രാത്രി ഉറക്കത്തിൽ ആരോ എന്റെ കാലിൽ പിടിച്ച് വലിക്കുന്നത് പോലെ തോന്നി, വിവാഹം നടക്കാൻ കാരണം കവിത ചേച്ചി, നടൻ സുഭാഷുമായുള്ള കല്യാണം നടന്നതിനെ കുറിച്ച് സൗപർണ്ണിക

3203

സീരിയൽ ആരാധകരായ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സൗപർണ്ണിക സുഭാഷ്. ബിഗ്സ്‌ക്രീനിലൂടെയാണ് അഭിനയജീവിതം ആരംഭിച്ചതെങ്കിലും അധികം ശ്രദ്ധിക്കപ്പെട്ടത് മിനിസ്‌ക്രീനിലൂടെ ആയിരുന്നു. തുളസി ദാസ് സംവിധാനം ചെയ്ത ഖജ ദേവയാനി ആണ് സൗപർണ്ണികയുടെ ആദ്യത്തെ പരമ്പര.

ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഇതിൽ അഭിനയിക്കുന്നത്. പൂർണ്ണിമ ഇന്ദ്രജിത്ത്, പ്രേം പ്രകാശ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ പൊന്നൂഞ്ഞാൽ എന്ന പരമ്പരയിലൂടെയാണ് സൗപർണ്ണികയെ പ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങിയത്. പിന്നീട് നിരവധി ഹിറ്റ് സീരിയലുകളുടെ ഭാഗമാവാൻ നടിയ്ക്ക് കഴിഞ്ഞു.

Advertisements

സൗപർണ്ണികയുടെ ഭർത്താവ് സുഭാഷും അഭിനേതാവാണ്. എന്നാൽ ഇവരുടേത് പ്രണയ വിവാഹമായിരുന്നു. സീരിയലിൽ സജീവമായി നിൽക്കുമ്പോഴാണ് സൗപർണ്ണിക വിവാഹിതയാവുന്നത്. സഹപ്രവർത്തകയായ കലാനിലയം കവിതയാണ് വിവാഹാലോചന കൊണ്ടു വന്നത്. വിവാഹശേഷവും സീരിയലിൽ സജീവമായിരുന്നു താരം. നിലവിൽ സൂര്യ ടിവി സംപ്രേക്ഷണ ചെയ്യുന്ന എന്റെ മാതാവ് എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്.

Also Read
14 വയസ്സായി, ഇപ്പോഴും ബെഡ്ഡിലും വീൽ ചെയറിലും തന്നെ, സംസാരിക്കത്തില്ല, ഒരു ദിവസം 1500 രൂപയുടെ മരുന്ന് വെച്ച് വേണം; മകളെ കുറിച്ച് സങ്കടത്തോടെ നടി സിന്ധു മനുവർമ്മ

നടി സബിതയുടെ സഹോദരനാണ് സുഭാഷ്. ഇപ്പോഴിതാ സുഭാഷുമായിട്ടുള്ള പ്രണയത്തെ കുറിച്ച് മനസ് തുറക്കുകയാണ് സൗപർണ്ണിക. അമൃത ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന പറയാം നേടാം എന്ന ടോക്ക് ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് സൗപർണിക വിവാഹത്തെ കുറിച്ച് പറഞ്ഞത്.

മലയാളത്തിന്റെ പ്രിയ ഗായകൻ എംജി ശ്രീകുമാറാണ് ഈ ഷോ അവതരിപ്പിക്കുന്നത്. പരസ്പരം കണ്ടുമുട്ടിയതിനെ കുറിച്ച് ചോദിക്കുമ്പോഴാണ് വിവാഹത്തെ കുറിച്ച് സൗപർണ്ണിക പറഞ്ഞത്. കലാനിലയം കവിത ചേച്ചിയാണ് സുഭാഷ് ഏട്ടനെ കുറിച്ച് ആദ്യം പറയുന്നത്. അദ്ദേഹത്തെ കാണുമ്പോൾ എന്നെ ഓർമ വരുമെന്ന് പറഞ്ഞു. തങ്ങൾ അഭിനയിച്ചിരുന്ന സീരിയലിൽ സുഭാഷ് ഏട്ടന്റെ ചേച്ചിയുടെ മകനും അഭിനയിച്ചിരുന്നു.

ചേച്ചി സെറ്റിൽ വന്നപ്പോൾ കവിത ചേച്ചി എന്റെ കാര്യം പറഞ്ഞു. അവർക്ക് താൽപര്യമുണ്ടെങ്കിൽ വീട്ടിൽ സംസാരിക്കാം എന്ന് പറഞ്ഞു. അപ്പോൾ അവർക്ക് പ്രശ്നമില്ലായിരുന്നു. അങ്ങനെയാണ് തങ്ങളുടെ വിവാഹം നടക്കുന്നത്. ജാതകം നോക്കി പെണ്ണൊക്കെ കണ്ടതിന് ശേഷമായിരുന്നു വിവാഹം.

സുഭാഷിനോട് ആദ്യമായി സംസാരിച്ചതിനെ കുറിച്ചും സൗപർണ്ണിക പറയുന്നുണ്ട്. ഫോണിലൂടെയാണ് ആദ്യമായി സംസാരിക്കുന്നത്. ഒരു സീരിയൽ ഷൂട്ടിനിടെയായിരുന്നു ആദ്യമായി വിളിക്കുന്നത്. ഒരു റേഞ്ച് ഇല്ലാത്ത സ്ഥലത്തായിരുന്നു ഷൂട്ടിംഗ്. ഇദ്ദേഹം വിളിച്ചപ്പോൾ റേയിഞ്ചിന്റെ ബുദ്ധിമുട്ട് കാരണം തനിക്ക് ഒന്നും കേൾക്കുന്നില്ലായിരുന്നു.

കവിത ചേച്ചി പറഞ്ഞിട്ടാണ് വിളിക്കുന്നത് എന്ന് പറഞ്ഞായിരുന്നു തുടക്കം. ആ നേരത്തെ എന്റെ ഫോണും കട്ട് ആയി. പിന്നീട് ഷോട്ടൊക്കെ കഴിഞ്ഞിട്ട് താൻ തിരിച്ചു വിളിക്കുകയായിരുന്നു എന്നും സൗപർണ്ണിക പറഞ്ഞു. ഇതിനോടൊപ്പം തന്നെ തനിക്ക് നേരിടേണ്ട വന്ന പ്രേതാനുഭവവും സൗപർണ്ണിക പറഞ്ഞു.

Also Read
കാവ്യാ മാധവൻ വന്നതോടെ ദിലീപിന്റെ ക്യാരക്ടർ തന്നെയങ്ങ് മാറി; വെളിപ്പെടുത്തൽ

വിവാഹത്തിന് മുൻപ് നടന്ന സംഭവമായിരുന്നു. വെഞ്ഞാറൻമൂട്ടിൽ താമസിക്കുന്ന സമയത്തായിരുന്നു. രാത്രി ഉറക്കത്തിൽ ആരോ എന്റെ കാലിൽ പിടിച്ച് വലിക്കുന്നത് പോലെ തോന്നി. പെട്ടെന്ന് എഴുന്നേറ്റ് ലൈറ്റിട്ടു.അപ്പോൾ എന്തോ ഒരു രൂപം കണ്ണിൽ തെളിഞ്ഞു. ആ സമയം അനിയത്തി അവിടെ ചൂണ്ടി സംസാരിക്കുന്നത് കണ്ടു.

അത് കണ്ടപ്പോൾ തന്റെ സകല നിയന്ത്രണവും പോയി. അച്ഛനും അമ്മയും അടുത്ത മുറിയിൽ ആയിരുന്നു. ആരേയും വിളിക്കാനും പറ്റില്ല. അന്ന് പിന്നെ ലൈറ്റിട്ടാണ് ഉറങ്ങിയത്. ഈ സംഭവം പറഞ്ഞപ്പോൾ അച്ഛനുംഅമ്മയും തനിക്ക് തോന്നിയത് ആയിരിക്കുമെന്നാണ് പറഞ്ഞാണ്, പിന്നീട് ഇത്തരത്തിലുള്ള സംഭവം ഉണ്ടായിട്ടില്ലെന്നും സൗപർണ്ണിക പറയുന്നു.

Advertisement