ഭാര്യ കൂടെ ഇണ്ടെങ്കിലും ചിലരൊക്കെ എന്നോട് അങ്ങനെ ചെയ്യാൻ നോക്കും: തുറന്നടിച്ച് നടി മീര വാസുദേവ്

4377

മോഹൻലാലിനെ നായകനാക്കി ബ്ലസ്സി സംവിധാനം ചെയ്ത തന്മാത്ര എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ പ്രിയ നടിയായി മാറിയ താരസുന്ദരിയാണ് മീരാ വാസുദേവ്. ഈ ചിത്രത്തിന്റെ മികച്ച വിജയത്തോടെ മലയാളത്തിൽ ഒരുപിടി നല്ല വേഷങ്ങൾ മീര വാസുദേവിനെ തേടി എത്തിയിരുന്നു.

എന്നാൽ സ്വകാര്യ ജിവിതത്തിലെ താളപ്പിഴകൾ മൂലം സിനിമ മേഖലയിൽ നിന്നും താരം ദീർഘകാലം വിട്ടുനിന്നിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സൂപ്പർഹിറ്റ് പരമ്പരയിൽ കൂടി മീരാ വാസുദേവ് തിരിച്ചെത്തുക ആയിരുന്നു.

Advertisements

കുടുംബവിളക്കിൽ സുമിത്ര എന്ന കേന്ദ്ര കഥാപാത്രമായി ആയി മീര വാസുദേവ് മിനി സ്‌ക്രീൻ പ്രേക്ഷകരുടേയും പ്രിയങ്കരിയായി മാറി. അതേ സമയം നേരത്തെ കരിയറിൽ പല വലിയ അവസരങ്ങളും ലഭിച്ചെങ്കിലും ദാമ്പത്യ ജീവിതമാണ് മീരയ്ക്ക് തിരിച്ചടികൾ നൽകിയത്.

Also Read
മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഗാംഭീര്യം എനിക്ക് ഇല്ലെന്ന് ഷാജി കൈലാസിനും രഞ്ജി പണിക്കർക്കും അറിയാമായിരുന്നു, അവരുടെ ചിത്രത്തിൽ നായകനായി ഹിറ്റടിച്ചെന്ന് ജഗദീഷ്

രണ്ട് തവണ വിവാഹിത ആയെങ്കിലും രണ്ടും പരാജയമായിരുന്നു. വിവാഹ ബന്ധങ്ങൾ വേർപെടുത്തിയിട്ടാണ് നടി അഭിനയ രംഗത്തേക്ക് മടങ്ങി എത്തിയത്. ഇപ്പോഴിതാ തന്റെ സീരിയൽ ജീവിതത്തെ കുറിച്ചും നേരിട്ടിട്ടുള്ള പ്രതിസന്ധികളെ കുറിച്ചും വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് മീര വാസുദേവ്. ബിഹൈൻവുഡ്‌സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ തുറന്നു പറച്ചിൽ.

ഭാര്യ ഒപ്പമുണ്ടെങ്കിലും ചിലരൊക്കെ തന്നോട് ഫ്‌ളേർട്ട് ചെയ്യാൻ നോക്കിയിട്ടുണ്ട് എന്നാണ് മീര വാസുദേവ് പറയുന്നത്. പുറത്തൊ ക്കെ പോകുമ്പോൾ ആളുകൾ ഇങ്ങനെ വന്ന് സംസാരിക്കുന്നതൊക്കെ ഉറപ്പായും പ്രൈവസിയെ ബാധിക്കും. സെലിബ്രിറ്റിയായി കഴിഞ്ഞാൽ തന്നെ നമ്മുടെ പേഴ്‌സണൽ സ്‌പേസ് നഷ്ടപ്പെടും. കാരണം നമ്മൾ പബ്ലിക്ക് പ്രൊപ്പർട്ടി പോലെയാകും.

പലരും താരങ്ങൾക്ക് ഒരു ജീവിതമുണ്ടെന്ന കാര്യം മനസിലാക്കാറില്ല. നമ്മുടെ അടുത്ത് വരുന്നതിലും സംസാരിക്കുന്നതിലും ഒന്നും പ്രശ്‌നമില്ല. പക്ഷെ ഫോട്ടോയോ മറ്റുമൊക്കെ എടുക്കുമ്പോൾ ചോദിക്കണം. അനുവാദം ചോദിച്ച് എടുത്താൽ ഉറപ്പായും ഞാൻ സമ്മതിക്കും. ചിലപ്പോൾ നമ്മളെ ഫ്‌ളേർട്ട് ചെയ്യാൻ വരെ നോക്കാറുണ്ട് ചില ആളുകൾ.

Also Read
‘രണ്ടാം വിവാഹം നബി ആയിട്ട് തുടങ്ങിയതാണ്; എന്റെ ഭാര്യമാർ തമ്മിൽ അടിച്ചു പിരിയുന്നത് കാണാൻ ആണ് അധികമാളുകളും കാത്തിരിക്കുന്നത്’; ബഷീർ ബഷി പറയുന്നത്

ചിലരുടെയൊക്കെ കൂടെ വൈഫുണ്ടാകും എന്നിട്ടും നമ്മളെ ഫ്‌ളേർട്ട് ചെയ്യാൻ നോക്കുന്നവരുണ്ട്. കുടുംബവിളക്ക് വന്നതിന് ശേഷം ഞങ്ങൾക്ക് ക്രിക്കറ്റ് കാണാൻ പറ്റുന്നില്ലായെന്ന് പറഞ്ഞ് ചില പുരുഷന്മാർ ദേഷ്യപ്പെടാറൊക്കെയുണ്ട്. പക്ഷെ ദേഷ്യപ്പെട്ട ശേഷം അവരും സെൽഫിയെടുക്കും. സെൽഫിയും വേണം നോക്കി ദേഷ്യപ്പെടുകയും ചെയ്യും രസകരമായ സംഭവങ്ങൾ ഓർത്തെടുത്ത് മീര വാസുദേവ് പറഞ്ഞു.

വളരെ ചെറിയ പ്രായത്തിലാണ് മീര വാസുദേവ് തന്മാത്രയിൽ അമ്മ വേഷം ചെയ്തത്. അന്ന് അമ്മ പോലും ആയിട്ടില്ലാത്ത താൻ സ്വന്തം അമ്മയെയാണ് ആ വേഷം ചെയ്യാൻ കോപ്പി അടിച്ചത് എന്നാണ് മീര പറയുന്നത്. സിനിമയുടെ ഷൂട്ടിങ് സമയത്ത് മോഹൻലാലിൽ നിന്നും പഠിച്ച പലകാര്യങ്ങളെ കുറിച്ചും മീര വാചാലയായി. ടെക്‌നിക്കലി സിനിമക്ക് ഭാഷയുടെ വ്യത്യസങ്ങളൊന്നുമില്ലെന്നും ബാക്കിയെല്ലാം തങ്ങളുടെ അഭിനയം പോലെയിരിക്കുമെന്നും മീര പറഞ്ഞു.

ടെക്‌നിക്കലി സിനിമ എല്ലാം ഒരുപോലെയാണ്. ബാക്കിയെല്ലാം നമ്മുടെ പെർഫോമൻസുമായി ബന്ധപ്പെട്ടിരിക്കും. ഭാഷ അറിയില്ലെ ങ്കിലും എല്ലാ ഭാഷയിലെയും ഇമോഷണൽ കണ്ടന്റുകൾ ഒരുപോലെയാണ്. തന്മാത്രയിലെ ഇമോഷണൽ കണ്ടന്റ് എനിക്ക് മനസിലായിരുന്നു. വളരെ നന്നായിട്ടാണ് ബ്ലെസി സാർ എനിക്കത് മനസിലാക്കി തന്നത്.

തോമസേട്ടനും എപ്പോഴും എന്റെ കൂടെയുണ്ടാകുമായിരുന്നു. തുടർച്ചയായി ഓരോ ഡയലോഗുകളും എന്നെ ഓർമിപ്പിച്ചു കൊണ്ടിരിക്കും. ഇരുപതോ മുപ്പതോ പ്രാവശ്യം അദ്ദേഹം ഡയലോഗുകൾ റിപ്പീറ്റ് ചെയ്യുമെന്നും മീര വാസുദേവ് വ്യക്തമാക്കുന്നു.

Also Read
അമരത്തിൽ ഞാൻ അവാർഡ് പ്രതീക്ഷിച്ചിരുന്നു, ദേശീയ അവാർഡ് ലഭിക്കേണ്ടത് ആയിരുന്നു, അത് തട്ടിമാറ്റിയ ആളെ എനിക്ക് നന്നായി അറിയാം: വെളിപ്പെടുത്തി അശോകൻ

Advertisement