മമ്മൂട്ടിയുടെ ആ ചിത്രത്തിൽ ആരും ഒരിക്കലും മോഹൻലാലിനെ പ്രതീക്ഷിച്ചില്ല; പക്ഷെ പ്രേക്ഷകരെ ഞെട്ടിച്ച് പിന്നെ സംഭവിച്ചത്!

1849

അരനൂറ്റാണ്ടോളമായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താര ചക്രവർത്തിമാരാണ് മെഗാസ്റ്റാർ മമ്മൂട്ടിയും കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. രണ്ടും പേരും പകരം വെക്കാനില്ലാത്ത അഭിനയ കുലപതികളും സ്റ്റാർഡം ഉള്ളവരും ആണെങ്കിലും സഹോദര തുല്യ ബന്ധമാണ് ഇരുവരും കാത്തുസൂക്ഷിക്കുന്നത്.

മറ്റു ഭാഷകളിലെ സൂപ്പർതാരങ്ങൾക്ക് ഇല്ലാത്ത ഐക്യവും യോജിപ്പും ഉള്ള ഇവർ നിരവധി സിനിമകളിൽ ഒന്നിച്ചഭിനയിച്ചിട്ടുമുണ്ട്. ഏതാണ് അറുപത്തിയഞ്ചോളം ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. 1990 ൽ ജോഷി ഡെന്നിസ് ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമാണ് നമ്പർ 20 മദ്രാസ് മെയിൽ.

Advertisements

ടോണി കുരിശിങ്കൽ എന്ന രസികൻ കഥാപാത്രമായിട്ടാണ് മോഹൻലാൽ ഈചിത്രത്തിലെത്തുന്നത്. മമ്മൂട്ടി മമ്മൂട്ടിയെന്ന താരമായി തന്നെ അഭിനയിച്ചിരിക്കുന്ന ചിത്രം കൂടിയാണ് ‘നമ്പർ 20 മദ്രാസ് മെയിൽ’. ചിത്രത്തിലെ മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന കോമ്പിനേഷൻ രംഗങ്ങളൊക്കെ അതീവ രസകരമാണ്.

Also Read
ബി ഗ്രേഡ് ചിത്രത്തിൽ സിൽക് സ്മിതയ്ക്കും അഭിലാഷയ്ക്കും ഒപ്പം അഭിനയം, തൊട്ടു പിന്നാലെ ജീവിതവും അവസാനിപ്പിച്ചു; ഉർവശിയുടേയും കൽപ്പനയുടേയും സഹോദരൻ നന്ദുവിന്റെ ജീവിതത്തിൽ സംഭവിച്ചത്

മമ്മൂട്ടി മമ്മൂട്ടിയായി അഭിനയിച്ച ഒരേയൊരു മോഹൻലാൽ ചിത്രമെന്ന നിലയിലാണ് ‘നമ്പർ 20 മദ്രാസ് മെയിൽ’ ജനഹൃദയ ങ്ങളിൽ കൂടുതൽ ശ്രദ്ധനേടുന്നത്. ഇതേ പോലെ തന്നെ മമ്മൂട്ടി ചിത്രത്തിൽ മോഹൻലാൽ താരമായി തന്നെ കടന്നുവന്ന ചിത്രങ്ങളും മലയാള സിനിമയിലുണ്ട്.

സമീപകാലത്ത് ഇറങ്ങിയ ‘കടൽ കടന്ന് ഒരു മാത്തുക്കുട്ടി’ എന്ന രഞ്ജിത്ത് മമ്മൂട്ടി ചിത്രത്തിൽ മോഹൻലാൽ നടൻ മോഹൻലാൽ ആയി അഭിനയിക്കുന്നുണ്ടെങ്കിലും നമ്പർ 20 മദ്രാസ് മെയിൽ’ ഇറങ്ങുന്നതിനും രണ്ടു വർഷം മുൻപേ മോഹൻലാൽ മമ്മൂട്ടി ചിത്രത്തിൽ മോഹൻലാലായി തന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്.

Also Read
തല അജിത്തിന്റെ പുതിയ ചിത്രത്തിൽ തത്തുല്യ വേഷത്തിൽ താരരാജാവ് മോഹൻലാലും, സൂപ്പർ താരങ്ങൾ ഒന്നിച്ച് എത്തുന്നത് ഈ ചിത്രത്തിലൂടെയെന്ന് സൂചന

ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതും ഡെന്നിസ് ജോസഫാണ്. 1988 പുറത്തിറങ്ങിയ ‘മനു അങ്കിൾ’ എന്ന മമ്മൂട്ടി ചിത്രത്തിലാണ് മോഹൻലാൽ മോഹൻലാലായി അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിൽ അഭിനയിച്ചിരിക്കുന്ന കുട്ടികളുടെ കഥാപാത്രങ്ങൾ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിട്ട് പണം കൊടുക്കാനില്ലാതെ വിഷമിച്ചു നിൽക്കുന്ന അവസരത്തിലാണ് കുട്ടികൾക്ക് മുൻപിൽ രക്ഷകനായി മോഹൻലാൽ അവതരിക്കുന്നത്.

താടിയും , തൊപ്പിയുംവെച്ച മോഹൻലാലിനെ കുട്ടികൾ തിരിച്ചു അറിയുന്നില്ല. നിങ്ങൾ ആരാണെന്ന കുട്ടികളുടെ നിഷ്‌കളങ്ക ചോദ്യത്തിനു മുൻപിൽ മോഹൻലാൽ അതിലും നിഷ്‌കളങ്കതയോടെ ഉത്തരം നൽകുന്നു..”എന്റെ പേര് മോഹൻലാൽ” എന്ന്.

ഈ സിനിമയിൽ മോഹൻലാലിനെ ആരു പ്രതിക്ഷിച്ചിരുന്നുല്ല. റിലീസിന് മുമ്പ് മോഹൻലാൽ ചിത്രത്തിൽ അതിഥിയായി എത്തുമെന്ന വിവരം അണിയറക്കാർ പുറത്തു വിട്ടിരുന്നില്ല. പിന്നീട് ചിത്രത്തിന്റെ പ്രമോഷന്റെ ഭാമായുള്ള പദപ്രശ്‌ന മൽലരത്തിൽ സമ്മാനമായി അണിയറക്കാർ നൽകിയത് മോഹൻലാൽ ഈ കുട്ടികൾക്ക് ഒപ്പമുള്ള ഫോട്ടോകൾ ആയിരുന്നു.

Advertisement