ബഡായി ബഗ്ലാവിലൂടെ പ്രശസ്തി നേടി പിന്നീട് ബിഗ്ബോസിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ആര്യ. അവതാരകയും നടിയും ഒക്കെയായി തിളങ്ങി നിൽക്കുന്ന ആര്യയ്ക്ക് ആരാധകരും ഏറെയാണ്. ബിഗ് ബോസിൽ എത്തിയതോടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്.
സോഷ്യൽ മീഡിയയിലും ഏറെ സജീവമായി താരം തന്റെ ആരാധകർക്കായി പുതിവിശേഷങ്ങളും ഫോട്ടോകളും ഒക്കെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകുകയാണ് താരം.
സുഹൃത്തുക്കൾക്കൊപ്പം മാത്രമായൊരു ഇടം സന്ദർശിക്കാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ അതേതായിരിക്കും എന്നായിരുന്നു ചോദ്യം. തന്റെ സുഹൃത്തുക്കളുടെ കൂടെയാണെങ്കിൽ ലോകത്തിന്റെ ഏത് കോണിലേക്കും വേണമെങ്കിൽ പോകാമെന്നായിരുന്നു ആര്യ നൽകിയ ഉത്തരം.
സ്ഥലത്തേക്കാൾ കൂടെയുള്ളവരാണ് പ്രധാനം എന്നും ആര്യ പറഞ്ഞു. നിങ്ങളൊരാളെ എങ്ങനെയാണ് വിധിക്കുക എന്നതായിരുന്നു മറ്റൊരാൾക്ക് അറിയേണ്ടിയിരുന്നത്. താനാരേയും ജഡ്ജ് ചെയ്യാറില്ല എന്നായിരുന്നു ഇതിന് ആര്യ നൽകിയ മറുപടി.
അതേ സമയം ആര്യയുടെ മാറിടത്തെ കുറിച്ചായിരുന്നു ഒരാളുടെ ചോദ്യം. എന്നാൽ ആ ചോദ്യത്തിന് കിടിലൻ മറുപടിയായിരുന്നു ആര്യ നൽകിയത്. തനിക്കൊരെണ്ണം തരാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ നല്ല ബ്രാൻഡ് ആയിരിക്കണമെന്നായിരുന്നു ആര്യ പറഞ്ഞത്.
സൈസിന്റെ കാര്യത്തിൽ നിങ്ങളുടെ അമ്മയുടേതിനേക്കാൾ ചെറുത് മതിയെന്നും അതിന് അവരുടെ സഹായം തേടാമെന്നും ആര്യ മറുപടിയായി പറഞ്ഞു. ഇതുവരേയും നേടിയിട്ടില്ലാത്ത നിങ്ങളുടെ വലിയ സ്വപ്നം എന്താണ് എന്നായിരുന്നു ഒരു ചോദ്യം. ഇതിന് ആര്യ നൽകിയ മറുപടി ഇങ്ങനെ, സ്വന്തമായൊരു വീട് എന്ന സ്വപ്നമാണ് താൻ ഇതുവരേയും നേടാത്ത ആ വലിയ സ്വപ്നം എന്നായിരുന്നു.
ഒരുനാൾ താൻ അത് നേടുമെന്നും ആര്യ പ്രതീക്ഷ പങ്കുവച്ചു. നിങ്ങളുടെ ജീവിതകഥ പറയാൻ ആരെയെങ്കിലും തിരഞ്ഞെടുത്താൽ അതാരായിരിക്കും എന്നായിരുന്നു അടുത്ത ചോദ്യം. രശ്മി വരുൺ, സനിദ സിദ്ധാർത്ഥ്, വരുൺ സോമരാജൻ എന്നായിരുന്നു ആര്യ നൽകിയ മറുപടി.
ബഡായി ബംഗ്ലാവിനും, ടിവി പ്രോഗ്രാമുകൾക്കും പുറമേ തോപ്പിൽ ജോപ്പൻ, അലമാര, ഹണി ബി 2, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഗാനഗന്ധർവൻ, ഉൾട്ട, ഉറിയടി തുടങ്ങിയ സിനിമകളിൽ ആര്യ അഭിനയിച്ചിട്ടുണ്ട്.