മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്‌ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ സുപരിചിതയായ നടിയാണ് സാധിക വേണുഗോപാൽ. നിരവധി മലയാളം ടെലിവിഷൻ പരമ്പരകളിലും സിനിമകളിലും സാധിക വേണുഗോപാൽ അഭിനയിച്ചിട്ടുണ്ട്.
മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെ ആണ് സാധിക വേണുഗോപാൽ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. ചെറുതും വലുതുമായ വേഷങ്ങളിൽ എത്തി നിരവധി ആരാധകരെ സ്വന്തമാക്കിയ താരം മോഡൽ രംഗത്തും അവതാരിക എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് അത്ര പരിചിത അല്ലാതിരുന്ന സാധിക പട്ടുസാരി എന്ന ഒറ്റ പരമ്പര കൊണ്ട് പ്രേക്ഷരുടെ ഹൃദയം കീഴടക്കുകയായിരുന്നു. ടിവി സീരിയലുകളിൽ മാത്രമല്ല സിനിമയിലും സാധിക അഭിനയിച്ചിട്ടുണ്ട്. ഓർക്കുട്ട് ഒരു ഓർമക്കൂട്ട്, കലികാലം, എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയവയാണ് സാധിക അഭിനയിച്ച ചിത്രങ്ങൾ.
ഹ്രസ്വചിത്രങ്ങളിലും സജീവമാണ് നടി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചായാകുന്ന മിനിസ്‌ക്രീൻ താരം കൂടിയാണ് സാധിക. നടിയുടെ വിവാഹമോചനത്തെ കുറിച്ചുള്ള കാര്യങ്ങളായിരുന്നു കഴിഞ്ഞ കുറച്ച് കാലമായി സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഭർത്താവുമായി വേർപിരിഞ്ഞ കഥ നടി തന്നെ പല അഭിമുഖങ്ങളിലായി തുറന്ന് പറഞ്ഞിരുന്നു.
ഇക്കാര്യങ്ങളാണ് നവമാധ്യമങ്ങൾ വൈറലാക്കിയത്. ഒപ്പം സാധികയുടെ ഫോട്ടോഷൂട്ടും തരംഗമാവാറുണ്ട്. ഫോട്ടോഷൂട്ടിന് താഴെ വരുന്ന കമന്റുകളെ കുറിച്ചും മറ്റ് വിശേഷങ്ങളും തുറന്ന് പറയുകയാണ് നടിയിപ്പോൾ. തന്നെ കുറിച്ച് പുതിയതായി എന്തെങ്കിലും വാർത്തകൾ വരുന്നുണ്ടോന്ന് ഇടയ്ക്ക് നോക്കാറുണ്ടെന്നത് അടക്കം നിരവധി കാര്യങ്ങളാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെ സാധിക വ്യക്തമാക്കുന്നത്.
എന്റെ ഫോട്ടോസ് എടുത്ത് ഷൂട്ട് ചെയ്ത് യൂട്യൂബിലിടുന്ന വീഡിയോകളുടെ ക്യാപ്ഷനാണ് രസം. ഗ്ലാമർ ഫോട്ടോഷൂട്ടിൽ സാധിക, നടി സാധിക ഷർട്ടിൽ എന്ത് ചെയ്തെന്ന് കണ്ടാൽ നിങ്ങൾ ഞെട്ടും ഇതൊക്കെയായിരിക്കും ക്യാപ്ഷൻ. ഞാൻ ഇടയ്ക്ക് കയറി നോക്കാറുണ്ട്. എന്നെ തന്നെ സെർച്ച് ചെയ്ത് നോക്കും. സാധിക വേണുഗോപാൽ ഹോട്ട് എന്ന് അടിച്ച് കൊടുത്താലേ എന്നെ കിട്ടാറുള്ളു. പുതിയതായി എന്താണ് വന്നതെന്ന് അറിയാൻ ഗുഗിളിൽ കയറി നോക്കും.
ഇപ്പോൾ ആർക്കും ഒരു പണിയും ഇല്ലാത്തത് കൊണ്ട് പഴയതൊക്കെ കുത്തിപൊക്കി കൊണ്ട് വരാറുണ്ട്. ഓരോ ആൾക്കാർക്കും ഓരോ കാഴ്ചപാടാണ്. അടുത്തിടെ ഓക്സിജനെ കുറിച്ചുള്ള അഭിപ്രായം പറഞ്ഞതോടെ പിന്നെ കേരളത്തെ കുറിച്ച് എന്ത് പറഞ്ഞാലും വാർത്തയാകും. ഇതോടെ എന്നെ ചാണകം, സങ്കി എന്നൊക്കെയാണ് വിളിക്കുന്നത്. എന്റെ ആശയം കമ്മ്യൂണിസ്റ്റാണ്. പക്ഷേ എൽഡിഎഫോ പാർട്ടിയോ ആണെന്നല്ല പറയുന്നത്.
പാപ്പൻ, ആറാട്ട് എന്നീ സിനിമകളുടെ തിരക്ക് വന്നതോടെയാണ് സ്റ്റാർ മാജിക്കിലേക്ക് എത്താൻ പറ്റാതെ വന്നത്.
പിന്നെ ഇപ്പോൾ ഷോ റീസ്റ്റാർട്ട് ചെയ്തപ്പോൾ ഷോ യിൽ നിന്ന് വിളിച്ചിട്ടില്ല. അവിടെ ഒരു കുടുംബം പോലെയാണ്. വ്യക്തിപരമായി എന്നെ സംബന്ധിച്ച് അവിടെയുള്ള എല്ലാവരുടെയും ജോണർ വേറെയാണ്. എല്ലാവരും തന്നെ കുട്ടികളാണ്. എന്റെ ഒരു പാറ്റേൺ അല്ല ആ വേദി. ഞാൻ അതുമായി ഒത്തു പോവുകയാണ്.
ഗെയിം കളിക്കും എന്നേ ഉള്ളു പക്ഷേ അത്ര താൽപര്യമില്ല. പിന്നെ ചില തമാശകൾ എനിക്ക് അരോചകമാണെന്ന് തോന്നുമ്പോൾ ഞാൻ അതിനെതിരെ പ്രതികരിക്കും. അല്ലാത്തപ്പോൾ മിണ്ടാതെ ഇരിക്കുന്നതാണ്. സ്റ്റാർ മാജിക്കിന്റെ ആ ഫ്ളോർ എനിക്ക് ഇഷ്ടമാണ്. ആ കമ്പനിയും ഫാമിലിയും ഒക്കെ ഇഷ്ടമാണ്.
പക്ഷേ ഞാൻ മാത്രം സീനിയർ ആയിട്ടുള്ളു എന്ന തോന്നലാണ്. നോബി ചേട്ടൻ, സുധിചേട്ടൻ, അസീസിക്ക, തങ്കു എല്ലാവരോടും വലിയ സ്നേഹമാണ്. ആ കൂട്ടുകെട്ട് ഇഷ്ടമാണ്. എന്റെ പ്രായത്തേക്കാളും കൂടുതൽ പക്വത എനിക്കുള്ളതായി തോന്നാറുണ്ട്. അതാണ് പ്രധാന പ്രശ്നം. പല കാര്യങ്ങളും എനിക്ക് സ്വീകരിക്കാൻ പറ്റാതെ വരില്ലന്നും സാധിക പറയുന്നു.