മലയാള സിനിമയുടെ താരരാജാക്കൻമാരാണ് മെഗാസ്റ്റാർ മമ്മൂട്ടിയും കംപ്ലീറ്റ് ആക്ടർ മോഹൻലാലും ഇന്ത്യൻ സിനിമയിലെ തന്നെ അഭിനയ കുലപതികളിളാണ് ഇരുവരും. നാൽപതിലധികം വർഷങ്ങളായി മലയാളത്തിൽ സജീവമാണ് താരങ്ങൾ ഇരുവരും.
ഇപ്പോഴിതാ തുടക്ക കാലത്തെ മമ്മൂട്ടിയുടെ പ്രതിഫലത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് പ്രമുഖ സംവിധായകൻ ടിഎസ് സുരേഷ് ബാബു. അദ്ദേഹത്തിന്റെ വാക്കുകൾ.
മുന്നേറ്റം എന്ന ചിത്രത്തിന്റെ ഫൈനൽ വർക്ക് നടന്നത് ട്രിവാൻഡ്രത്ത് ആയിരുന്നു. പ്രതിഫലം ഒക്കെ ആ സമയം ആവറേജ് ആയിരുന്നു. നസീർ സാറിന് ഒക്കെ അമ്പതിനായിരം മുതലായിരുന്നു പ്രതിഫലം തുടങ്ങുന്നത്. ജയൻ ചേട്ടൻ ഏതാണ്ട് അമ്പതിനായിരം വരെ എത്തി നിൽക്കുന്ന സമയത്താണ് അദ്ദേഹം മരിച്ചത്.
മധു സാറും അൻപതിനായിരം രൂപ പ്രതിഫലം പറ്റിയിരുന്നു. മുന്നേറ്റം എന്ന ചിത്രത്തിന് മമ്മൂക്ക പ്രതിഫലം വാങ്ങിയത് 5000 രൂപയാണ്. അദ്ദേഹത്തിന് ഓപ്പണിങ് പടങ്ങളിൽ പെടുന്നവ ആയിരുന്നു അത്. മമ്മൂക്ക പ്രതിഫലം ഒന്നും പറഞ്ഞിരുന്നില്ല. രതീഷിന് 7500 രൂപയും മേനകയ്ക്ക് 5000 രൂപയും ആയിരുന്നു അപ്പോൾ പ്രതിഫലം.
നടിമാരിൽ കൂടുതൽ പണം വാങ്ങിയിരുന്നത് സുമലത ആണ്. 15000 രൂപയാണ് പ്രതിഫലമായി വാങ്ങിയത്. അന്നത്തെ മാർക്കറ്റ് ഒക്കെ അതായിരുന്നു. ആ തുക ഒക്കെ അന്ന് വലിയ തുകയാണ്. എഡിറ്റർക്ക് 7000 രൂപ, അസിസ്റ്റൻറ് ഡയറക്ടർക്ക് 3000 ഒക്കെ ആയിരുന്നു അന്ന്. സിനിമാ ഫീൽഡിനെ സംബന്ധിച്ച് അന്ന് ലഭിച്ചത് ഒക്കെ വലിയ തുകയാണ്.
സർക്കാർ ശമ്പളകാർക്ക് 1500 രൂപ മുതൽ 2000 രൂപവരെ ശമ്പളമുള്ള കാലമായിരുന്നു. അന്ന് നസീർ സാറാണ് ഏറ്റവും വലിയ തുക വാങ്ങിയിട്ടുള്ളത്. 1 ലക്ഷം രുപ വരെ അദ്ദേഹം വാങ്ങിയിരുന്നതായാണ് അറിവ്. മോഹൻലാലും തുടക്കക്കാരനായതിനാൽ വളരെ ചെറിയ തുക മാത്രമായിരുന്നു പ്രതിഫലം വാങ്ങിയിരുന്നത്.
അതേ സമയം ഇതൊക്കെ 80 കുളുടെ തുടക്കതിതലെ കണക്കാണ്. 80 കളുടെ പകുതി കഴിഞ്ഞതോടെ മമ്മൂട്ടിയും മോഹൻലാലും സൂപ്പർതാരങ്ങൾ ആയി മാറുകയും അവരുടെ പ്രതിഫലം കുത്തനെ ഉയരുകയും ചെയ്തിരുന്നു.