തെന്നിന്ത്യൻ സിനിമയിൽ വളരെ കുറഞ്ഞ സമയം കൊണ്ട് തന്റേതായ സ്ഥാനം നേടിയെതുത്ത മലയാളി നടിയാണ് അൻസിബ ഹസൻ. ജീത്തു ജോസഫ് മോഹൻലാൽ ടീമിന്റെ സൂപ്പർഹിറ്റായ ദൃശ്യം എന്ന ചിത്രത്തിൽ കൂടെയാണ് അൻസിബ മലയാളികളുടെ പ്രിയ താരമായി മാറിയത്.
മലയാളത്തിലും തമിഴിലും ഒരുപോലെ സജീവമായ താരത്തിന് കരിയറിൽ ബ്രേക്ക് നൽകുന്നത് ദൃശ്യം തന്നെ ആയിരുന്നു. മമ്മൂട്ടി നായകനായ സിബിഐ ദി ബ്രെയിൻ ആണ് അൻസിബയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
ചിത്രത്തിൽ സിബിഐ ഓഫീസറുടെ വേഷത്തിലാണ് അൻസിബ എത്തുന്നത്. തനിക്ക് നഷ്ടപ്പെട്ട മലയാള ചിത്രങ്ങളെ കുറിച്ചും തനിക്ക് ക്രഷ് തോന്നിയ നടനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അൻസിബ. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ ആണ് അവസാന നിമിഷം തനിക്ക് നഷ്ടപ്പെട്ട ചിത്രത്തെ കുറിച്ചും കരിയറിനെ കുറിച്ചും ഒക്കെ അൻസിബ സംസാരിക്കുന്നത്.
അവസാന നിമിഷം നഷ്ടപ്പെട്ട സിനിമകൾ ഉണ്ടോ എന്ന ചോദ്യത്തിന് കുറേ ഉണ്ടെന്ന് ആയിരുന്നു അൻസിബ മറുപടി പറഞ്ഞത്. ആദ്യം നഷ്ടപ്പെട്ട ചിത്രം സെല്ലുലോയ്ഡ് ആയിരുന്നു. അന്ന് ഞാൻ ചെറുത് ആയിരുന്നു. എന്നെ സെലക്ട് ചെയ്തപ്പോൾ തന്നെ കമൽ സാർ പറഞ്ഞിരുന്നു.
ശരിക്കും ചെറിയ കണ്ണുള്ള ചുരുണ്ട മുടിയും ഒക്കെയുള്ള കുട്ടിയെ ആണ് വേണ്ടതെന്ന്. ഭാവന ചേച്ചിയെ മേക്ക് ഓവർ ചെയ്യിച്ചായിരുന്നു നമ്മൾ എന്ന സിനിമയിൽ അഭിനയിപ്പിച്ചത്. അതുപോലെ ആർടിസ്റ്റിനെ കിട്ടിയില്ലെങ്കിൽ അൻസിബയ്ക്ക് തന്നെ ആ കഥാപാത്രം ചെയ്യാമെന്ന് പറഞ്ഞിരുന്നു.
ഞാൻ വിചാരിച്ചു അങ്ങനെ ഒരാളെ കിട്ടാൻ സാധ്യത കുറവായിരിക്കുമെന്ന്. എന്നാൽ അവസാന നിമിഷം അവർക്ക് ചാന്ദ്നിയെ കിട്ടി. അങ്ങനെ എന്നെ റീപ്ലേസ് ചെയ്തു. അപ്പോൾ ഭയങ്കര സങ്കടമുണ്ടായിരുന്നു. പിന്നെ അത് കഴിഞ്ഞപ്പോൾ തന്നെ എനിക്ക് ദൃശ്യം കിട്ടിയല്ലോ എന്നും അൻസിബ പറഞ്ഞു.
ഏതെങ്കിലും സിനിമയിൽ അഭനയിച്ചതിൽ റിഗ്രെറ്റ് ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു അൻസിബയുടെ മറുപടി. അത് ഏത് സിനിമയാണെന്ന് പറയുന്നില്ലെന്നും അത് അവരെ കുറ്റം പറയുന്നത് പോലെ ആകില്ലേയെന്നും അൻസിബ ചോദിച്ചു.
അതേ സമയം ഏതെങ്കിലും നടനോട് ക്രഷ് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നും അത് എല്ലാവർക്കും അറിയാം എന്നുമായിരുന്നു അൻസിബയുടെ മറുപടി. മറ്റാരുമല്ല അത് നടൻ സൂര്യ ആണെന്നും അൻസിബ പറഞ്ഞു. ഏതെങ്കിലും ഗോസിപ്പുകൾ കേട്ട് വിഷമം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ചിലതൊക്കെ കേൾക്കുമ്പോൾ വിഷമം തോന്നുമെന്നായിരുന്നു അൻസിബയുടെ മറുപടി.
എന്റെ വിവാഹം കഴിഞ്ഞെന്ന ഗോസിപ്പുകൾ ആണ് കൂടുതലായി കണ്ടത്. ചില സ്ഥലങ്ങളിൽ ചെല്ലുമ്പോൾ ചിലർ ഭർത്താവിനെ അന്വേഷിക്കാറുണ്ടെന്നും അൻസിബ പറയുന്നു. വിവാഹം എന്നുണ്ടാകും എന്ന് ചോദിക്കുന്നവരുണ്ട്.
ഇഷ്ടപ്പെടുന്ന ആളെ കണ്ടാൽ വിവാഹം കഴിക്കാമെന്നാണ് അവർക്ക് നൽകുന്ന മറുപടി. എന്നെ മനസിൽ ആക്കുന്ന ആളായിരിക്കണം ജീവിത പങ്കാളിയായി എത്തേണ്ടതെന്ന് ആഗ്രഹമുണ്ട്. ചില ഗോസിപ്പുകൾ എന്നെ വേദനിപ്പിച്ചിട്ടുണ്ടെന്നും അൻസിബ വ്യക്തമാക്കുന്നു.