അന്ന് അങ്ങനെയൊക്കെ ചെയ്തതു കൊണ്ടാണ് മമ്മൂട്ടിയെ എനിക്കിത്ര ഇഷ്ടം: എംടി വെളിപ്പെടുത്തുന്നു

4202

മെഗാസ്റ്റാർ മമ്മൂട്ടിയും സാഹിത്യകാരൻ എംടി വാസുദേവൻ നായരും മലയാളത്തിന്റെ അഭിമാനങ്ങളാണ്. ഒരു പ്രൊജക്ടിനായി ഇവർ ഒരുമിക്കുന്നു എന്നുപറയുമ്പേൾ തന്നെ പ്രേക്ഷകർ ആവേശ ഭരിതരാകും. അവർ ഒരുമിച്ച സിനിമകളുടെ ക്വാളിറ്റിയാണ് ആ ആവേശം ഉണർത്തുന്നത്.

നിരവധി ക്ലാസികി ഹിറ്റുകൾ ആണ് ഈ കൂട്ടുകെട്ട് മലയാളത്തിൽ ഒരുക്കിയിട്ടുള്ളത്. ഒരു വടക്കൻ വീരഗാഥയും സുകൃതവും അടിയൊഴുക്കുകളും പഴശ്ശിരാജയും ആൾക്കൂട്ടത്തിൽ തനിയെയും അക്ഷരങ്ങളും അനുബന്ധ വുമെല്ലാം ആ കൂട്ടുകെട്ടിന്റെ മഹാവിജയങ്ങളായി ജനമനസുകളിൽ ജീവിക്കുന്നു.

Advertisements

ഒരിക്കൽ പോലും ആ ചേർച്ചയ്ക്ക് ഒരു വിള്ളൽ ഉണ്ടായില്ല. അത്രമേൽ പൂർണം എന്നു പറയാവുന്ന ഒരു കൂടിച്ചേരൽ ആയിരുന്നു അത്. മമ്മൂട്ടി എന്തു കൊണ്ടാണ് ഇപ്പോഴും ഒരു മഹാനടനായി തുടരുന്നത്. ഇക്കാര്യത്തിൽ മമ്മൂട്ടി: നക്ഷത്രങ്ങളുടെ രാജകുമാരൻ എന്ന പുസ്തകത്തിൽ എംടി എഴുതിയ ലേഖനത്തിൽ ഒരു നിരീക്ഷണമുണ്ട്.

ഇടക്കാലത്ത് മമ്മൂട്ടിക്ക് ഒരു മോശം കാലമുണ്ടായിരുന്നു. തിയേറ്ററിൽ മമ്മൂട്ടിയെ കാണുമ്പോാൾ കൂക്കി വിളിക്കുന്ന ഒരു കാലം. എന്തായിരുന്നു അതിന് കാരണമെന്നു ആർക്കും പറയാൻ പറ്റില്ല. അത്ര മോശമായ പ്രകടനമൊന്നും കൊണ്ടല്ല. നമ്മുടെ ജനത്തിന്റെയൊരു സ്വഭാവമാണത്.

Also Read
വിദ്വേഷ പ്രചാരണങ്ങളൊന്നും ഫലം കണ്ടില്ല, പത്താന്‍ 500കോടി ക്ലബ്ബില്‍, മഹാവിജയം ആഘോഷമാക്കി അണിയറപ്രവര്‍ത്തകര്‍

അന്ന് മമ്മൂട്ടിയെ പ്രൊഡ്യൂസർമാർക്ക് വേണ്ട. ഡയറക്ടർമാർക്ക് വേണ്ട. അങ്ങനെയൊരു കാലഘട്ടം. അതിലാണ് ഞാൻ മമ്മൂട്ടിയെ ഏറ്റവുമധികം അഭിനന്ദിക്കുകയും ഇഷ്ടപ്പെടുകയുമൊക്കെ ചെയ്യുന്നത്. അന്ന് അദ്ദേഹത്തിന്റെ മനസ് ഇടറിയില്ല. ആത്മസംയമനത്തോടെ നേരിട്ടു. മമ്മൂട്ടിയുടെ വിജയത്തിന്റെ അടിസ്ഥാനം എന്ന് ചോദിച്ചാൽ അദ്ദേഹത്തിന്റെ അദ്ധ്വാനം എന്നുതന്നെ പറയാം.

ആത്മവിശ്വാസം പിന്നെ ആത്മ സമർപ്പണം. ചെയ്യുന്ന എന്തിനോടും പരിപൂർണ്ണമായിട്ട് നീതി കാണിക്കുന്ന, എല്ലാം സമർപ്പിക്കുന്ന ഒരാത്മാർപ്പണമുണ്ട്. അധ്വാനിക്കുക, അദ്ധ്വാനം ഒരു ചെറിയ കാര്യമല്ലെന്നും എം ടി പറയുന്നു. മമ്മൂട്ടിയുടെ അഭിനയത്തെ പറ്റി മെത്തേഡ് ആക്ടിങ് എന്നൊക്കെ പറയുന്നത് ശരിയല്ല. മെത്തേഡ് ആക്ടിങ് എന്നൊക്കെ പറഞ്ഞാൽ മുമ്പ് ഒരു കാലഘട്ടത്തിൽ അമേരിക്കയിൽ ഉണ്ടായതാണ്.

അത് വളരെ ഒതുങ്ങിയ അഭിനയമാണ്. മമ്മൂട്ടി അങ്ങനെയല്ല. ഒതുങ്ങി അഭിനയിക്കേണ്ട സമയത്ത് ഒതുങ്ങുകയും വാചാല മാകേണ്ടിടത്ത് വാചാലമാകുകയും അതുപോലെ അംഗ വിക്ഷേപങ്ങൾ ആവശ്യമില്ലാത്തിടത്ത് അവയൊതുക്കുകയും അല്ലാത്തിടത്ത് അത് ധാരാളമായിട്ട് ഉപയോഗിക്കുകയും ചെയ്യുന്നു. അതിൽ ഒരു മുൻധാരണയോ നിയമമോ ഇല്ല.

കഥാപാത്രത്തിന് ആവശ്യമായ രീതിയിലുള്ള ചലനവും ശബ്ദവും കൊടുത്തുകൊണ്ടുള്ള ഒരു ടോട്ടൽ ആക്റ്റിംഗാണ് മമ്മൂട്ടിയുടേത്. സമഗ്രമായ അഭിനയം എന്ന് എം ടി നിരീക്ഷിക്കുന്നു. എന്നോട് കുറച്ചു കാലം മുമ്പ് ജമ്മു കാശ്മീരിലോ മറ്റോ ജോലി ചെയ്യുന്ന ഒരു പട്ടാള ഉദ്യോഗസ്ഥൻ പറഞ്ഞു, മമ്മുട്ടി അവിടെ നായർ സാബിന്റെ ഷൂട്ടിങ്ങിന് ചെന്നുവത്രെ.

Also Read
അങ്ങനെയൊരു കുറ്റബോധം വെച്ച് ആ ജീവിതം തുടരാൻ എനിക്ക് താൽപര്യം ഇല്ലായിരുന്നു: രോഹിത്തുമായുള്ള വിവാഹ മോചനത്തിന്റെ കാരണം ആദ്യമായി വെളിപ്പെടുത്തി ആര്യ

മലയാളികളായ പട്ടാളക്കാർക്കൊക്കെ മമ്മൂട്ടിയുടെ ഷൂട്ടിങ് കാണാൻ വലിയ താൽപര്യം ആയിരുന്നു. മിലിട്ടറി ക്കാർക്ക് ഒരു പ്രത്യേക രീതിയിൽ മാർച്ച് ചെയ്തിട്ട് പോകണമല്ലോ. നടത്തത്തിനൊക്കെ ഒരു പ്രത്യേക രീതി. അത് പരിശീലിച്ചവർക്കേ ചെയ്യാൻ പറ്റൂ.

മമ്മൂട്ടി ഇത് ആദ്യം ചെയ്തതിൽ കുറച്ചു ബങ്കിൾ ചെയ്തിരുന്നു. അപ്പോൾ അവിടെ കണ്ടു നിൽക്കുന്ന പട്ടാളക്കാർ ചിരിച്ചു. ചിരിച്ച ഒരു പട്ടാളക്കാരനോട് മമ്മൂട്ടി പറഞ്ഞു, അതിന്റെ ശരിയായ രീതിയൊന്നു ചെയ്തു കാണിക്കാൻ.

അതു കണ്ടുകഴിഞ്ഞ്, ശരിക്ക് ടേക്കിനുവേണ്ടി നടന്നു. കടുകിട തെറ്റാതെ നടന്നപ്പോൾ ആദ്യം ചിരിച്ച പട്ടാളക്കാർ കയ്യടിച്ചുവത്രെ. കുറച്ചുനേരം കാര്യങ്ങൾ നിരീക്ഷിച്ചപ്പോൾ ചെയ്യേണ്ട അതിസൂക്ഷ്മാംശങ്ങൾ പോലും പകർത്താൻ കഴിയുക. അതാണ് അദ്ധ്വാനം എന്നൊക്കെ പറയുന്നത് എംടി കുറിക്കുന്നു.

Also Read
എന്ത് തേങ്ങയാണിവർ ഉദ്ദേശിക്കുന്നത്, തന്റെ വസ്ത്രം കണ്ടാൽ പിള്ളേരൊക്കെ നശിച്ചുപോകുമെന്ന് പറഞ്ഞ പ്രിൻസിപ്പലിനെ തേച്ചൊട്ടിച്ച് രേവതി സമ്പത്ത്

Advertisement