എന്റെ പൊന്നു സോമൂ വിശ്വസിക്കാനാവുന്നില്ല അത്രയും നിഷ്‌കളങ്കതയുള്ള ഒരു ആത്മാവ് ആയിരുന്നു നീ: സോമദാസിന്റെ വിയോഗത്തിൽ നെഞ്ചുപൊട്ടി ആര്യ

718

ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് റിയാലിറ്റി ഷോ ആയിരുന്നു ഐഡിയ സ്റ്റാർ സിംഗറിലൂടെ എത്തി പിന്നീട് പ്രശസ്ത ഗായകനായി മാറിയ സോമദാസ് ചാത്തന്നൂരിന്റെ വിയോഗത്തിൽ കുറിപ്പുമായി നടിയും അവതാരികയുമായ ആര്യ. സോമദാസിന്റെ വിയോഗം വിശ്വസിക്കാനാവുന്നില്ലെന്നാണ് ആര്യ കുറിച്ചത്.

സ്റ്റാർട്ട് മ്യൂസിക്ക് എന്ന പരിപാടിക്ക് വേണ്ടി ദിവസങ്ങൾക്ക് മുമ്പണ് ഷൂട്ടിങ് നടത്തിയത്. ആ എപ്പിസോഡ് തനിക്ക് കാണാൻ സാധിക്കില്ലെന്നും ആര്യ ഫേസ്ബുക്കിൽ കുറിക്കുന്നു. ബിഗ് ബോസ് ഹൗസിൽ ആയിരിക്കെ ഞങ്ങൾക്കും ഞങ്ങളുടെ മക്കൾക്കുംവേണ്ടി പാടിയ മനോഹര ഗാനങ്ങൾക്കൊക്കെയും നന്ദി. ഞങ്ങൾക്ക് തടയാനാവാതിരുന്ന നിഷ്‌കളങ്കമായ ആ പുഞ്ചിരികൾക്കൊക്കെയും നന്ദി.

Advertisements

എവിടെയായിരുന്നാലും സമാധാനത്തോടെയിരിക്കട്ടെ എന്നും ആര്യ കുറിപ്പിൽ പറയുന്നു. ഏഷ്യാനെറ്റിലെ തന്നെ വമ്പൻ റിയാലിറ്റി ഷോയായ ബിഗ്ബോസ് മലയാളം പതിപ്പ് 2 ലെ മത്സരാർത്ഥികളായിരുന്നു ആര്യയും സോമദാസും.

ആര്യയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ:

വിശ്വസിക്കാനാവുന്നില്ല! ദിവസങ്ങൾക്കു മുൻപ് സ്റ്റാർട്ട് മ്യൂസിക്കിന്റെ അവസാന എപ്പിസോഡ് ചിത്രീകരണം നമ്മൾ വലിയ സന്തോഷത്തോടെയാണ് പൂർത്തിയാക്കിയത്. ആ എപ്പിസോഡ് ഞാൻ എങ്ങനെ കാണും എന്റെ പൊന്നു സോമൂ. അത്രയും നിഷ്‌കളങ്കതയുള്ള ഒരു ആത്മാവ് ആയിരുന്നു.

ബിഗ് ബോസ് ഹൗസിൽ ആയിരിക്കെ ഞങ്ങൾക്കും ഞങ്ങളുടെ മക്കൾക്കുംവേണ്ടി പാടിയ മനോഹര ഗാനങ്ങൾക്കൊക്കെയും നന്ദി. ഞങ്ങൾക്ക് തടയാനാവാതിരുന്ന നിഷ്‌കളങ്കമായ ആ പുഞ്ചിരികൾക്കൊക്കെയും നന്ദി. എവിടെയായിരുന്നാലും സമാധാനത്തോടെയിരിക്കട്ടെ പ്രിയപ്പെട്ടവനെ.

‘കണ്ണാനകണ്ണേ’ എന്ന ആ പാട്ട് ഒരു ഹൃദയവേദനയോടെ അല്ലാതെ ഇനി കേട്ടിരിക്കാനാവില്ല. ഷൂട്ടിംഗ് ഷ്ളോറിൽ വച്ച് അവസാനം കണ്ടപ്പോൾ എന്നോട് പറഞ്ഞത് ഇങ്ങനെ ആയിരുന്നു: ‘ആര്യ കുഞ്ഞേ കൊറോണ കാരണം നമ്മുടെ പരിപാടി ഒക്കെ പാളി അല്ലെ.

ഇതൊന്നു കഴിഞ്ഞിട്ട് വേണം നമുക്ക് ഒന്ന് അടിച്ചുപൊളിക്കാൻ. നമ്മുടെ പദ്ധതികൾക്കായി ഇനിയും കാത്തിരിക്കണമെന്ന് തോന്നുന്നു സോമൂ. ഒരു ദിവസം നിങ്ങളുടെ അടുത്തേക്ക് എത്തുന്നതുവരെ സമാധാനത്തോടെയിരിക്കൂ എന്നായിരുന്നു ആര്യ കുറിച്ചത്.

ഹൃദയാഘാതത്തെ തുടർന്നായിരുന്നു സോമദാസിന്റെ അന്ത്യം. അദ്ദേഹം കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്നു. കൊല്ലം ജില്ലയിലെ ചാത്തന്നൂർ സ്വദേശിയാണ്. ഏഷ്യാനെറ്റ് ചാനലിലെ ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിൽ പങ്കെടുത്തിരുന്നു. ബിഗ് ബോസിലും മത്സരാർത്ഥിയായിരുന്നു. അണ്ണാറ കണ്ണനും തന്നാലായത്, മിസ്റ്റർ പെർഫെക്ട്, മണ്ണാംകട്ടിയും കരിയിലയും തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം ഗാനങ്ങൾ ആലപിച്ചു.

സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചില്ലെങ്കിലും സ്റ്റേജ് ഷോകളിലൂടെ സോമദാസ് ശ്രദ്ധേയനായിരുന്നു. വിദേശത്തു നിരവധി സ്റ്റേജ് ഷോകളിൽ പാടാനും സോമദാസിന് അവസരം ലഭിച്ചിട്ടുണ്ട്. കൊല്ലം സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്‌കൂൾ, എസ്.എൻ കോളേജ് എന്നിവിടങ്ങളിലായിരുന്നു സോമദാസ് വിദ്യാഭ്യാസം നേടിയത്.

Advertisement