മമ്മൂക്ക ഒന്ന് സമ്മതം മൂളാൻ കാത്തിരിക്കുകയാണ്: വെളിപ്പെടുത്തലുമായി മഞ്ജു വാര്യർ

13

അതി ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ മലയാളത്തിൽ വളരെ സരളമായി അഭിനയിച്ചു ഫലിപ്പിക്കാൻ സാധിക്കുന്ന നടിയാണ് ലേഡി സൂപ്പർതാരം എന്നറിയപ്പെടുന്ന മഞ്ജു വാര്യർ. ഇപ്പോൾ ഒറ്റയ്ക്ക് ഒരു സിനിമ മഞ്ജു ചെയ്താലും അത് വിജയത്തിലാകുമെന്ന് സംശയമില്ല. അത്രത്തോളം ആരാധകപാത്രമുള്ള താരമാണ് നടി.

കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ പ്രായഭേദമില്ലാതെ മഞ്ജുവിന്റെ ആരാധകരാണ്. നടൻ ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്ന് വർഷങ്ങളോളം വിട്ടു നിന്ന മഞ്ജു വാരിയർ 2014-ൽ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവാണ് നടത്തിയത്. തുടർന്ന് പിന്നീടങ്ങോട്ട് ഒട്ടേറെ കഥാപാത്രങ്ങൾ ചെയ്ത താരം ഇന്ന് മലയാള സിനിമയിൽ ഏറ്റവും സജീവമായ നായികയാണ്. തിരിച്ചുവരവിൽ മഞ്ജുവാര്യർ ഏറ്റവും കൂടുതൽ നായികയായി അഭിനയിച്ചത് മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനൊപ്പമാണ്.

Advertisements

എന്നും എപ്പോഴും, വില്ലൻ, ഒടിയൻ, ലൂസിഫർ തുടങ്ങി നിരവധി ചിത്രങ്ങളിലാണ് മഞ്ജു മോഹൻലാലിനൊപ്പം തകർത്തഭിനയിച്ചത്. ഇത്രയേറെ ചിത്രങ്ങൾ മോഹൻലാലിനൊപ്പം അഭിനയിച്ചിട്ടും ഒരു ചിത്രത്തിൽ പോലും മഞ്ജു വാരിയർ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ഇതുവരെ അഭിനയിച്ചിട്ടില്ല. ഇതിനെക്കുറിച്ച് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മഞ്ജുവാര്യരുടെ ആരാധകർ ചോദിച്ചപ്പോൾ അവർ പറഞ്ഞത് എനിക്കും ഒരുപാട് ആഗ്രഹമുള്ള കാര്യമാണ് നിങ്ങൾ ചോദിച്ചത് എന്നാണ്.

മമ്മൂക്കയ്‌ക്കൊപ്പം ഒരു സിനിമ അഭിനയിക്കാൻ താൻ കാത്തിരിക്കുകയാണെന്നും മഞ്ജുവാര്യർ കൂട്ടിച്ചേർത്തുകൊണ്ട് പറഞ്ഞു. അഭിമുഖത്തിൽ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാൻ അതിനെക്കുറിച്ചും മോഹൻലാലും ആയി അഭിനയിച്ചതിനെക്കുറിച്ചും മഞ്ജു പറഞ്ഞത് ഇങ്ങനെ: ഞാൻ ലാലേട്ടനൊപ്പം ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ല. ഏഴെണ്ണം മാത്രം. മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യുക എന്നത് എന്റെ സ്വപ്‌നമാണ്. അത് സംഭവിക്കാൻ ഞാൻ കാത്തിരിക്കുകയാണ്.

മമ്മൂക്ക അതിന് സമ്മതം മൂളുമെന്നും പ്രൊജക്റ്റ് ഉടൻ ആരംഭിക്കുമെന്നുമാണ് ഞാൻ കരുതുന്നത്: മഞ്ജു വാര്യർ ആഗ്രഹം പ്രകടിപ്പിച്ചു പറഞ്ഞു. ലോഹിതദാസ് എഴുതിയ സല്ലാപം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യർ മലയാള സിനിമയിൽ മഞ്ജു അരങ്ങേറ്റം കുറിച്ചത്. തുടർന്ന് മൂന്ന് വർഷക്കാലയളവിൽ മാത്രമേ സിനിമാ മേഖലയിൽ അഭിനയിച്ചിട്ടൊള്ളുവെങ്കിലും അപ്പോൾ തന്നെ ഏകദേശം 20 ഓളം മികച്ച മലയാള സിനിമകളിൽ ഭാഗമായിട്ടുള്ള മഞ്ജു ഇക്കാലയളവിൽ വ്യക്തിത്വമുള്ള ഒട്ടേറെ നായികാ കഥാപാത്രങ്ങളെ തിരശ്ശീലയിൽ അവതരിപ്പിച്ചു.

മഞ്ജുവിന്റെ അഭിനയം കണ്ട് പ്രേക്ഷകരും സിനിമാ സഹപ്രവർത്തകർ പോലും വിസ്മയിച്ചിരുന്നു (തിലകൻ അടക്കമുള്ള പ്രമുഖ നടന്മാർ മഞ്ജു വാര്യരെ പ്രശംസിച്ചത് ഉദാഹരണം). ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് മഞ്ജുവിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. 1999ൽ കണ്ണെഴുതി പൊട്ടൂം തൊട്ട്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശവും ലഭിച്ചിട്ടുണ്ട്.

Advertisement