ഞാൻ ആ ചെയ്തത് വലിയ തെറ്റായിരുന്നു എന്ന് എനിക്ക് മുമ്പേ അച്ഛന് അറിയാമായിരുന്നു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ശ്വേതാ മേനോൻ

21865

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായിക ആയി 1991 ൽ പുറത്തിറങ്ങിയ അനശ്വരം എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ താര സുന്ദരിയാണ് നടി ശ്വേതാ മേനോൻ. ജോമോൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തകർപ്പൻ വിജയത്തിന് ശേഷം കൈനിറയെ സിനിമകളായിരുന്നു താരത്തിന് ലഭിച്ചത്.

മലയാളത്തിന് പിന്നാലെ തമിഴിലും തെലുങ്കിലും ഒക്കെ തിളങ്ങിയ താരം ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. സിനിമയിക്ക് പിന്നാലെ മോഡലിങ്ങിലും തിളങ്ങിയ താരം പരസ്യ ചിത്രങ്ങളിലും സജീവമായിരുന്നു.
ഇപ്പോൾ മിനിസ്‌ക്രീനിലും സജീവമാണ് താരം.

Advertisements

അതേ സമയം ജീവിതത്തിൽ പറ്റിയ തെറ്റ് തന്റെ ആദ്യ വിവാഹമായിരുന്നുവെന്ന് ശ്വേത മേനോൻ തുറനന്നു പറഞ്ഞതാണ് ഇപ്പോൾ വീണ്ടും സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. അച്ഛൻ തന്റെ സ്വാതന്ത്ര്യങ്ങൾക്ക പരിമിതി കൽപ്പിച്ചിരുന്നെങ്കിൽ ആദ്യവിവാഹമെന്ന തെറ്റ് സംഭവിക്കില്ലായിരുന്നെന്നാണ് ശ്വേത പറയുന്നത്.

Also Read
ശരിക്കും മിൽക്കി ബ്യൂട്ടി തന്നെ, സാരിയിൽ ഹോട്ട് ലുക്കിൽ തമന്ന ഭാട്ടിയ..

എന്റെ മകൾ വീട്ടിലിരിക്കാനുള്ള ഒരു ട്രോഫിയല്ല. അവൾ ജോലി ചെയ്ത് ജീവിക്കുന്ന സ്വതന്ത്രയായ ഒരു സ്ത്രീയാണ്. എന്ന് അവൾ സ്വയം വീട്ടിലിരിക്കാൻ അഗ്രഹിക്കുന്നോ അതുവരെ ജോലി ചെയ്യുമെന്നായിരുന്നു. അ്ച്ഛന്റെ അഭിപ്രായം. പെൺകുട്ടിയായിട്ടല്ല, ആൺകുട്ടിയായിട്ടാണ് എന്നെ വളർത്തിയത്.

ഒരു പക്ഷെ അച്ഛൻ കുറച്ചുകൂടി എന്റെ സ്വാതന്ത്ര്യങ്ങൾക്ക് പരിമിതി കൽപ്പിച്ചിരുന്നെങ്കിൽ എന്റെ ജീവിതത്തിലെ ആദ്യവിവാഹം എന്ന തെറ്റ് സംഭവിക്കില്ലായിരുന്നു. മുംബൈയിൽ ഒറ്റയ്ക്ക് സിനിമയും മോഡലിങ്ങുമായി കഴിയുമ്പോൾ അച്ഛനും അമ്മയും അടുത്തുണ്ടായിരുന്നെങ്കില്ലെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തുമ്പോൾ സംസാരിക്കാൻ പോലും ആരുമില്ലാത്ത ആ ഒരു അവസ്ഥയിലാണ് പ്രണയവും വിവാഹവും. പറ്റിയത് ഒരേ ഒരു തെറ്റ്. ബോബി ഭോസ്ലെയുമായുള്ള എന്റെ ആദ്യ വിവാഹം. അതിലെന്തോ കുഴപ്പമുണ്ടെന്ന് എനിക്കു മനസ്സിലാവുംമുമ്പേ അച്ഛൻ മനസ്സിലാക്കിയിരുന്നു.

എനിക്കോർമയുണ്ട് എൻഗേജ്‌മെന്റിന്റെ അന്ന് അച്ഛനെന്നെ കാണാൻ വന്നു. ഞാൻ ഒരുങ്ങുകയായിരുന്നു. അച്ഛൻ കുറേനേരം നോക്കി നിന്നു. ഞാൻ പറഞ്ഞു, പുറത്തെല്ലാരും കാത്തു നിൽക്കുന്നുണ്ടാവും, അച്ഛൻ ചെല്ലൂ. അച്ഛൻ തലചെരിച്ച് എന്നെ നോക്കി.

നിനക്ക് ഒന്നും സംസാരിക്കണ്ടേ എന്നോട്? എന്നെ പ്രയാസപ്പെടുത്താതെ, എന്നാൽ കരുതലോടെയുള്ള ചോദ്യം.
എന്റെ ബ്യൂട്ടീഷ്യൻ എന്നോടു പറഞ്ഞു, ശ്വേതാജിയുടെ വായിൽനിന്ന് എന്തോ കേൾക്കാൻ വേണ്ടിയാണ് അച്ഛൻ നിന്നത്. അമ്മ പിന്നീടൊരിക്കൽ പറഞ്ഞു ഒരു വാക്കു നീ അന്ന് പറഞ്ഞിരുന്നെങ്കിൽ അച്ഛൻ ആ കല്യാണം തടഞ്ഞേനേ. പേടിയാവുന്നു എന്നെങ്കിലും പറയാമായിരുന്നു. പറഞ്ഞില്ല. ശരിയാണ് ചെയ്യുന്നതെന്ന് ഞാൻ വിചാരിച്ചു എന്നും ശ്വേത പറയുന്നു.

Also Read
ബി ഗ്രേഡ് ചിത്രത്തിൽ സിൽക് സ്മിതയ്ക്കും അഭിലാഷയ്ക്കും ഒപ്പം അഭിനയം, തൊട്ടു പിന്നാലെ ജീവിതവും അവസാനിപ്പിച്ചു; ഉർവശിയുടേയും കൽപ്പനയുടേയും സഹോദരൻ നന്ദുവിന്റെ ജീവിതത്തിൽ സംഭവിച്ചത്

Advertisement