വിനീത് ശ്രീനിവാസൻ പ്രണവ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ഹൃദയം എല്ലാത്തരം പ്രേക്ഷകരേയും ആകർഷിച്ച് തകർപ്പൻ വിജയം നേടിയെടുത്തിയിരിക്കുകയാണ് ഇപ്പോൾ. മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഹൃദയം 2022 ജനുവരി 21 ന് ആയിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്.
വിനീത് ശ്രീനിവാസൻ ചിത്രം എന്നതിൽ ഉപരി പ്രണവ് മോഹൻലാലിന്റെ പ്രകടനമാണ് ഹൃദയം എന്ന സിനിമയുടെ മറ്റൊരു ഹൈലൈറ്റ്. നടന്റെ രണ്ടാം വരവായിട്ടാണ് ഇതിനെ കാണുന്നത്. തുടക്കത്തിൽ കണ്ട പ്രണവ് മോഹൻലാലിനെ ആയിരുന്നില്ല ചിത്രത്തിൽ കണ്ടത്. വിമർശിച്ചവർ തന്നെ ഇപ്പോൾ കയ്യടിക്കുകയാണ്.
പ്രണവിന്റെ മാത്രമല്ല ഹൃദയത്തിലെ എല്ലാ കഥാപാത്രങ്ങൾക്കും നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോഴിത ഹൃദയം കണ്ടതിന് ശേഷമുള്ള വിസ്മയ മോഹൻലാലിന്റെ വാക്കുകൾ വൈറലാവുന്നത്. പറയാൻ വാക്കുകൾ ഇല്ല എന്നാണ് താരപുത്രി പറയുന്നത്. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്.
വിസ്മയയുടെ വാക്കുകൾ ഇങ്ങനെ:
അവസാനം ഞാനും ഹൃദയം കണ്ടു പറയാൻ വാക്കുകളില്ല. എത്ര മനോഹരമായ യാത്രയാണ്. എല്ലാവരും ഹൃദയം നൽകിയാണ് ചിത്രം ഒരുക്കിയതെന്ന് പറയാതെ തന്നെ മനസിലാവുന്നുണ്ട്. നിങ്ങളെ എല്ലാവരേയും കുറിച്ച് എനിക്ക് അഭിമാനമാണ് തോന്നുന്നു എന്നാണ് വിസ്മയ മോഹൻലാൽ കുറിച്ചത്. ഇതിന്ടകം തന്നെ താരപുത്രിയുടെ വാക്കുകൾ വൈറൽ ആയി മാറിയിട്ടുണ്ട്.
കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ നായികമാർ. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിനീത് സംവിധായകന്റെ കുപ്പായം അണിയുന്നത്. റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ സുചിത്ര മോഹൻലാൽ ചിത്രം കണ്ടിരുന്നു. വിനീതിനോടൊപ്പമായിരുന്നു മകന്റെ ചിത്രം കാണാൻ തിയേറ്ററിൽ എത്തിയത്.ഒരുപാട് ഇഷ്ടമായി എന്നായിരുന്നു ചിത്രം കണ്ടതിന് ശേഷം പറഞ്ഞത്.
സിനിമയിലെ ചില രംഗങ്ങൾ കണ്ടപ്പോൾ പഴയ മോഹൻലാലിനെ ആണ് ഓർമ്മ വന്നത്. ചില സമയത്ത് വീട്ടിലുള്ളപ്പോഴും അങ്ങനെ തോന്നിയിട്ടുണ്ട്. അഭിനയത്തിൽ മകൻ ഒരുപാട് ഇംപ്രൂവ് ചെയ്തിട്ടുണ്ട്. ചിത്രത്തെക്കുറിച്ച് കൂടുതൽ പറഞ്ഞാൽ താൻ ഇമോഷണലായിപ്പോവുമെന്നുമായിരുന്നു സുചിത്ര പറഞ്ഞത്.