തെലുങ്കിൽ അരങ്ങേറ്റം കുറിക്കാൻ ദളപതി വിജയ്, 66ാം ചിത്രം ഒരുങ്ങുന്നത് തെലുങ്കിൽ, സംവിധാനം ദേശീയ പുരസ്‌കാര ജേതാവ് വംശി പൈഡിപ്പള്ളി, ആവേശത്തിൽ ആരാധകർ

51

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള യുവ സൂപ്പർതാരമാണ് തമിഴകത്തിന്റെ ദളപതി വിജയ്. വിജയിയുടെ ഓരോ സിനിമകൾക്കും വേണ്ടി കണ്ണിലെണ്ണയൊഴിച്ചാണ് ആരാധകർ കാത്തിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം ആദ്യ തിയ്യറ്ററിലെത്തിയ ചിത്രായ മാസ്റ്റർ നേടിയ വിജയം തന്നെ അതിനുള്ള ഏറ്റവും വലിയ ഉദാഹരണം.

ഇപ്പോഴിതാ വിജയ് ആരാധകർക്കുള്ളൊരു മറ്റൊരു സന്തോഷ വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. ദളപതി വിജയിയുടെ 66ാം ചിത്രം തമിഴിലല്ല തെലുങ്കിലായിരിക്കും എത്തുകയെന്നാണ് പുതിയ റിപ്പോർട്ടുകൾ. വിജയ് ചിത്രങ്ങൾ മൊഴിമാറ്റിയും മാറ്റാതേയും തമിഴ്നാടിന് പുറത്തും വൻ വിജയങ്ങളാകാറുണ്ട്. ഈ സാഹചര്യത്തിലാണ് നേരിട്ട് തെലുങ്കിലേക്ക് വിജയ് എത്തുന്നത്.

Advertisements

വാർത്ത ശരിയെങ്കിൽ മൊഴിമാറ്റമല്ലാതെ വിജയ് അഭിനയിക്കുന്ന ആദ്യത്തെ തെലുങ്ക് ചിത്രമായി ഇത് മാറും.
ദേശീയ പുരസ്‌കാര ജേതാവായ വംശി പൈഡിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുക എന്നും റിപ്പോർട്ടുകൾ പറയുന്നു. ചിത്രം തമിഴിലും തെലുങ്കിലുമായാണ് റിലീസ് ചെയ്യുക. ദിൽ രാജുവായിരിക്കും ചിത്രം നിർമ്മിക്കുക.

വാർത്ത പുറത്ത് വന്നതോടെ സോഷ്യൽ മീഡിയയിലെങ്ങും ഈ ചിത്രമാണ് ചർച്ച. വിജയ് 66 എന്ന ഹാഷ്ടാഗ് ഇതിനോടകം തന്നെ ട്രെന്റായി മാറുകയും ചെയ്തിരിക്കുകയാണ്. അതേസമയം ചിത്രത്തിന് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലഭിച്ചിട്ടില്ല.

വിജയിയുടെ പിറന്നാളായ ജൂൺ 22നായിരിക്കും ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മഹേഷ് ബാബു നായകനായ മഹർഷി എന്ന ചിത്രത്തിലൂടെയാണ് വംശി ദേശീയ പുരസ്‌കരാം നേടുന്നത്. മികച്ച ജനപ്രീയ ചിത്രത്തിനുള്ള പുരസ്‌കാരമാണ് മഹർഷി നേടിയത്.

നിലവിൽ നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് അഭിനയിക്കുന്നത്. പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ നായിക. സിനിമയുടെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം പൂർത്തിയായിരുന്നു.

Advertisement