രൺബീർ കപൂറും ആലിയ ഭട്ടും തമ്മലുള്ള വിവാഹം ഉടൻ, ഇരുവരുടേയും അമ്മമാർ കൂടിക്കാഴ്ച നടത്തി, ബാന്ദ്രയിൽ പുതിയ വീടും വാങ്ങി താരങ്ങൾ

41

ബോളുവുഡിലെ പ്രിയ താരങ്ങളാണ് നടൻ രൺബീർ കപൂറും നടി ആലിയ ഭട്ടും. നിരവധി ആരാധകരാണ് ഇന്ത്യമുഴുവൻ ഇവർക്ക് ഉള്ളത്. സിനിമാ ആരാധകരുടെ പ്രിയപ്പട്ട പ്രണയ ജോഡികൽ കൂടിയാണ് രൺബീറും ആലിയയും. ഇരുവരും ഒരുമിച്ചുള്ള യാത്രകളുടേയും പാർട്ടികളിൽ നിന്നുമുള്ളതിന്റേയുമൊക്കെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുമുണ്ട്.

ബോളിവുഡിലെ യുവതാരങ്ങളിൽ ഏറ്റവും മുന്നിലുള്ള രണ്ടു പേരാണ് ആലിയയും രൺബീറും എന്നതും ആരാധകരുടെ പ്രിയത്തിന്റെ കാരണമാണ്. ഇരുവരും മിക്കപ്പോഴും ഒരുമിച്ചാണ് എല്ലായിടത്തും എത്താറുള്ളതും. അതേസമയം ബോളുവിഡിലെ ഗോസിപ്പ് കോളങ്ങളെല്ലാം പറയുന്നത് ഇരുവരും ഒരുമിച്ചാണ് കഴിയുന്നതെന്നാണ്.

Advertisements

ഇപ്പോഴിതാ രൺബീറും ആലിയയും തമ്മിലുള്ള വിവാഹവും ഗോസിപ്പുകളിൽ നിറയുകയാണ്. മുമ്പും ഉത്തരത്തിലുള്ള അഭ്യൂഹങ്ങളും റിപ്പോർട്ടുകളും ഉയർന്നു വന്നിട്ടുണ്ടെങ്കിലും ഇത്തവണ വെറും അഭ്യൂഹമല്ലെന്നാണ് സൂചനകൾ. ഈ വർഷം തന്നെ ആലിയയും രൺബീറും വിവാഹിതാരാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വിവാഹത്തിന്റെ ഒരുക്കങ്ങൾ തുടങ്ങിയതായാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ഇരുവരുടേയും അമ്മമാർ തമ്മിൽ നടത്തിയ കൂടിക്കാഴ്ചയാണ് പുതിയ ചർച്ചകളുടെ ഉറവിടമായി മാറിയിരിക്കുന്നത്. നീതു കപൂറും സോണി റസ്ദാനും കഴിഞ്ഞ ഒരു ദിവസം രാത്രി ഒത്തു കൂടിയിരുന്നു. ഇരുവരും ഒരുമിച്ചുള്ള സെൽഫിയും പങ്കുവച്ചിരുന്നു.

ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ പിന്നിൽ മക്കളുടെ വിവാഹത്തിന്റെ ഒരുക്കങ്ങൾക്കായുള്ള ചർച്ചയാണെന്നാണ് അഭ്യൂഹങ്ങൾ. രൺബീറും ആലിയും ചേർന്ന് ബാന്ദ്രയിൽ പുതിയ വീട് വാങ്ങിയത് നേരത്തെ വാർത്തയായിരുന്നു. വിവാഹത്തിന് മുന്നോടിയായാണ് ഈ നീക്കമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേ സമയം ഇതു സംബന്ധിച്ച് യാതൊരു ഔദ്യോഗിക സ്ഥിരീകരണങ്ങളും ലഭിച്ചിട്ടില്ല.

Advertisement