. ചിരിച്ചുകൊണ്ടിരിക്കാൻ പറ്റില്ല. ഞാൻ പിണങ്ങി ഇരിക്കുകയും മിണ്ടാതെ നടക്കുകയുമൊക്കെ ചെയ്യും.
അങ്ങനത്തെ ഒരു ക്യാരക്ടറാണ് അപ്പോ എനിക്ക് എത്ര നാള് മനസിൽ തോന്നിയത് ഹൈഡ് ചെയ്യാൻ പറ്റൂം. പിന്നെ ഞാൻ വിചാരിച്ചു. ദൈവമേ പറയാണ്ടിരുന്നാൽ മതിയായിരുന്നു. ഇത്ര പ്രശ്നങ്ങൾ വരില്ലായിരുന്നു. പുറത്ത് ഇറങ്ങിയിട്ട് മണിക്കുട്ടനോട് പറയാം എന്ന് തോന്നിയിട്ടുണ്ട്. പക്ഷേ അന്ന് തന്നെ എനിക്ക് പറയാൻ തോന്നി. പുറത്ത് ഇറങ്ങിയാൽ സമയം കിട്ടിയെന്ന് വരില്ല. പ്രണയം മുൻപുണ്ടായിട്ടുണ്ട് അത് ഷോയിൽ പറഞ്ഞിട്ടുണ്ട്.
എന്നാൽ കവിത ഒരാൾക്ക് എഴുതികൊടുക്കുന്നത് ആദ്യമായിട്ടാണ്. മണിക്കുട്ടൻ തിരിച്ചുവരുന്നു എന്ന് ബിഗ് ബോസ് ഞങ്ങളോട് പറഞ്ഞിട്ടില്ല. അന്ന് എനിക്ക് ഹാഫ് സാരി ഉടുക്കാൻ തോന്നി, ഉടുത്തു. എന്നാൽ പുറത്ത് വിമർശനങ്ങൾ വന്നത് മണിക്കുട്ടന്റെ തിരിച്ചുവരവ് അറിഞ്ഞ് ഞാൻ ഹാഫ് സാരി ഉടുത്തുവെന്നാണ്. ഫിറോസിക്കയും മണിക്കുട്ടനും വൻ ശത്രുക്കളാണ് എന്ന രീതിയിലാണ് വെളിയിൽ വന്നത്. നായകനും വില്ലനും എന്നാണ് ചിത്രീകരിക്കപ്പെട്ടത്.
എന്നാൽ ആ വ്യക്തികൾ പുറത്ത് ഇറങ്ങി ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതാണ് ഞാൻ കണ്ടത്. പുറത്ത് ആരും തമ്മിൽ ഒരു പ്രശ്നവുമില്ല. ഞങ്ങൾ പുറത്ത് ഒരുമിച്ച് നടന്ന് സംസാരിക്കുകയൊക്കെ ചെയ്തിട്ടുണ്ട്. എന്നാൽ ഇതിനിടയിൽ അടിയൊന്നും ഉണ്ടായിട്ടില്ല. അന്ന് എനിക്ക് മാത്രമാണ് ഫോൺ കിട്ടിയത്. അപ്പോ ഞാൻ പറഞ്ഞു നിങ്ങള് ഇങ്ങനെയൊന്നും നടക്കാൻ പാടില്ല, അടിക്കൂടി ഹോസ്പിറ്റലിൽ ആണെന്ന് ഒകെയാണ് വാർത്ത വന്നത് എന്ന്, അപ്പോ അത് കേട്ട് എല്ലാവർക്കും ചിരി വന്നു എന്നും സൂര്യ വ്യക്തമാക്കുന്നു.