ആദ്യ പ്രണയം നഷ്ടപ്പെട്ടതിന്റെ കാരണം വെളിപ്പെടുത്തി കുടുംബവിളക്ക് താരം രേഷ്മ എസ് നായർ

362

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരയാണ് കുടുംബവിളക്ക് എന്ന സീരിയൽ. ഈ പരമ്പരയിലെ സഞ്ജനയായി വന്ന് പ്രേക്ഷകരുടെ ഇഷ്ടം നേടി എടുത്തിരിക്കുകയാണ് നടി രേഷ്മ എസ് നായർ. സീരിയലിലെ മറ്റൊരു കഥാപാത്രമായ പ്രതീഷും സഞ്ജനയും തമ്മിലുള്ള വിവാഹവും പിന്നീടുള്ള ജീവിതവുമൊക്കെ രസകരമായി സീരിയലിൽ കാണിച്ചിരുന്നു.

അതേ സമയം യഥാർഥ ജീവിതത്തിൽ രേഷ്മയ്ക്ക് പ്രണയമുണ്ടോ എന്ന് ചോദിച്ചാൽ തമാശയോടെയുള്ള മറുപടിയാണ് നടി നൽകുക. അടുത്തിടെ സ്വാസിക വിജയ് അവതാരകയായിട്ടെത്തുന്ന റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ രേഷ്മ അതിഥിയായി എത്തിയിരുന്നു. മൗനരാഗം സീരിയലിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ കല്യാൺ ഖന്നയും രേഷ്മയ്ക്കൊപ്പം എത്തിയിരുന്നു.

Advertisements

ചെറിയ പ്രായം മുതലേ അടുത്ത് അറിയുന്ന സുഹൃത്തുക്കളാണ് കല്യാണും രേഷ്മയും. സ്വാസികയുടെ ചോദ്യത്തിന് തന്റെ ആദ്യ പ്രണയത്തെ കുറിച്ചും അത് നഷ്ടപ്പെടാനുണ്ടായ കാരണത്തെ കുറിച്ചുമൊക്കെ രേഷ്മ തുറന്ന് പറഞ്ഞിരുന്നു. അതേ സമയം ആത്മാർഥമായി തനിക്ക് പ്രണയങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് കല്യാൺ ഖന്ന പറയുന്നത്.

Also Read
പൊന്നാങ്ങളയുടെ തകർപ്പൻ ചിത്രം ഹൃദയം കണ്ടതിന് ശേഷം വിസ്മയ മോഹൻലാൽ പറഞ്ഞത് കേട്ടോ, വാക്കുകൾ വൈറൽ

ആദ്യ പ്രണയം നാലാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു. പ്രണയം ഒന്നുമല്ല, ഒരു ക്രഷ് ഉണ്ടായിരുന്നു എന്ന് പറയാം. അഞ്ചാം ക്ലാസിൽ എത്തിയപ്പോഴെക്കും ആ കുട്ടി സ്‌കൂൾ മാറി പോയി. അതിന് ശേഷം അഞ്ചാം ക്ലാസ് മുതൽ താൻ ഗേൾസ് സ്‌കൂളിലേക്ക് മാറി. അങ്ങനെ എന്റെ ആദ്യ പ്രണയം പോയി എന്നാണ് രേഷ്മ പറയുന്നത്.

ഇത്രയും കാലത്തിനിടയിൽ എത്ര പ്രണയമുണ്ടായിട്ടുണ്ട് എന്ന സ്വാസികയുടെ ചോദ്യത്തിന് ആത്മാർഥമായി ഒരു പ്രണയം ഉണ്ടായിട്ടുണ്ടെന്ന് രേഷ്മ സൂചിപ്പിച്ചു. ബോയിസ് ഗേൾസ്് മിക്സ്ഡ് സ്‌കൂളിൽ പഠിക്കുന്നതാണ് എന്ത് കൊണ്ടും നല്ലത് എന്നാണ് നടിയുടെ അഭിപ്രായം. അതിന്റെ ഒരു വൈബ് വേറെയാണ്. ഗേൾസ് സ്‌കൂൾ ആവുമ്പോാൾ നമ്മുക്ക് എന്തും കാണിക്കാം എന്ന രീതിയിലാണ്.

ബോയിസ് സ്‌കൂളിലും അങ്ങനെയാണ്. മിക്സഡ് ആവുമ്പോൾ ഗേൾസ് ഇങ്ങനെയാണ്, അല്ലെങ്കിൽ ബോയിസ് ഇങ്ങനെയാണ് എന്നൊക്കെ നമുക്ക് മനസിലാക്കാൻ പറ്റും. അങ്ങോട്ടും ഇങ്ങോട്ടും ബഹുമാനം കൊടുക്കാൻ പറ്റുമെന്നും രേഷ്മ വ്യക്തമാക്കുന്നു. ആത്മാർഥമായി കല്യാൺ പ്രണയിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് താനിത് വരെ അങ്ങനെ പ്രണയിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്.

തേപ്പ് കൊടുക്കുകയും കിട്ടിയിട്ടുമുണ്ട്. അതിലൊരു സീരിയസ്നെസ് ഒന്നും തോന്നിയിട്ടില്ലെന്ന് കല്യാൺ പറയുമ്പോൾ ഇവന് അങ്ങനത്തെ ഒരു സെന്റിമെൻസും ഇല്ലെന്നാണ് രേഷ്മയുടെ അഭിപ്രായം. ബോളിവുഡിലെ താരങ്ങൾക്ക് ഉള്ളത് പോലെ കല്യാണിന്റെ പേരിനൊപ്പം ഖന്ന എന്നത് വന്നത് എങ്ങനെയാണെന്നും സ്വാസിക ചോദിച്ചിരുന്നു.

Also Read
ഞാൻ ആ ചെയ്തത് വലിയ തെറ്റായിരുന്നു എന്ന് എനിക്ക് മുമ്പേ അച്ഛന് അറിയാമായിരുന്നു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ശ്വേതാ മേനോൻ

അച്ഛനാണ് അങ്ങനൊരു പേരിടുന്നത്. തന്റെ ചേട്ടന്റെ പേര് കലേഷ് ഖന്ന എന്നാണ്. മക്കളുടെ പേരിനൊപ്പം ഖന്ന എന്ന് കൂടി ചേർത്തത് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തത ഉണ്ടാവാൻ വേണ്ടിയാണെന്ന് അച്ഛൻ മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട്. ഒരു സ്‌കൂളിൽ ചേർക്കുമ്പോഴും, കലാപരമായി ഇവർ എന്തെങ്കിലും ആവുകയാണെങ്കിൽ പേരിനൊരു ഗും ഇരിക്കട്ടേ എന്ന് കരുതി ഇട്ടതാണ് ഈ പേരെന്ന് കല്യാൺ പറയുന്നു.

Advertisement