ആവശ്യമില്ലാതെ തങ്ങളുടെ ജീവിതത്തിൽ ഇടപെടുന്ന, ഒരു പണിയും ഇല്ലാത്തവർക്കായി പുട്ടും മുട്ടക്കറിയും സമർപ്പിച്ച് അമൃതയും ഗോപിയും

242

മലയാളികളുടെ പ്രിയപ്പെട്ട ഗായികയും ഐഡിയ സ്റ്റാർ സിംഗർ മുൻ താരവുമായ അമൃത സുരേഷും പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദറും കഴിഞ്ഞ ഒരു ദിവസമാണ് തങ്ങളുടെ പ്രണയം വെളിപ്പെടുത്തി രംഗത്തെത്തിയത്. ഇത് സോഷ്യൽ മീഡിയകളിൽ വലിയ ചർച്ചയുമായിരുന്നു.

അമൃതയെ ഗോപി സുന്ദർ തന്റെ മാറോട് ചേർത്ത് പിടിച്ച എടുത്ത ഒരു സെൽഫി പങ്കുവെച്ചായിരുന്നു ഇരുവരും പ്രണയ വിവരം പുറത്ത് വിട്ടത്. അതേ സമയം ഇവരുടെ ബന്ധത്തെ എതിർത്തും അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തിയിരുവ്‌നു. എന്നാൽ ഇപ്പോൾ ഇതാ എല്ലാ ചോദ്യങ്ങൾക്കും തങ്ങളുടെ സോഷ്യൽ പോസ്റ്റുകളിലൂടെ മറുപടി നൽകുകയാണ് ഗോപി സുന്ദറും അമൃതയും.

Advertisements

ഇപ്പോഴിതാ പുട്ടും മുട്ടക്കറിയും കഴിക്കുന്ന ചിത്രമാണ് ഇരുവരും പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ചിത്രത്തിനൊപ്പം വിമർശകർക്ക് കിചിലൻ മറുപടിയും ഗോപി സുന്ദറും അമൃത സുരേഷും നൽകിയിട്ടുണ്ട്. മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിൽ ഇടപെടുന്ന, ഒരു പണിയും ഇല്ലാത്തവർക്കായി ഈ പുട്ടും മുട്ടക്കറിയും സമർപ്പിക്കുന്നു എന്നായിരുന്നു ക്യാപ്ഷൻ.

ഗോപി സുന്ദറിന്റെ ഇൻസ്റ്റഗ്രാം പേജിലായിരുന്നു ചിത്രം ഷെയർ ചെയ്തത്. അമൃതയും ഇതേ ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. നേരത്തെ മകൾക്കും ഗോപി സുന്ദറിനും ഒപ്പം ഗുരുവായൂർ ക്ഷേത്രത്തിൽ നിൽക്കുന്ന ചിത്രവും അമൃത ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു.

Also Read
മുപ്പത് കഴിഞ്ഞ മകന്റെ അമ്മ, ഇപ്പോഴിതാ അമ്മൂമ്മേ എന്ന് വിളിക്കാൻ പുതിയ ആൾ വരുന്നു : സുമിത്രയെ കണ്ടാൽ അത്രയും പ്രായം തോന്നിയ്ക്കുമോ : മകനൊപ്പമുള്ള വർക്കൗട്ട് വീഡിയേ ഏറ്റെടുത്ത് ആരാധകർ

ജീവിതത്തിലെ വിഷമഘട്ടങ്ങൾ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്ന് അമൃത വ്യക്തമാക്കിരുന്നു. ആരാധകരുടെ സ്നേഹവും പ്രാർഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും ഗായിക പറഞ്ഞു.

പരസ്പരം ചേർന്നു നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് ഗോപി സുന്ദറും അമൃതയും പ്രണയം വെളിപ്പെടുത്തിയത്. പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്ന അടിക്കുറിപ്പോടെ ആയിരുന്നു ആദ്യ പോസ്റ്റ്.

അതേ സമയം ഇരുവരും പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി എങ്കിലും വിവാഹിതരായതിന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. എന്നാൽ ഇപ്പോൾ ഇവർ വിവാഹിതരായത് ഗുരുവായൂർ അമ്പലനടയിൽ വെച്ചാണെന്ന വിവരമാണ് പുറത്ത് വരുന്നത്.

ഇതിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലുമാണ്. ഇവർക്കൊപ്പം അമൃതയുടെ ആദ്യ ബന്ധത്തിലെ മകൾ അവന്തികയുമുണ്ടായിരുന്നു. ഗോപി സുന്ദറും അമൃത സുരേഷും നാടൻ വേഷത്തിലാണ് ഗുരുവായൂരിൽ എത്തിയത്. കസവ് സാരിയായിരുന്നു അമൃതയുടെ വേഷം കസവ് മുണ്ടായിരുന്നു ഗോപി സുന്ദർ ധരിച്ചത്.

വളരെ ലളിതമായി വളരെ അടുത്തുള്ളവർ മാത്രം പങ്കെടുത്ത് വിവാഹം നടന്നു എന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരണം. വളരെ സന്തോഷത്തോടെ ഗോപി സുന്ദറിനോട് സംസാരിക്കുന്ന അമൃതയും ആരാധകർക്കൊപ്പം നിന്ന് ചിത്രമെടുക്കുന്ന അമൃതയെയും വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്.

Also Read
എന്നാലും വല്ലാത്ത ചോദ്യം ആയിപോയി ; മകൻ പാച്ചു വന്നതിന് ശേഷം ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് ഡിംപിൾ റോസ് : വീഡിയോ വൈറൽ

നെറുകയിൽ സിന്ദൂരം തൊട്ടാണ് അമൃത വീഡിയോയിലുള്ളത്. വിവാഹിതയായ സ്ത്രീ അണിയുന്ന സിന്ദൂരം വിവാഹ മോചനത്തിന് ശേഷം അമൃത അണിഞ്ഞിരുന്നില്ല. രണ്ടാമത് വിവാഹിതയായത് കൊണ്ടാവാം സിന്ദൂരം അണിഞ്ഞത് എന്നാണ് ഇപ്പോൾ പലരും പറയുന്നത്.

Advertisement