ലാലേട്ടാ എന്നെ താഴെയിടല്ലേ എന്ന് ഞാൻ അപേക്ഷിച്ചു, പറയുന്നത് അനുസരിച്ചില്ലെങ്കിൽ താഴെയിടുമെന്ന് ശ്രീനിയേട്ടനും: അന്ന് സംഭവിച്ചത് പറഞ്ഞ് ഉർവശി

138

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് സിനിമയായിരുന്നു മിഥുനം. ശ്രീനിവാസൻ രചിച്ച ഈ സിനിമമലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ്. ഉർവ്വശി നായികയായി ചിത്രത്തിൽ ശ്രീനുവാസനും ശ്രദ്ധേയമായ ഒരുവേഷത്തിൽ എത്തിയിരുന്നു.

മിഥുനത്തിലെ നായകനായ മോഹൻലാലും ശ്രീനിവാസനും കൂടി നായികയായ ഉർവശിയെ പായയിൽ ഒളിപ്പിച്ച് കൊണ്ടു പോവുന്ന സീൻ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച രംഗങ്ങളിൽ ഒന്നായിരുന്നു. ആ രംഗത്തിന് പിന്നിലുള്ള അനുഭവങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഉർവശി ഇപ്പോൾ. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഉർവ്വശിയുടെ തുറന്നു പറച്ചിൽ.

Advertisements

Also Read
മുൻഭാര്യ മറ്റൊരു ബന്ധത്തിലായതിന് പിന്നാലെ തന്നേക്കാൾ 18ന് വയസ്സിന് താഴെയുള്ള നടി സബാ ആസാദുമായി ഹൃത്വിക് റോഷൻ പൊരിഞ്ഞ പ്രണയത്തിൽ, നടിക്കൊപ്പമുള്ള താരത്തിന്റെ വീഡിയോ പുറത്ത്

ഉർവ്വശിയുടെ വാക്കുകൾ ഇങ്ങനെ:

ഏറെ ആസ്വദിച്ച, ഒപ്പം ടെൻഷനടിച്ച സീനായിരുന്നു അത്. ലാലേട്ടന്റെയും ശ്രീനിയേട്ടന്റെയും ഉയരവും ഭാരവും ഏറെ വ്യത്യസ്തമാണല്ലോ. തലയുടെ ഭാഗം സേഫ്റ്റിക്കു വേണ്ടി ലാലേട്ടൻ തന്നെ പിടിക്കാമെന്നു സമ്മതിച്ചു. ശ്രീനിയേട്ടൻ കാൽഭാഗത്തും പിടിച്ചു.

ഏതു കടയിൽ നിന്നാണു റേഷൻ കഴിയുന്നതെന്നൊക്കെ ഇടയ്ക്ക് തന്നോടു ശ്രീനിയേട്ടൻ ചോദിക്കുന്നുണ്ടായിരുന്നു. രണ്ടു പേർക്കും ഉയര വ്യത്യാസമുള്ളതു കൊണ്ട് വയലിലൂടെയുള്ള സീൻ ഷൂട്ടു ചെയ്യുമ്പോൾ താൻ വീഴുമെന്നൊക്കെ പേടിച്ചു.
തന്നെ താഴെയിടല്ലേ ലാലേട്ടാ എന്ന് താൻ അപേക്ഷിക്കുന്നുണ്ടായിരുന്നു.

പറയുന്നത് അനുസരിച്ചില്ലെങ്കിൽ താഴെയിടുമെന്നായി ശ്രീനിയേട്ടൻ. മിണ്ടാതിരി കൊച്ചേ എന്നൊക്കെ ആ സീനിൽ ലാലേട്ടൻ കഥാപാത്രമായ സുലോചനയോട് പറഞ്ഞതല്ല, ശരിക്കും തന്നോടു പറഞ്ഞതാണ്. സീനിൽ കാണുന്ന പല ഡയലോഗും ശരിക്കും പേടിച്ചിട്ട് താൻ പറഞ്ഞതാണ്.

Also Read
പൊന്നാങ്ങളയുടെ തകർപ്പൻ ചിത്രം ഹൃദയം കണ്ടതിന് ശേഷം വിസ്മയ മോഹൻലാൽ പറഞ്ഞത് കേട്ടോ, വാക്കുകൾ വൈറൽ

പായിൽ കിടത്തി കടത്തുക എന്ന സംഭവം ആദ്യമായി അനുഭവിക്കുകയായിരുന്നു താൻ എന്നാണ് ഉർവശി പറയുന്നത്. ദാക്ഷായണി ബിസ്‌കറ്റ് ഫാക്ടറി ആരംഭിക്കാനിരുന്ന സേതുമാധവന്റെ പ്രണയ വിവാഹവും അതിന് ശേഷമുള്ള ജീവിതവുമായിരുന്നു ചിത്രത്തിന്റെ ഇതി വൃത്തം. ഇന്നും ടിവിയിൽ ഈ ചിത്രത്തിന് കാഴ്ചക്കാർ ഏറെയാണ്.

Advertisement