എനിക്ക് കുതിരയെ വാങ്ങി തരാം എന്നായിരുന്നു ആന്ന് ലാലേട്ടന്റെ ഓഫർ: മോഹൻലാലിന് ഒപ്പം അഭിനയിച്ചിതന്റെ അനുഭവം പങ്കുവെച്ച് സാന്ത്വനത്തിലെ ‘അഞ്ജലി’ ഗോപിക അനിൽ

981

ഏഷ്യാനെറ്റ് ചാനലിൽ സൂപ്പർഹിറ്റായ വാനമ്പാടി എന്ന സിരിയിലിന് ശേഷം ആരംഭിച്ച പരമ്പരായിരുന്നു സാന്ത്വനം എന്ന സീരിയൽ. വ്യത്യസ്തമായ ഒരുകുടുംബ കഥ പറയുന്ന സാന്ത്വനം വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ നിരവധി ആരാധകരെ നേടിയെടുത്തു. മലയാളി കുടുംബങ്ങളുടെ സ്വീകരണമുറിയിലെ അതിഥികൾ എന്നതിനപ്പുറം കുടുംബത്തിലെ അംഗങ്ങളാണ് ഇതിലെ ഓരോ കഥാപാത്രങ്ങളും.

Also Read
മോഹൻലാലിന്റെ ആ സൂപ്പർ ചിത്രത്തിലെ ഐറ്റം ഡാൻസിലൂടെ മലയാളികളുടെ മനം കവർന്ന നടി കഷ്മിര ഷായെ ഓർമ്മില്ലേ, താരത്തിന്റെ അവസ്ഥ ഇപ്പോൾ ഇങ്ങനെ

Advertisements

വ്യത്യസ്തകളിലൂടെയും വൈവിധ്യങ്ങളുടെയും മുന്നേറിക്കൊണ്ടിരിക്കുന്ന പരമ്പര മറ്റു പരമ്പരകളിൽ നിന്ന് രൂപത്തിലും ശൈലിയിലും അവതരണത്തിലും വേറിട്ടുനിൽക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. സീരിയലിലെ പ്രധാനപ്പെട്ട രണ്ട് കഥാപാത്രങ്ങളാണ് ശിവനും അഞ്ജലിയും. വളരെ അപ്രതീക്ഷിതം ആയിട്ടാണ് ഇരുവരും വിവാഹം കഴിക്കുന്നത്.

വിവാഹത്തിനുശേഷം ആയിരുന്നു ഇരുവരും പ്രണയിച്ചു തുടങ്ങിയത്. ഇരുവരും ഒരുമിച്ച് സ്‌ക്രീനിൽ എത്തുമ്പോൾ പ്രേക്ഷകർക്ക് പ്രത്യേക ആവേശമാണ്. ഇരുവരുടെയും കലിപ്പനും കാന്താരിയും മോഡൽ വിശേഷങ്ങൾ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിക്കാറുണ്ട്. ഗോപിക അനിൽ എന്ന നടിയാണ് അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മോഹൻലാൽ നായകനായ ബാലേട്ടൻ എന്ന ചിത്രത്തിൽ മോഹൻലാൽ കഥാപാത്രത്തിൻറെ മകളായിരുന്നു ഗോപിക.

Also Read
നടി റബേക്ക സന്തോഷിന്റെ വിവാഹം, ഹൽദി ചടങ്ങുകൾ ആഘോഷമാക്കി നടിയും സുഹൃത്തുക്കളു ബന്ധുക്കളും

യഥാർഥ ജീവിതത്തിൽ ഒരു മെഡിക്കൽ ഡോക്ടറാണ് ഗോപിക, എങ്കിലും പ്രാക്ടീസ് ചെയ്യുന്നില്ല. തൽക്കാലം സീരിയൽ തിരക്കുകളിൽ തന്നെ മുഴുകി ഇരിക്കാനാണ് താരം തീരുമാനിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം.

അതേ സമയം തന്റെ അനിയത്തി മമ്മൂട്ടിക്കൊപ്പം അഭിനയിച്ച സിനിമയെക്കുറിച്ചും പനി പിടിച്ചിരുന്ന സമയത്ത് ബാലേട്ടൻ എന്ന സിനിമയിൽ ലാലേട്ടനുമായി അഭിനയിക്കേണ്ടി വന്ന നിമിഷത്തെക്കുറിച്ചും ഗോപിക അനിൽ പങ്കുവയ്ക്കുകയാണ് ഇപ്പോൾ.

ബാലേട്ടനിൽ ഞങ്ങൾ രണ്ടുപേരും ലാലേട്ടന്റെ മക്കളായി അഭിനയിച്ചു. വേഷത്തിൽ അനിയത്തിയാണ് മമ്മുക്കയുടെ മകളായി അഭിനയിച്ചത്. വേഷത്തിന്റെ ചിത്രീകരണം കോഴിക്കോട് വച്ചായിരുന്നു. അതുകൊണ്ട് സ്‌കൂൾ ഇല്ലാത്ത ദിവസം ഞാനും പോകും.

മമ്മുക്കയോട് സംസാരിച്ചതൊക്കെ ചെറുതായെ ഓർമ്മയുള്ളൂ. ബാലേട്ടന്റെ ചിത്രീകരണത്തിനിടയിൽ എനിക്ക് പനിവന്നു. പനി ഉള്ളപ്പോൾ അഭിനയിക്കുന്നത് കൊണ്ട് ലാലേട്ടൻ നല്ല കെയറിങ് ആയിരുന്നു. നന്നായി അഭിനയിച്ചാൽ കുതിരയെ വാങ്ങി തരാം എന്നായിരുന്നു ലാലേട്ടന്റെ ഓഫർ.

ലാലേട്ടന്റെ വീട്ടിൽ കുറേ കുതിരകളുണ്ടത്രേ. അതൊക്കെ ഓർക്കുമ്പോൾ ഇപ്പോഴും ചിരി വരും. സുധീഷേട്ടനും നിത്യാ ദാസ് ചേച്ചിയുമായിരുന്നു ആ ലോക്കെഷനിലെ ഞങ്ങളുടെ കൂട്ടെന്നും ഗോപിക അനിൽ പറയുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഗോപിക മനസ്സു തുറന്നത്.

Also Read
എന്റെ അച്ഛന്റെ കൂടെ അഭിനയിച്ച ആന്റി; ഐശ്വര്യ റായിയെ പരിഹസിച്ച് സോനം കപൂർ, സംഭവം ഇങ്ങനെ

Advertisement