ആദ്യഭാര്യ സുഹാന പഞ്ചപാവവും രണ്ടാംഭാര്യ മഷൂറ ലേശം ജാഡക്കാരിയും: ബഷീർ ബഷി പറയുന്നത് കേട്ടോ

99

പ്രമുഖ മോഡലും ബിഗ് ബോസ് സീസൺ വൺ മൽസരാർത്ഥിയുമായ ബഷീർ ബഷിയും കുടുംബവും മലയാളികൾക്ക് ഏറെ സുപരിചിതരാണ്. മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ്‌ബോസിന്റെ മലയാളം പതിപ്പ് ഒന്നാം ഭാഗത്തിൽ എത്തിയതോടെയാണ് ബഷീർ ബഷിയെ ആളുകൾ തിരിച്ചറിഞ്ഞ് തുടങ്ങിയത്.

ബിഗ് ബോസിലൂടെ ഏറെ ആരാധകരേയും ബഷീർ ബഷി നേടിയെടുത്തിരുന്നു. അതേ സമയം രണ്ട് വിവാഹം ചെയ്തതും രണ്ട് ഭാര്യമാരുള്ളതും പറഞ്ഞ് ചില വിമർശനങ്ങളും ബഷീറിന് നേരെ ഉയർന്നിരുന്നു.
ബിഗ് ബോസിൽ നിന്നും പുറത്തെത്തിയ ശേഷവും കുടുംബ സമേതമുള്ള ചിത്രങ്ങളുമായി സോഷ്യൽ മീഡിയകളിൽ ബഷീർ ബഷി നിറഞ്ഞ് നിന്നിരുന്നു.

Advertisements

സുഹാനയാണ് ബഷീർ ബഷിയുടെ ആദ്യ ഭാര്യ. സിറിയൽ ക്രിസ്ത്യാനി ആയിരുന്നു ജോസ്വിനെ പ്രണയിച്ച് വിവാഹം കഴിച്ച് സുഹാനയാക്കി മാറ്റുകയായിരുന്നു ബഷീർ ബഷി. എന്നാൽ ജീവിതത്തിൽ ബഷീറിന് മികച്ച പിന്തുണയാണ് സുഹാന നൽകുന്നത്. സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും വീഡിയോ കളിലൂടെയും സുഹാന സജീവമാണ്.

ഒരു യുട്യൂബ് ബ്ലോഗർകൂടിയായ സുഹാനയുടെ പോസ്റ്റുകൾ അതിവേഗം വൈറൽ ആകാറുണ്ട്. ബഷീർ ബഷിയുടെ രണ്ടാം ഭാര്യ മഷൂറയാണ്. സൂഹാനയെ പോലെ തന്നെ മഷൂറയും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. തന്റെ ഭർത്താവിനോട് തന്നെ രസകരമായ ചോദ്യങ്ങളുമായി എത്തിയിരിക്കുകയാണ് മഷൂറ ഇപ്പോൾ.

ഒരു കുഴപ്പം പിടിച്ച കുടുംബമാണ് നിങ്ങളുടേത് കാരണം രണ്ട് ഭാര്യമാരുണ്ട്. അതിൽ ആദ്യ ഭാര്യ സുഹാന പഞ്ച പാവവും രണ്ടാം ഭാര്യ മഷൂറ ലേശം ജാഡക്കാരിയുമാണെന്ന് പറഞ്ഞാൽ ബഷീറിന്റെ പ്രതികരണം എന്താണെന്നായിരുന്നു മഷൂറ ചോദിച്ചത്.

ഇതിന് ബഷീർ ബഷി പറഞ്ഞ മറുപടി ഇങ്ങനെ:

നാട്ടുകാർക്ക് എന്ത് വേണമെങ്കിലും പറയാം. കാരണം സുഹാന പാവമാണെന്നും മഷൂറ ജാഡയാണെന്ന് പറയുന്നതും നെഗറ്റീവാണ്. പാവമാണെന്ന് പറഞ്ഞ് സിംപതി വാങ്ങിക്കുന്ന ആളല്ല സുഹാന. അവൾക്ക് സ്വന്തമായൊരു ക്യാരക്ടർ ഉണ്ട്. സുഹാന ശക്തയായൊരു പെൺകുട്ടിയാണ്.

പിന്നെ ആളുകളുടെ കണ്ണിലായിരിക്കും മഷൂറ ജാഡയായിട്ടുള്ളത് എനിക്കങ്ങനെ ഇതുവരെ തോന്നിയിട്ടില്ല. അവൾ കുറച്ച് ആക്ടീവാണ് മുഖത്ത് നോക്കി തന്നെ സംസാരിക്കുന്ന പ്രകൃതമാണ്. എന്തെങ്കിലും തോന്നിയാൽ മറച്ച് വെക്കാറില്ല. രണ്ട് പേരെയും താരതമ്യം ചെയ്യാൻ പറ്റില്ല.

ഇരുവർക്കും നല്ല ഗുണങ്ങൾ ഉണ്ടെന്നായിരുന്നു ബഷീർ ബഷി പറഞ്ഞത്. അതേ സമയം ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ സമയം ഏതാണെന്നതിയനുള്ള ബഷീറിന്റെ മറുപടി ഇങ്ങനെയായിരുന്നു. ആദ്യം ഞാൻ സുഹാനയെ കല്യാണം കഴിച്ചത്. രണ്ടാമത് മഷൂറയെ വിവാഹം കഴിച്ചത്. മൂന്ന് ബിഗ് ബോസിൽ വന്നതും സന്തോഷമുള്ളതാണ്.

ഇത് മാത്രമല്ല എനിക്ക് മക്കളുണ്ടായതും സന്തോഷമുള്ളതാണ്. ജീവിതത്തിൽ ഇതുവരെ തോറ്റതായി തനിക്ക് തോന്നിയിട്ടില്ല. ജയിക്കാൻ വേണ്ടിയേ ഞാൻ ശ്രമിച്ചിട്ടുള്ളുവെന്നും ബഷീർ പറയുന്നു വ്യക്തമാക്കുന്നു.

Advertisement