ആരാധികയെന്ന് പറഞ്ഞ് പുറകെ കൂടും; വീഡിയോ കോളിലൂടെ സ്വകാര്യ ഭാഗങ്ങൾ കാണിക്കും, പിന്നെ ഭീഷണിപ്പെടുത്തും; കിട്ടിയ പണിയെകുറിച്ച് സീരിയൽ നടൻ സിദ്ധാർത്ഥ്

316

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടൻമാരിൽ ഒരാളാണ് സിദ്ധാർഥ് വേണുഗോപാൽ. ഇതുവരെ അവതരിപ്പിച്ചിട്ടുള്ള ത് ചുരുക്കം കഥാപാത്രങ്ങൾ മാത്രമാണെങ്കിലും സിദ്ധാർഥ് വേണുഗോപാൽ
പ്രേക്ഷകർക്ക് ഏറെ സുപരിചിതനാണ്.

കസ്തൂരിമാനിലെ കീർത്തിയുടെ സിദ്ദു, ഭാഗ്യ ജാതകത്തിലെ അരുൺ ഷേണായി തുടങ്ങിയ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തിളങ്ങാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ആരാധികയെന്ന വ്യാജേന യുവതികൾ പാതി രാത്രിയിലും പുലർച്ചെയെന്നുമില്ലാതെ ചാറ്റ് ചെയ്ത് ഒടുവിൽ ഭീഷണിയുമായി എത്തുന്നു എന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് നടൻ.

Advertisements

സോഷ്യൽ മീഡിയയിൽ സുഹൃത്തിനുണ്ടായ അനുഭവം പങ്കുവച്ചാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
സിദ്ധാർഥ് വേണുഗോപാൽ പങ്കുവച്ച പോസ്റ്റ് ഇങ്ങനെ:

ആരാധികയെന്ന വ്യാജേന പാതിരാത്രിയും പുലർച്ചെയെന്നുമില്ലാതെ ചാറ്റ് ചെയ്തും പുലർച്ചെ രണ്ടു മണി സമയത്തു വീഡിയോ കാൾ വിളിക്കുന്നു, ആ ആദ്യ കോളിൽ പ്രത്യക്ഷപ്പെടുന്നത് തന്നെ തന്റെ നഗ്നഭാഗങ്ങൾ പ്രദർശിപ്പിച്ചു കൊണ്ട്.

സ്വാഭാവികമായും നമ്മൾ അവരുടെ വഴിയിൽ ആയെന്നു തോന്നിയാൽ പിന്നീട് ഞാൻ എല്ലാരേം അറിയിക്കും നിന്റെ പെരുമാറ്റം എന്നൊക്കെ പറഞ്ഞു ഭീഷണിയാകും. വീഡിയോ കോളിൽ ആ സ്ത്രീ വന്നു തന്റെ സ്വകാര്യ ഭാഗങ്ങൾ കാണിച്ചു പ്രലോഭിപ്പിച്ചതും പ്രദർശിപ്പിച്ചതൊന്നും അവർ പറയില്ല.

ഇങ്ങനെയുള്ള സ്ത്രീകളുടെ പിന്നിൽ ആരൊക്കെയോ ഉണ്ടെന്നു എനിക്ക് തോന്നുന്നു. മാന്യമായി കഴിയുന്നവരെ പ്രലോഭിപ്പിച്ചു നമ്മളെ അവരുടെ വഴിയിലാക്കിയിട്ടു പിന്നെ ഭീഷണി. എന്റെ സുഹൃത്തിനു കഴിഞ്ഞ ദിവസം ഇങ്ങനൊരു അനുഭവം ഉണ്ടായിരുന്നു.

അവനത് ഫേസ്ബുക്കിൽ ഷെയർ ചെയുകയും ചെയ്തു. എനിക്കും ഉണ്ടായിട്ടുണ്ട് ഇത് പോലുള്ള അനുഭവം. ഇവരൊക്കെ എന്തിനാണോ എന്തോ ഇങ്ങനെ ഇറങ്ങിയേക്കുന്നെ എന്നായിരുന്നു സിദ്ധാർത്ഥ് വെളിപ്പെടുത്തിയത്.

Advertisement