ചെറുപ്പകാലത്ത് തന്നെ സിനിമാ അഭിനയരംഗത്തേക്ക് ചുടവടുവെച്ച താരമാണ് മലയാളത്തിന്റെ നടനവിസ്മയം മോഹൻലാലിന്റെ മകനും യുവനടനുമായ പ്രണവ് മോഹൻ ലാൽ. ഒന്നാമൻ, പുനർജ്ജനി, തുടങ്ങി ഒരു പിടി മികച്ച ചിത്രങ്ങളിൽ പ്രണവ് കുട്ടിക്കാലത്ത് വേഷമിട്ടിരുന്നു.
പുനർജ്ജനിയിലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുള്ള 2002 ലെ കേരള സംസ്ഥാന അവാർഡ് പ്രണവ് നേടിയെടുത്തിരുന്നു. പിന്നീട് സിനിമയിൽ നിന്നും ഇടവേള യെടുത്ത പ്രണവ് പിന്നീട് സഹസംവിധായകനായും നായക നടനായും തിരിച്ചെത്തുകയായിരുന്നു.
ജീത്തു ജോസഫ് ഒരു ആദി എന്ന സിനിമയിലൂടെ ആയിരുന്നു പ്രണവിന്റെ അരങ്ങേറ്റം. മികച്ച വിജയയമായിരുന്നു ഈ ചിത്രം നേടിയെടുത്തത്. പിന്നീട് ഇറങ്ങിയ അരുൺഗോപി ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഒരു ശരാശരി വിജയം മാത്രമാണ് നേടിയത്.
ആദി എന്ന ചിത്രത്തിൽ പ്രണവിനൊപ്പം നടി അനുശ്രീയും ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചിരുന്നു.ആ ദിയിൽ പ്രണവും ഒന്നിച്ച് അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ച് അനുശ്രീ തുറന്നു പറഞ്ഞിരുന്നു. പ്രണവിനെ കുറിച്ചുള്ള അനുശ്രീയുടെ വാക്കുകൾ ഇപ്പൾ വൈറലായിരിക്കുകയാണ്.
അനുശ്രീ പ്രണവിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെ:
ലാൽസാറിന്റെ മകൻ ഭയങ്കര സിംപിൾ ആണെന്ന് നേരത്തെ ഞാൻ കേട്ടിട്ടുണ്ട്. ഒപ്പം അഭിനയിച്ചപ്പോഴാണ് ഇത്രയും സിംപിൾ ആണെന്ന് ഞാൻ മനസ്സിലാക്കിയത്. ഷൂട്ടിങ് സെറ്റിലെ അദ്ദേഹത്തിന്റെ പല പെരുമാറ്റങ്ങളും കണ്ടിട്ട് എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്. ഇത് തന്നെയാണോ മോഹൻലാൽ സാറിന്റെ മകൻ എന്ന രീതിയിൽ പ്രണവിനെ നോക്കി അതിശയപ്പെട്ട് നിന്നിട്ടുണ്ടെന്നും അനുശ്രീ പറയുന്നു.
കൂടാതെ ആ സമയത്തൊക്കെ എനിക്ക് തോന്നിപ്പോയി അതിലും ജാഡ എനിക്ക് ഉണ്ടല്ലോ എന്ന്. ആഹാരത്തിന്റെ കാര്യത്തിലായാലും സെറ്റിലെ മറ്റു സൗകര്യങ്ങൾ ഒന്നും അദ്ദേഹത്തിന് ഒരു പ്രശ്‌നമല്ലായിരുന്നു. ഇത്രയും സിംപിൾ ആയ ഒരു മനുഷ്യൻ വേറെ കാണില്ല എന്നും പ്രണവിനെ കുറിച്ച് പലരും അഭിപ്രായപെട്ടിരുന്നുവെന്നും അനുശ്രീ പറയുന്നു.
പ്രണവിനെ ഇമോഷണൽ സീനിൽ ഗ്ലിസറിടാൻ പഠിപ്പിച്ചത് താനായിരുന്നു എന്നും ഇനി എത്ര വലിയ നടനാണ് എങ്കിലും ആദ്യം ഗ്ലിസറിടാൻ പഠിപ്പിച്ചത് അനുശ്രീയാണ് എന്ന് എല്ലാവരോടും പറയണമെന്ന് തമാശയുടെ അദ്ദേഹത്തോട് പറഞ്ഞിരുന്നു എന്നും നടി പറയുന്നു.
കൂടാതെ തന്നെ കുറിച്ച് അദ്ദേഹത്തിന് ഒന്നും അറിയില്ലായിരുന്നു എന്നും ഞാൻ സിനിമയിൽ വന്നത് എങ്ങനെയാണ് എന്നൊക്കെ ചോദിച്ചു. റിയാലിറ്റി ഷോയിലൂടെ വന്നതാണ് എന്ന് പറഞ്ഞപ്പോൾ എന്താണ് ഈ റിയാലിറ്റി ഷോ എന്നാണ് അദ്ദേഹം എന്നോട് ചോദിച്ചത്. ആ ചോദ്യം എന്നെ ശെരിക്കും ഞെട്ടിച്ചു.
റിയാലിറ്റി ഷോ എന്താണെന്ന് ചോദിക്കുന്ന ആദ്യത്തെ നടനായിരിക്കും പ്രണവ് എന്നാണ് തനിക്ക് തോന്നുന്നത് എന്നും അനുശ്രീ പറയുന്നു. അദ്ദേഹം സിനിമയിൽ ചെയ്തിരുന്ന ഫൈറ്റ് ഒന്നും ഞാൻ കണ്ടിരുന്നില്ല. സിനിമ ഇറങ്ങി കഴിഞ്ഞാണ് അതൊക്കെ കാണുന്നത്. തിയേറ്ററിൽ കണ്ടപ്പോൽ ശെരിക്കും ഞെട്ടിയിരുന്നു എന്നും അനുശ്രീ പറയുന്നു.
Also Read
കാവ്യ മാധവൻ ദിലീപിന് സ്വന്തമായിട്ട് 5 വർഷം; വിവാഹ വാർഷികം ആഘോഷിച്ച് താരദമ്പതികൾ, ആശംസകളുമായി ആരാധകർ
അതേ സമയം പ്രിയദർശന്റെ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ ചിത്രവും വിനീത് ശ്രീനിവസന്റെ ഹൃദയം എന്ന സിനിമയുമാണ് പ്രണവിന്റേതായി പുറത്തിറങ്ങിയ പുതിയ ചിത്രങ്ങൾ. മരയ്ക്കാറിൽ മോഹൻലാലിന്റെ ചെറുപ്പകാലമാണ് പ്രണവ് അവതരിപ്പിച്ചത്.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയത്തിൽ കല്യാണി പ്രിയദർശനാണ് നായികയായി അഭിനയിക്കുന്നത്. മരയ്ക്കാറിലും പ്രണവിന്റെ ജോഡി കല്യാണി ആയിരുന്നു. ഇതിനോടകം തന്നെ ഹൃദയം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. പ്രണവിന്റെയും വിനീതിന്റെയും കരിയർ ബെസ്റ്റ് സിനിമയയാണ് ഹൃദയത്തെ വിലയിരുത്തപ്പെടുന്നത്.