മലയാളികൾക്ക് ഏറെ സുപരിചിതയായി നടിയും നർത്തകിയും ആണ് പാരിസ് ലക്ഷ്മി. നിരവധി സിനിമകളിൽ വേഷമിട്ട താര പാരിസ് ലക്ഷ്മി കേരളത്തിന്റെ മരുമകൾ കൂടിയാണ്. നടിയും നർത്തകി കൂടിയായ താരം ജനിച്ചത് ഫ്രാൻസിൽ ആണെങ്കിലും ഇപ്പോൾ കേരളത്തിലാണ് സ്ഥിര താമസം.
പ്രശസ്ത കഥകളി കലാകാരനായ പള്ളിപ്പുറം സുനിൽ ആണ് ലക്ഷ്മിയുടെ ഭർത്താവ്. കലാശക്തി എന്ന ഡാൻസ് സ്‌കൂൾ നടത്തി വരുകയാണ് താരം ഇപ്പോൾ. ബിഗ് ബി എന്ന മമ്മൂട്ടി ചിത്രത്തിൽ കൂടിയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്.
പിന്നീട് ടിയാൻ, ബാഗ്ലൂർ ഡേയ്സ്, സാൾട്ട് മംഗോ ട്രീ തുടങ്ങിയ ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും ഭാഗം അയിട്ടുണ്ട്. അടുത്തിടെ തന്റെ വിവാഹത്തെ കുറിച്ചും ഭർത്താവ് സുനിലിനെ കുറിച്ചും താരം തുറന്നു പറഞ്ഞിരുന്നു. സുനിലുമായി വർഷങ്ങളുടെ പരിചയമുണ്ടെന്നും ആ സൗഹൃദമാണ് പിന്നീട് വിവാഹത്തിൽ എത്തിയതെന്നും ലക്ഷ്മി പറയുന്നു.
ആദ്യമായി സുനിലേട്ടനെ കാണുമ്പോൾ തനിക്ക് ഏഴ് വയസും സുനിലേട്ടൻ 21 വയസുമുള്ളപ്പോളാണ് പിന്നീട് തനിക്ക് 19 വയസ്സ് എത്തിയപ്പോൾ അദ്ദേഹത്തെ കല്യാണം കഴിക്കാൻ തോന്നിയെന്നും ലക്ഷ്മി പറയുന്നു. വളരെ ചെറുപ്പം ആയതിനാൽ അന്ന് ഒരു തീരുമാനം എടുക്കുന്നതിൽ താൻ ബുദ്ധിമുട്ടിയെന്നും അത് കൊണ്ട് ആരും തീരുമാനത്തെ അനുകൂലിച്ചില്ലന്നും താരം പറയുന്നു.
എന്നാൽ ഇന്ത്യയിലേ തന്റെ വിസ കാലാവധി തീർന്നതിനാൽ മാതാപിതാക്കൾക്ക് ഒപ്പം തിരികെ പാരിസിലേക്ക് മടങ്ങിയെന്നും താരം പറയുന്നു. തന്റെ മാതാപിതാക്കൾ സമ്പന്നരല്ലാത്ത കൊണ്ട് സ്വന്തം സേവിങ്‌സ് ഉപയോഗിച്ചാണ് പിന്നീട് ഇന്ത്യയിൽ വന്ന് പോയതെന്നും ലക്ഷ്മി പറയുന്നു.
തനിക്ക് 18 വയസ്സ് കഴിഞ്ഞതിനാൽ സുനിലേട്ടനെ കാണാൻ കേരളത്തിലേക്ക് വരാനുള്ള ഫ്‌ളൈറ്റ് ടിക്കറ്റ്, വിസ, ചിലവ് ക്യാഷ് തുടങ്ങിയതൊന്നും വീട്ടിൽ ചോദിക്കാൻ തോന്നിയില്ല. സ്വന്തമായി പണമുണ്ടാക്കണമെന്ന തോന്നൽ ഉള്ളത്‌കൊണ്ട് പാരിസിൽ ഒരുപാട് പെർഫോമൻസുകൾ നടത്തി അതുവഴി കിട്ടുന്ന പണം ഉപഗോഗിച്ചാണ് കേരളത്തിൽ എത്തിയതെന്നും സുനിലേട്ടനെ വിവാഹം കഴിച്ചതെന്നും ലക്ഷ്മി പറയുന്നു.