ആ സമയത്തൊക്കെ താനൊരു റോബോർട്ടിനെ പോലെയായിരുന്നു: 2 വിവാഹങ്ങളും പരാജയമായതിനെ കുറിച്ച് ശാന്തി കൃഷ്ണ

254

നിരവധി സിനിമകളിലെ വ്യത്യസ്ത വേഷങ്ങളിലൂടെ ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന നടിയായിരുന്നു ശാന്തി കൃഷ്ണ. നായകയായും സഹനടിയായും ഒക്കെ അക്കാലത്ത് തിളങ്ങിയ ശാന്തികൃഷ്ണയ്ക്ക് ആരാധകരും ഏറെയായിരുന്നു.

ഇപ്പോഴും അമ്മ വേഷങ്ങളിലും മറ്റും സിനിമയിൽ നിറഞ്ഞു നൽക്കുകയാണ് ശാന്തികൃഷ്ണ. അതേ സമയം പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് ശാന്തി കൃഷ്ണ സിനിമയിൽ എത്തുന്നത്. 1976ൽ ഹോമകുണ്ഡം എന്ന ചിത്രത്തിൽ അഭിനയിച്ചുവെങ്കിലും അത് അത്ര ശ്രദ്ധ നേടിയിരുന്നില്ല. അതിനു ശേഷം ഭരതൻ സംവിധാനം ചെയ്ത നിദ്ര എന്ന സിനിമയിൽ വിജയ് മേനോനൊപ്പം നായികയായി അഭിനയിച്ച താരം ശ്രദ്ധിക്കപ്പെടുകയും ശേഷം നിരവധി അവസരങ്ങൾ തേടിയെത്തുകയുമായിരുന്നു.

Advertisements

അതേ സമയം വിവാഹത്തോടെ സിനിമ വിട്ട ശാന്തി കൃഷ്ണ ഇടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചെത്തിയിരുന്നു. ഇപ്പോൾ നടി തന്റെ വിവാഹ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. തന്റെ പത്തൊമ്പതാമത്തെ വയസിൽ സിനിമയിൽ തിളങ്ങി നിന്ന സമയത്തായിരുന്നു നടൻ ശ്രീനാഥുമായുള്ള പ്രണയ വിവാഹം. പക്ഷെ വളരെ വൈകിയാണ് ഞാൻ മനസിലാക്കിയത് ആ പ്രായത്തിൽ പക്വതയില്ലാതെ എടുത്ത ഒരു തെറ്റായ തീരുമാനം ആയിരുന്നു എന്ന്.

Also Read
അതോടെ രോഹിണി കരച്ചിലോട് കരച്ചില് ആയി, വേറാരെങ്കിലും ആയിരുന്നെങ്കിൽ എനിക്ക് അടികിട്ടിയേനെ: വെളിപ്പെടുത്തലുമായി മണിയൻ പിള്ള രാജു

അന്ന് ഞാൻ കണ്ടിരുന്ന പ്രണയ സിനിമകൾ പോലെ ആയിരിക്കും ജീവിതം എന്നു ഞാൻ കരുതി, തെറ്റുപറയാൻ ഒക്കില്ല എന്റെ പ്രായം അതായിരുന്നു. പക്ഷെ യാഥാർഥ്യം അതായിരുന്നില്ല, അന്ന് എന്റെ മാതാപിതാക്കളുടെ വാക്കുകൾ പോലും ഞാൻ കേട്ടിരുന്നില്ല.

പരസ്പരം ഒരുകാര്യത്തിനും പൊരുത്തങ്ങൾ ഇല്ലായിരുന്നിട്ടും ഒൻപത് വർഷത്തോളം ആ വിവാഹ ജീവിതം നീണ്ടു നിന്നു. ആ വിവാഹ മോചനത്തിന് ശേഷം രണ്ടു വർഷം കഴിഞ്ഞാണ് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റൂഷൻ സെക്രട്ടറി സദാശിവൻ ബജോരെയുമായുള്ള വിവാഹം നടക്കുന്നത്.

എന്നാൽ നീണ്ട പതിനെട്ട് വർഷത്തെ വിവാഹ ജീവിതത്തിനു ശേഷം 2016 ൽ ആ ബന്ധവും അവസാനിച്ചു.
എന്നാൽ രണ്ടാമത്തെ വിവാഹ മോചനം തനിക്ക് വളരെ പ്രയാസകരമായിരുന്നു എന്ന് ശാന്തി കൃഷ്ണ പറഞ്ഞിരുന്നു. കാരണം ആ ബന്ധത്തിൽ തനിക്ക് രണ്ടു മക്കൾ ഉണ്ടായിരുന്നു.

Also Read
ഞാനും മുസ്തഫയും തമ്മിലുള്ള ബന്ധം തീർച്ഛയായും സുരക്ഷിതമാണ്: പ്രതികരണവുമായി പ്രിയാ മണി

മിതുൽ എന്ന മകനും മിതാലി എന്ന മകളും. ഒരമ്മ എന്ന നിലയിൽ ഞാനെടുക്കുന്ന തീരുമാനം അവരെ ബാധുക്കുമോ എന്നുള്ള ചിന്തകൾ കാരണം ആ സമയത്തൊക്കെ താനൊരു റോബോർട്ടിനെ പോലെയായിരുന്നു എന്നും ശാന്തി കൃഷ്ണ പറയുന്നു. അതിൽ നിന്നെല്ലാം രക്ഷപെടാൻ സുഹൃത്തുക്കളും കുടുംബവും ഒപ്പം ഉണ്ടായിരുന്നു എന്നും അവരാണ് തനിക്ക് ആത്മധൈര്യം നൽകിയതെന്നും ശാന്തി കൃഷ്ണ പറയുന്നു.

Advertisement