വർണ്ണ ശലഭമായി പാറിപറക്കാൻ കൊതിച്ചു, ലക്ഷ്യമറിയാതെ ചിറകുകൾ തളർന്നു വീണു: കുറച്ചു ദിവസത്തേക്ക് ഒന്നു മാറി നിൽക്കുന്നുവെന്ന് സൂര്യ, വൈറലായി വാക്കുകൾ

73

മികച്ച രീതിയിൽ മുന്നോട്ട് പൊയ്‌കൊണ്ടിരുന്ന മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ 3 അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോഴാണ് അപ്രതീക്ഷിതമായി നിർത്തിവെക്കേണ്ടി വന്നത്. ചില അണിയറ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരച്ചതോടെയാണ് ബിഗ്‌ബോസ് 3 നിർത്തേണ്ടി വന്നത്.

അതേ സമയം ബിഗ് ബോസ് 3 ലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമായിരുന്നു സൂര്യ ജെ മേനോൻ. ഐശ്വര്യ റായിയുമായുള്ള രൂപസാദൃശ്യമാണ് സൂര്യയെ ആദ്യം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയയാക്കിയത്. ഇത് വാർത്തകളിലും ഇടം പിടിച്ചിരുന്നു.

Advertisements

ഇതിന് പിന്നാലെയാണ് സൂര്യ ബിഗ് ബോസ് ഷോയിൽ എത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു സൂര്യയ്ക്ക് ലഭിച്ചിരുന്നത്. ഫൈനൽ വരെ എത്തുകയും ചെയ്തിരുന്നു.14ാം ആഴ്ചയിലെ വാരാന്ത്യം എപ്പിസോഡിലാണ് സൂര്യ പുറത്താകുന്നത്. ചൊവ്വാഴ്ചയാണ് സൂര്യ നാട്ടിലേയ്ക്ക് മടങ്ങി എത്തിയത്.

തിരികെ എത്തിയ സൂര്യയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നില്ല സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ചത്. രൂക്ഷമായ സൈബർ അറ്റാക്കായിരുന്നു താരത്തിന് നേരെയുണ്ടായത്. ഇതിനെതിരെ നിയമനടപടി എടുക്കുമെന്ന് അറിയിച്ച് കൊണ്ട് താരം രംഗത്ത് എത്തിയിരുന്നു.

സോഷ്യൽ മീഡിയയിലൂടെ തനിക്ക് ലഭിച്ച മോശമായ സന്ദേശങ്ങളും സൂര്യ പങ്കുവെച്ചിരുന്നു. എന്നാൽ ഇപ്പോൾ സൈബർ ലോകത്ത് നിന്ന് ചെറിയ ഇടവേള എടുക്കുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സൂര്യ. ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് ഇക്കാര്യം സൂര്യ പങ്കവെച്ചിരിക്കുന്നത്.

സൂര്യയുടെ സ്റ്റോറി ഫേസ്ബുക്ക് ഗ്രൂപ്പുകളിലും വൈറലായിട്ടുണ്ട്. വർണ്ണ ശലഭമായി പാറി പറക്കാൻ കൊതിച്ചു, നിശാശലഭമായി ലക്ഷ്യമറിയാതെ ചിറകുകൾ തളർന്നു വീണു എന്നും ആരോഗ്യ പ്രശ്‌നങ്ങൾ കാരണം ഇവിടെ നിന്നും കുറച്ചു ദിവസത്തേക്ക് വിട്ടു നിൽക്കുന്നു പിന്നീട് കാണാം എന്നുമാണ് സൂര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

അതേസമയം അവസാന ഘട്ടത്തിൽ നിർത്തേണ്ടി വന്നതിനാൽ ഇനി വോട്ടെടുപ്പിലൂടെയാണ് ബിഗ്‌ബോസ് 3 ലെ വിജയിയെ തീരുമാനിക്കുന്നത്. ഫിനാലെയെ കുറിച്ചുള്ള കൂടുതൽ വിവരം പുറത്ത് വന്നിട്ടില്ല. അതേ സമയം ബിഗ് ബോസ് സീസൺ 3യുടെ വോട്ടിങ്ങ് അവസാനിച്ചിരിക്കുകയാണ്. ശനിയാഴ്ച രാത്രി 12 മണിക്കാണ് വോട്ടിങ്ങ് അവസാനിച്ചത്.

Advertisement