തനിക്ക് ലഭിക്കേണ്ട അവസരങ്ങൾ തട്ടിയെടുക്കാനും തന്നെ അധിക്ഷേപിക്കാനും ഒരു ഓൺലൈൻ ന്യൂസ് പോർട്ടൽ ശ്രമിക്കുന്നു എന്ന ആരോപണവുമായി സീരിയൽ താരം സൂര്യതാര. ന്യൂസ് പോർട്ടലിൽ തെറ്റായ ചിത്രം നൽകിയാണ് ഇവർ അവസരങ്ങൾ തട്ടി തെറിപ്പിക്കാൻ നോക്കുന്നത് എന്ന് നടി പറയുന്നു.
ദോശമാവിൽ നിന്നും മൂക്കുത്തി കിട്ടിയ സംഭവത്തിൽ ഓൺലൈൻ പോർട്ടലിനെതിരേ സീരിയൽ താരം സൂര്യതാര. തനിക്കുണ്ടായ അനുഭവം വാർത്തയായപ്പോൾ ഓൺലൈൻ പോർട്ടലിൽ മറ്റൊരു താരത്തിന്റെ ഫോട്ടോ നൽകുകയും തെന്നെ അധിക്ഷേപിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് സൂര്യതാര പറയുന്നു.
സംഭവത്തിൽ ഓൺലൈൻ ന്യൂസ് പോർട്ടലിനെതിരേ സൈബർസെല്ലിൽ പരാതി നൽകിയിട്ടുണ്ട്. തന്റെ പേരുവിവരങ്ങൾ നൽകി മറ്റൊരു താരത്തിന്റെ ഫോട്ടോ കൊടുത്തതിന് പിന്നിൽ ചില ലക്ഷ്യങ്ങളുണ്ടെന്നും തനിക്ക് ലഭിക്കേണ്ടുന്ന അവസരങ്ങൾ തട്ടിയെടുക്കുന്നതിനും വേണ്ടിയാണ് ഇത്തരക്കാർ ശ്രമിക്കുന്നതെന്നുമാണ് സൂര്യതാരയുടെ ആരോപണം. ഇതിന് മുൻപും സമാനമായ രീതിയിൽ തനിക്കെതിരെ അധിക്ഷേപം ഉണ്ടായിട്ടുണ്ടെന്നും താരം പറയുന്നു.
കൊച്ചി കാക്കനാട് താമസിക്കുന്ന സൂര്യതാര ഈ മാസം കടയിൽ നിന്നും ദോശമാവ് വാങ്ങുകയും അതിൽ നിന്നും മൂക്കൂത്തി കിട്ടിയതും ആയ സംഭവം വാർത്തയായിരുന്നു. എന്നാൽ ഈ വാർത്തയ്ക്ക് ഒപ്പം നൽകിയ ഫോട്ടോ സൂര്യ താരയുടെ ആയിരുന്നില്ല. താരത്തിന്റെ ചിത്രത്തിന് പകരം മറ്റൊരു നടിയുടെ ചിത്രം ആയിരുന്നു നൽകിയത്. പേരും മറ്റ് വിവരങ്ങളും സൂര്യ താരയുടെയും ചിത്രം മറ്റൊരു താരത്തിന്റേതുമായിരുന്നു ഉപയോഗിച്ചത്.
മറ്റൊരു താരത്തിന്റെ ഫോട്ടോ ഉപയോഗിച്ചിരിക്കുന്നത് താരത്തെ മനപ്പൂർവം അധിക്ഷേപിക്കാനും തനിക്ക് ലഭിക്കേണ്ടുന്ന അവസരങ്ങൾ തട്ടിയെടുക്കുന്നതിനും വേണ്ടിയാണെന്നുമാണ് സൂര്യതാരയുടെ ആരോപണം.