പത്ത് ജന്മമെടുത്താലും എനിക്ക് ചിത്രയെ പോലെ പാടാനാവില്ല: തുറന്നു പറഞ്ഞ് ഗായിക ഉഷ ഉതുപ്പ്

150

നിരവധി സൂപ്പർഹിറ്റ് ഗാനങ്ങളിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് ഉഷ ഉതുപ്പ്. ഗായികയ്ക്ക് പിന്നാലെ അഭിനേത്രിയായും ഉഷാ ഉതുപ്പ് പ്രേക്ഷകർക്ക് ഏറെ സുപരിചിതയായി മാറി. മലയാളത്തിന്റെ സൂപ്പർഹിറ്റ് ഡയറക്ടർ ജോഷി ഒരുക്കിയ പോത്തൻവാവ എന്ന സിനിമയിലെ ഉഷാ ഉതിപ്പിന്റെ വേഷം ആരാധകർ ഏറ്റെടുത്തിരുന്നു.

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ പോത്തൻവാവയിൽ മമ്മൂട്ടിയുടെ അമ്മയായിട്ടായിരുന്നു ഉഷാ ഉതുപ്പ് അഭിനയിച്ചത്. സൂപ്പർഹിറ്റായ ഈ സിനിമയിലെ ഉഷാ ഉതുപ്പിന്റെ വേഷത്തിന് ഏറെ കൈയ്യടി കിട്ടിയിരുന്നു.

Advertisements

റോപ്പ് ഗാനങ്ങൾ അടക്കം പാടാൻ അസാമാന്യ കഴിവുള്ള ഉഷാ ഉതുപ്പിന്റെ മകളും പേരക്കുട്ടിയും എല്ലാം സെലിബ്രിറ്റി ഗായകരാണ്. ഇപ്പോൾ ഇതാ തന്റെ ബോൾഡ് വോയിസ് തരുന്ന ആത്മവിശ്വാസത്തെ കുറിച്ച് തുറന്നു പറയുകയാണ് ഉഷാ ഉതുപ്പ്. സംഗീതം തനിക്ക് ബിസിനസ് അല്ല ആശയവിനിമയത്തിനുള്ള ഉപാധിയാണ് എന്നാണ് ഉഷാ ഉതുപ്പ് പറയുന്നത്.

Also Read
ആനയ്ക്ക് നെറ്റിപ്പട്ടം ഇട്ടപോലെ ആഭരണങ്ങൾ ഇട്ടു നടക്കാൻ താത്പര്യമില്ല, കല്യാണം വളരെ ലളിതമായി ഒരു രജിസ്റ്റർ മാര്യേജിൽ ഒതുക്കും: ചന്ദ്രാ ലക്ഷ്മണൻ

ഒരു അഭിമുഖത്തിലാണ് ഉഷ ഉതുപ്പ് മനസ് തുറന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

സംഗീതം എനിക്ക് ബിസിനസ് അല്ല. ആശയ വിനിമയത്തിനുള്ള ഉപാധിയാണ്. ഈ ലോകത്ത് കെജെ യേശുദാസിനെ പോലെ, എസ്പിബിയെ പോലെ, ചിത്രയെയും സുജാതയെയും പോലെ പാടുന്നവരുണ്ട്. പക്ഷേ, തനിക്കൊരിക്കലും അവരെ പോലെ പാടാൻ കഴിയില്ലെന്ന് ബോധ്യമുണ്ട്.

പത്ത് ജന്മമെടുത്താലും ചിത്രയെ പോലെ തനിക്ക് പാടാനാവില്ല. അവർക്കും തന്നെപോലെ പാടാനാവില്ലല്ലോ. അതുകൊണ്ട് താൻ എങ്ങനെയാണോ അതിൽ ഹാപ്പിയാണ്. ഇക്കാലത്ത് എല്ലാവരുടെയും ശബ്ദംശ്രോതാക്കൾ ആസ്വദിക്കുന്നുണ്ട്.

ആര് പാടുന്നു എന്നതിലല്ല, പാട്ട് ശ്രദ്ധിക്കപ്പെടുന്നു എന്നതിലാണ് കാര്യം. നീ മധു പകരു മലർ ചൊരിയൂ എന്റെ കേരളം, എത്ര സുന്ദരം, ഈ പാട്ടുകളൊക്കെ ഓരോരുത്തരും ഓരോ രീതിയിലാവും പാടുന്നത്. പക്ഷേ പാട്ട് ജീവിക്കുന്നു. നിങ്ങൾ നല്ല പാട്ടുകാരനാണോ എന്ന ചോദ്യത്തിൽ പ്രസക്തിയുമില്ലെന്നാ ഉഷ ഉതുപ്പ് പറയുന്നു.

Also Read
ഞാൻ എല്ലാ തിരക്കും മാറ്റിവെച്ചു, ആരാധികയുടെ ആഗ്രഹം സാധിച്ച് കൊടുക്കാൻ ഗൗരി കൃഷ്ണൻ ചെയ്തത് ഇങ്ങനെ, കൈയ്യടിച്ച് ആരാധകർ

Advertisement