കാവ്യാ മാധവൻ വന്നതോടെ ദിലീപിന്റെ ക്യാരക്ടർ തന്നെയങ്ങ് മാറി; വെളിപ്പെടുത്തൽ

652

റാഫി മെക്കാർട്ടിന്റെ സംവിധാനത്തിൽ 2000ൽ പുറത്തിറങ്ങിയ തെങ്കാശിപ്പട്ടണം മലയാളി സിനിമാ പ്രേക്ഷകകരുടെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രമാണ്. സുരേഷ് ഗോപി, ലാൽ, ദിലീപ്, കാവ്യ മാധവൻ, സംയുക്ത വർമ, ഗീതു മോഹൻദാസ്, സലിം കുമാർ എന്നിങ്ങനെ വൻതാരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്.

സിനിമയിൽ ശത്രുഘ്‌നൻ എന്ന കഥാപാത്രത്തെ ആണ് ദിലീപ് അവതരിപ്പിച്ചത്. ഇപ്പോഴിതാ തെങ്കാശിപ്പട്ടണം എന്ന ചിത്രം സംഭവിച്ചതിനെ കുറിച്ച് മനസ് തുറക്കുകയാണ് ചിത്രത്തിന്റെ സംവിധായകരിൽ ഒരാളായ മെക്കാർട്ടിൻ. ബിഹൈൻഡ് വുഡ്‌സിനോട് സംസാരിക്കവെയാണ് അദ്ദേഹം തെങ്കാശിപ്പട്ടണം വിശേഷങ്ങൾ പങ്കുവെച്ചത്.

Advertisements

ഈ സിനിമ ഹിറ്റാവുമെന്ന് ഞങ്ങൾക്ക് ആദ്യമേ അറിയാമായിരുന്നു. 100 ദിവസത്തിൽ അധികം സിനിമ ഓടിയിരുന്നു. മലയാളത്തിൽ സിനിമ സൂപ്പർ ഹിറ്റ് ആയതോടെ തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി ഭാഷകളിലും സിനിമ റീമേക്ക് ചെയ്തിരുന്നു എന്നും സംവിധായകൻ പറയുന്നു.

മെക്കാർട്ടിന്റെ വാക്കുകൾ ഇങ്ങനെ:

ഈ സിനിമ ആദ്യം മോഹൻലാലിനെ വെച്ച് എഴുതിയാലോ എന്നായിരുന്നു ആദ്യം ആലോചിച്ചത്. പിന്നീട് മമ്മൂട്ടിയെ വെച്ചും എഴുതി നോക്കിയിരുന്നു. എന്നാൽ അതൊന്നും നടന്നില്ല. ഒടുവിൽ സുരേഷ് ഗോപിയിലേക്കാണ് ചിത്രം എത്തിയത്. അദ്ദേഹം ഇത് കേട്ടപ്പോൾത്തന്നെ സമ്മതിക്കുകയും ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിയുമെന്നും പറഞ്ഞിരുന്നു. അങ്ങനെയാണ് ഈ സിനിമയുടെ ചിത്രം തുടങ്ങുന്നത്.

Also Read
നനുത്ത മീശ രോമങ്ങളുള്ളതിന് മീശയുള്ള സ്ത്രീകൾ ഭർത്താവിനെ അനുസരിക്കില്ലെന്ന ലോക തത്വം കണ്ടുപിടിച്ചവർ ; ബോഡി ഷെയ്മിങ്ങ് പറഞ്ഞങ്ങു നിസ്സാരവൽക്കരിക്കാൻ കഴിയുന്നതിനപ്പുറം : കുറിപ്പ് വൈറൽ

ഈ സിനിമയുടെ കഥ മുഴുവൻ കൺഫ്യൂഷൻ ആയിരുന്നു. കഥ പറയുമ്പോഴും കേൾക്കുമ്പോഴും എല്ലാം കൺഫ്യൂഷൻ ഉണ്ടായിരുന്നു. എന്നാൽ നന്നായി പറഞ്ഞില്ലെങ്കിൽ അത് ചീറ്റിപ്പോവും. എന്നാൽ സ്‌ക്രിപ്റ്റ് നന്നായി വരികയും നല്ലപോലെ ചെയ്യാനും പറ്റി. പൊള്ളാച്ചി മാർക്കറ്റാണ് ഞങ്ങൾ തെങ്കാശിയാക്കിയത്.

കണ്ണന്റെയും ദാസന്റെയും കഥയാണ്. അവർ ആത്മാർത്ഥ സുഹൃത്തുക്കളാണ്. അവരുടെ സൗഹൃദത്തിന്റെയോ പ്രണയത്തിന്റെയോ ഏത് കഥ വേണമെന്ന ചർച്ചയുണ്ടായിരുന്നു. അങ്ങനെയാണ് രണ്ട് സ്ത്രീകഥാപാത്രങ്ങൾ വന്നത്. അതിന് ശേഷമാണ് ദിലീപിന്റെ ക്യാരക്ടറിനെക്കുറിച്ച് ആലോചിച്ചത്. അങ്ങനെ ഓട്ടോമറ്റിക്കായാണ് കാവ്യ മാധവന്റെ കഥാപാത്രം വന്നത്.

പ്രധാന കഥാപാത്രങ്ങളിൽ ഒരാളായി സുരേഷ് ഗോപിയെ തീരുമാനിച്ചപ്പോൾ എല്ലാവരും ആദ്യം അമ്പരപ്പിലായിരുന്നു. കാരണം തോക്കില്ലാതെ അദ്ദേഹത്തെ കാണാത്ത കാലമായിരുന്നു അത്. ഇതേക്കുറിച്ച് പറഞ്ഞപ്പോൾ എല്ലാവരും ഞെട്ടി. ഇത് അൽപ്പം വികലമായിപ്പോവുമോ, കാസ്റ്റിങ്ങ് കറക്റ്റല്ലല്ലോ, സുരേഷ് ഗോപി ട്രൗസർ കാണിച്ച് കോമഡി പറയുന്നത് പ്രേക്ഷകർ ഏറ്റെടുക്കുമോയെന്ന് സംശയമുണ്ടായിരുന്നു. അതുകൊണ്ട് രണ്ടു വിധത്തിലും എടുത്തിരുന്നു.

സിനിമയുടെ കഥ ചർച്ച ചെയ്തിരുന്ന സമയത്ത് എങ്ങും എത്താത്ത അവസ്ഥയായിരുന്നു. കണ്ണന്റെയും ദാസന്റെയും സഹോദരനായാണ് ആദ്യം ദിലീപിനെ കാസ്റ്റ് ചെയ്തത്. അത് കൊള്ളാമെന്ന് തോന്നി, സിനിമയുടെ അവസാനം അത് പറഞ്ഞാലോയെന്നായിരുന്നു കരുതിയത്.

Also Read
<a href=”https://www.worldmalayalilive.com/entertainment/kunjadithi-ethiya-santhosham-pankittu-soniayum-amodum/” rel=”noopener” target=”_blank”>അവസാനനിമിഷമാണ് സിസേറിയൻ തീരുമാനിച്ചത്, അമ്മയുടേയും കുഞ്ഞിന്റെയും ഹാർട്ട്ബീറ്റ് ലോ ആയിരുന്നു : കാത്തിരിപ്പിനൊടുവിലായി ജീവിതത്തിലേയ്ക്ക് കുഞ്ഞഥിതി എത്തിയ സന്തോഷം പങ്കിട്ട് സോണിയ

കണ്ണനും ദാസനും ഒരു പെങ്ങളുണ്ട്, അത് കാവ്യയെ ആക്കിയാൽ ദിലീപ് ആ പെങ്ങളെ പ്രേമിക്കുന്നതും ആയാലോ എന്നും ചിന്തിച്ചിരുന്നു. അതാണ് നല്ലതെന്ന് തോന്നി, അങ്ങനെയാണ് ദിലീപിന്റെ കഥാപാത്രം വന്നത്. പിന്നീട് ദിലീപിന്റെ സഹോദരബന്ധം വേണ്ടെന്നു വെച്ചു. പൊള്ളാച്ചി, ഉദുമൽപേട്ട ലൊക്കേഷനൊക്കെ കണ്ടു. ഷൂട്ട് തീരുമാനിക്കുക ആയിരുന്നു.

ഇന്ദ്രൻസിന് വരാനാവില്ലെന്ന കാര്യം അവസാന നിമിഷമാണ് ഞങ്ങൾ അറിയുന്നത്. ഉടനെ സ്‌ക്രിപ്റ്റിലൊരു അഴിച്ച് പണി നടത്തി സലീം കുമാറിന് കൊടുത്തത്. അതിനിടയിൽ മച്ചാൻ വർഗീസും വന്നിരുന്നു. സിനിമയുടെ ചിത്രീകരണം കഴിയാതെ പോവണ്ടെന്ന് അദ്ദേഹത്തോടും പറഞ്ഞിരുന്നു.

Advertisement