ലാൽജോസ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ഡയമണ്ട് നെക്ലേസിൽ കൂടി ഫഹദിന്റെ നായികയായി മലയാള സിനിമയിലേത്തെത്തിയ താരമാണ് അനുശ്രീ. പിന്നീട് നിരവധി മലയാള സിനിമയിൽ നായികയായ അനുശ്രീ നിരവധി ആരാധകരേയും നേടിയെടുത്തു.
സോഷ്യൽ മീഡിയയിലും ഏേെറ സജീവമായ അനുശ്രി തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും എല്ലാം ആരാധകർക്കായി പങ്കുവെയ്ക്കാറുമുണ്ട്. അടുത്തിടെ അനുശ്രീ തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞത് വാർത്തകളിൽ ഇടം നേടിയിരുന്നു. പ്രണയ പരാജയം അനുഭവിച്ചിട്ടുണ്ടെന്നും പ്രേമമായാലും ഏത് ബന്ധമായാലും നമ്മളെ ഭരിക്കാനുള്ള അവകാശം മറ്റാർക്കും നൽകേണ്ടതില്ലെന്നും അനുശ്രീ പറഞ്ഞിരുന്നു.
ഇപ്പോഴിതാ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് അനുശ്രീ. തന്റെ സുഹൃത്തുക്കളിൽ നിന്നും ഒരാളെയാവും താൻ ജീവിതത്തിലേക്ക് ഒപ്പം കൂട്ടുകയെന്നാണ് നടി പറയുന്നത്. എന്നാൽ അത് ആരാണെന്ന് പറയാറായിട്ടില്ലെന്നും നടി ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോൾ അനുശ്രീയുടെ പ്രതികരണം ഇങ്ങനെയായിരുന്നു:
പ്രേമമായാലും എന്ത് ബന്ധമായാലും നമ്മളെ ഭരിക്കാനുള്ള അവകാശം മറ്റാർക്കും നൽകേണ്ടതില്ല എന്ന അഭിപ്രായമുള്ള ആളാണ് താൻ. എവിടെ പോകുന്നു? എന്തിന് പോകുന്നു? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ പോലും പലപ്പോഴും ബോറാണ്. പരിധി കടന്നുള്ള ചോദ്യങ്ങൾ ആരുടെ ഭാഗത്തുനിന്നായാലും ബുദ്ധിമുട്ടുണ്ടാക്കും.
Also Read
കീർത്തി സുരേഷ് അങ്ങനെ ചെയ്യുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല: വെളിപ്പെടുത്തലുമായി പ്രിയദർശൻ
മറ്റൊരാളെ പറഞ്ഞു ബോധ്യപ്പെടുത്തി അവരുടെ സ്നേഹം നിലനിർത്തേണ്ട കാര്യമില്ലല്ലോ. ഒരു പരിധിയിൽ കൂടുതൽ വരിഞ്ഞുമുറുക്കാൻ വന്നാൽ അതിന് നിന്നുകൊടുക്കുന്ന ആളല്ല ഞാൻ. പരസ്പര ധാരണയുടെ പുറത്തേ പ്രേമം നിലനിൽക്കൂ..
പ്രേമത്തിൽ ആണും പെണ്ണും നല്ല സുഹൃത്തുക്കളായിരിക്കണം. എന്ത് കുസൃതിയും കാട്ടാൻ കൂടെ നിൽക്കുന്ന ഒരാൾ. ഞാൻ അങ്ങനെയായിരിക്കും. തിരിച്ച് എന്നോടും അങ്ങനെത്തന്നെ ആവണം എന്നൊരു ആഗ്രഹം ഉണ്ട്. ജീവിതത്തിലേക്ക് ഒരാളെ ഒപ്പം കൂട്ടുന്നുണ്ടെങ്കിൽ ഉറപ്പായും എന്റെ സൗഹൃദ വലയത്തിൽ നിന്നൊരാളെയാകും.
അതാരാണെന്നൊന്നും പറയാറായിട്ടില്ല. ബ്രേക്കപ്പിന്റെ വേദനകളൊക്കെ താൻ അറിഞ്ഞിട്ടുണ്ട്. അതിൽ നിന്നും പുറത്തുകടക്കാൻ ഒരു വർഷമൊക്കെ എടുത്തിട്ടുണ്ട്. അന്ന് അനുഭവിച്ച വിഷമത്തെപ്പറ്റിയൊക്കെ ഇന്ന് ഓർക്കുമ്പോൾ ചമ്മൽ തോന്നുമെന്നും അനുശ്രീ വെളിപ്പെടുത്തുന്നു.
Also Read
ഇലക്ഷന് മുമ്പ് പലതും പറഞ്ഞിട്ടുണ്ടാവും, എന്നാൽ ഇനി ഞങ്ങളെല്ലാം ഒറ്റക്കെട്ടാണ്: മണിയൻപിള്ള രാജു