ദാദാ സാഹിബ് എന്ന വിനയൻ മമ്മൂട്ടി ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമയിൽ എത്തിയ താരമാണ് സനൂഷ സന്തോഷ്. ആദ്യ ചിത്രത്തോടെ തന്നെ ശ്രദ്ധിക്കപ്പെട്ട സനൂഷ പിന്നീട് മലയാളത്തിലും തമിഴിലും ഒക്കെയായി നിരവധി സിനിമകളിൽ ബാലതാരമായി വേഷമിട്ടു.
ഇപ്പോൾ നായികയായി തെന്നിന്ത്യൻ സിനിമയിൽ തിളങ്ങുകയാണ് താരം. മലയാളത്തിന്റെ ജനപ്രിയൻ ദിലീപ് നായകനായ മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിലൂടെയാണ് സനൂഷ നായികയായി മാറുന്നത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുള്ള സനൂഷ അവസാനമായി അഭിനയിച്ച ചിത്രം നാനി നായകനായതെലുങ്ക് ചിത്രമായ ജഴ്‌സിയാണ്.
കേരള സർക്കാരിന്റെ മികച്ച ബാല താരത്തിലുള്ള സംസ്ഥാന ചലച്ചിത്രപുരസ്‌കാരവും സനൂഷ നേടിയിട്ടുണ്ട്. സക്കറിയയുടെ ഗർഭിണികൾ എന്ന ചിത്രത്തിലൂടെ ജൂറിയുടെ പ്രത്യേക പരാമർശവും നേടിയിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സനൂഷ തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളും ഒക്കെ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്.
കഴിഞ്ഞ ദിവസം സനൂഷ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോക്ക് താഴെ മോശം കമന്റുമായി എത്തിയയാൾക്ക് മറുപടി നൽകിയിരിക്കുകയാണ് സനുഷ. ഗൃഹലക്ഷ്മിക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രം നടി കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ ഫോട്ടോക്ക് താഴെയായി ആത്മാഭിമാനമുള്ള ഒരു സ്ത്രീയുടെ യഥാർത്ഥ സൗന്ദര്യം ഇതല്ല എന്ന് ഒരാൾ കമന്റ് ചെയ്യുകയായിരുന്നു.
ജയകുമാർ ചിറക്കൽ എന്നു പേരുള്ള പ്രൊഫൈലിൽ നിന്നുമായിരുന്നു ഈ കമന്റെത്തിയത്. ഇതിന് മറുപടിയായി എന്ന് സ്വന്തം ഫേക്ക് അക്കൗണ്ട് വഴി പുറമെ മാന്യനായ ചേട്ടൻ എന്നായിരുന്നു സനുഷ നൽകിയ മറുപടി. നിരവധി പേരാണ് സനുഷയുടെ മറുപടിക്ക് ലൈക്ക് ചെയ്തും കമന്റ് ചെയ്തും പിന്തുണയുമായി എത്തിയത്.
നേരത്തെയും മോശം കമന്റുമായി എത്തുന്നവർക്ക് ശക്തമായ ഭാഷയിൽ സനുഷ മറുപടി നൽകാറുണ്ട്.
തനിക്ക് വിഷാദ രോഗം വന്നപ്പോൾ അതേക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെയും നടി അടുത്തിടെ നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചിരുന്നു.
പലരും തന്റെ പ്രണയ ബന്ധമാണ് വിഷാദത്തിന് കാരണമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാൽ അങ്ങനെ പറഞ്ഞവർ ഓർക്കേണ്ട ഒരു കാര്യമുണ്ടെന്നും നടി പറയുന്നു. എനിക്ക് റിലേഷൻഷിപ്പുണ്ട്. അതിലെ പ്രശ്‌നങ്ങൾ കാരണമാണ് വിഷാദത്തിൽ പെട്ടതെന്നുമൊക്കെ പറയുന്നവർ ഓർക്കേണ്ടത് ഈ പറയുന്ന നിങ്ങളാരും എന്റെ കൂടെയല്ല ജീവിക്കുന്നത് എന്നാണ്.
അതുകൊണ്ട് ദയവായി അഭിപ്രായം പറയാതിരിക്കുക. ഊഹിച്ച് പറയേണ്ടതില്ല.അറിഞ്ഞിട്ട് പറയുന്നതാണ് മാന്യത. എന്റെ വിഷാദത്തിന്റെ കാരണം ഇതൊന്നുമല്ല. അതൊരു സർക്കിളിൽ നിന്ന് പുറത്തേക്ക് എത്തരുതെന്ന് ഞാൻ ആഗ്രഹിക്കുന്ന എന്റെ വ്യക്തിജീവിതത്തെ അടിസ്ഥാനമാക്കിയുള്ളൊരു കാര്യമാണെന്നും സനുഷ പറഞ്ഞു.