അങ്ങനെയൊരു കുറ്റബോധം വെച്ച് ആ ജീവിതം തുടരാൻ എനിക്ക് താൽപര്യം ഇല്ലായിരുന്നു: രോഹിത്തുമായുള്ള വിവാഹ മോചനത്തിന്റെ കാരണം വെളിപ്പെടുത്തി ആര്യ

1213

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് ആര്യ ബാബു. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലുടെ ആണ് ആര്യ ആരാധകരുടെ ഇഷ്ടം നേടിയെടുത്തത്. ചാനൽ പരിപാടികളിലും സിനിമകളിലും ഒക്കെയായി മലയാളികളുടെ മുന്നിൽ നിറഞ്ഞു നിൽക്കുകയാണ് ആര്യ.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ആര്യ പങ്കിടുന്ന വിശേഷങ്ങളെല്ലാം വളരെ വേഗത്തിൽ തന്നെ ശ്രദ്ധ നേടാറുണ്ട്. മിനിസ്‌ക്രീനിലെ ഏറ്റവു വലിയ ഷോ ആയ ബിഗ് ബോസ് മലയാളത്തിൽ മത്സരിച്ചപ്പോൾ ആയിരുന്നു ആര്യ തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. പ്രണയ വിവാഹത്തെ കുറിച്ചും ഡിവോഴ്സിനെ കുറിച്ചും എല്ലാമുള്ള ആര്യയുടെ തുറന്ന് പറച്ചിൽ അന്ന് വൈറലായി മാറിയിരുന്നു.

Advertisements

വർഷങ്ങൾക്ക് ശേഷം തനിക്ക് വീണ്ടുമൊരു പ്രണയമുണ്ടായതും അത് ബ്രേക്കപ്പായതും ഡിപ്രഷനെ അതി ജീവിച്ചതിനെ കുറിച്ചും എല്ലാം ബിഗ് ബോസിൽ ആര്യ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ ആദ്യ വിവാഹ മോചനത്തിന്റെ കാരണങ്ങൽ ആദ്യമായി ആര്യ തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുയാണ് ആര്യ.

ഫ്ളവേഴ്സ് ചാനലവിലെ ഒരുകോടി എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോൾ ആയിരുന്നു ആര്യയുടെ തുറന്നു പറച്ചിൽ.

Also Read
ഞാനില്ല, ഇങ്ങനെ ഒരു അവസരം നിങ്ങള്‍ വേണ്ടെന്ന് വെക്കണ്ട, ബഷീറും സുഹാനയും ഒന്നിച്ച് സിനിമ കാണാന്‍ പോവുമ്പോള്‍ മഷൂറ പറഞ്ഞത് ഇങ്ങനെ

ആര്യയുടെ വാക്കുകൾ ഇങ്ങനെ:

ഞാനും രോഹിത്തും പ്രണയത്തിൽ ആയത് ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു. വീട്ടുകാരും അറിഞ്ഞുള്ള ബന്ധം ആയിരുന്നു അത്. ഞങ്ങളൊന്നിച്ച് സിനിമയ്ക്കൊക്കെ പോവാറുണ്ടായിരുന്നു. രോഹിത്ത് വന്ന് വിളിച്ച് കൊണ്ടുപോയി തിരികെ കൊണ്ടുവിടും. അച്ഛനും അമ്മയും കല്യാണം നടത്താമെന്ന് പറഞ്ഞപ്പോഴാണ് ഞങ്ങൾ കെട്ടിയത്.

18ാമത്തെ വയസിൽ ആയിരുന്നു ഞങ്ങളുടെ വിവാഹം. 9 വർഷം ഞങ്ങളൊന്നിച്ച് ജീവിച്ചു. ഞാൻ പ്രൈവറ്റ് ആയി ഡിഗ്രിക്ക് പഠിക്കുന്നുണ്ടായിരുന്നു. ഫസ്റ്റ് ഇയർ പരീക്ഷയുടെ സമയത്തായിരുന്നു കല്യാണം. അതോടെ പഠിത്തം വിട്ടു. ഞാൻ അഭിനയിക്കുന്നതിൽ രോഹിത്തിന് എതിർപ്പ് ഒന്നുമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ സഹോദരി അഭിനേത്രിയാണ്.

ഒരാൾ ഡാൻസ് കോറിയോഗ്രാഫർ ആണ്. ബഡായി ബംഗ്ലാവിൽ എത്തിയപ്പോഴായിരുന്നു കരിയർ സ്റ്റെബിളായത്. ഡിവോഴ്‌സിനെക്കുറിച്ച് ഞങ്ങളൊന്നിച്ച് തീരുമാനമെടുത്തതാണ്. സത്യസന്ധമായി പറഞ്ഞാൽ എന്റെ ഭാഗത്തായിരുന്നു തെറ്റ്. അത് മനസിലാക്കി ഞാനാണ് ആ ബന്ധത്തിൽ നിന്നും ആദ്യം മാറിയത്.

അദ്ദേഹത്തിന് നല്ലൊരാളെ ലഭിക്കേണ്ടതാണ് എന്നെനിക്ക് തോന്നി. മനസിലൊരു കുറ്റബോധം വെച്ച് ആ ജീവിതം തുടരാൻ എനിക്ക് താൽപര്യമില്ലായിരുന്നു. ഭാവിയിൽ ഏതെങ്കിലുമൊരു ഘട്ടത്തിൽ അത് വിഷയമായി വന്നേക്കാം. റിലേഷൻഷിപ്പ് ആയിരുന്നു അതിന്റെ കാരണം.

മോളുടെ എല്ലാ ആവശ്യങ്ങൾക്കും അച്ഛനുണ്ട്. കുഞ്ഞിന്റെ കാര്യത്തിൽ ഞങ്ങൾ അടിപിടിയൊന്നുമില്ല. മോൾക്ക് അച്ഛനെ കാണണമെന്ന് പറഞ്ഞാൽ പിറ്റേന്ന് ആൾ നാട്ടിലെത്തും. അവൾക്ക് 10 ദിവസം അവിടെ നിൽക്കണമെന്ന് പറഞ്ഞാൽ ഞാൻ വിടാറുമുണ്ട്.

Also Read
എന്ത് തരാമെന്ന് പറഞ്ഞാലും ഞാനത് ചെയ്യില്ല, തന്നെ സമീച്ചവരെ മടക്കിയയച്ച് നടി സായ് പല്ലവി

പ്ലസ് ടു കഴിഞ്ഞ സമയത്താണ് അവതാരക ആയത്. ആ സമയത്ത് തന്നെ സീരിയലിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. സ്ത്രീധനത്തിൽ അഭിനയിച്ചതോടെ ആണ് എനിക്ക് കൂടുതൽ പ്രശസ്തി ലഭിച്ച് തുടങ്ങിയത്.

ആ സീരിയലിൽ നായികയെക്കാളും നന്നായി തിളങ്ങിയ ക്യാരക്ടറായിരുന്നു എന്റേത്. എനിക്ക് കരാട്ടയൊന്നും അറിയില്ല ആകെ ഹൂഹാ മാത്രമേ പഠിപ്പിച്ച് തന്നിട്ടുള്ളൂ. അതുവെച്ചാണ് ആ സീരിയലിൽ ഞാൻ അഭിനയിച്ചത്. തിരുവനന്തപുരം ടൗണിൽ അതിരാവിലെ ഞാൻ കരാട്ടെ ഡ്രസിൽ ഓടുന്നത് കണ്ട് പലരും ചിരിക്കുന്നതൊക്കെ കണ്ടിട്ടുണ്ട്.

രോഹിത്ത് എപ്പോഴും എന്നെ സപ്പോർട്ട് ചെയ്യാറുണ്ട്. ബിഗ് ബോസിൽ നിന്നും ഇറങ്ങിയ സമയത്ത് സൈബർ അറ്റാക്ക് രൂക്ഷമായപ്പോൾ രോഹിത്ത് എന്നെ വിളിച്ച് സംസാരിച്ചിരുന്നു. കുഴപ്പമില്ല, അതൊക്കെ ഇതിന്റെ ഭാഗമാണെന്ന് പറഞ്ഞിരുന്നു.

മകളുടെ കാര്യങ്ങൾ സംസാരിക്കാനായാണ് ഞങ്ങൾ കൂടുതൽ വിളിക്കുന്നത്. അവരുടെ വീട്ടുകാർക്ക് എന്നെ വിളിക്കുന്നതിലൊന്നും പ്രശ്നമുണ്ടായിരുന്നില്ല. രോഹിത്ത് രണ്ടാമത് കല്യാണം കഴിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ രോഹിത്ത് റോയയ്ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം പങ്കിടാറുണ്ടെന്നും ആര്യ വ്യക്തമാക്കുന്നു.

Also Read
കരീനയും ഷാഹിദ് കപൂറും തമ്മിലുള്ള പ്രേമം പൊളിയാൻ കാരണം ആ രഹസ്യ വീഡിയോ പുറത്തായത്, സംഭവം ഇങ്ങനെ

Advertisement