ആവശ്യം ഇല്ലാതെ ശരീരം പ്രദർശിപ്പിക്കുന്നതിനോട് എനിക്ക് താൽപ്പര്യം ഇല്ലായിരുന്നു: സംയുക്ത വർമ്മ

2171

ജയറാമിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കിയ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയിലൂടെ എത്തി മലയാളത്തിലെ മുൻനിര നായികയായി മാറിയ താരമാണ് സംയുക്ത വർമ്മ. കുറുച്ചു കലാമേ സിനിമയിൽ നായികയായി തുടർന്നുള്ളു എങ്കിസും മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളായി സംയുക്ത വർമ്മ മാറിയിരുന്നു.

അഭിനയരംഗത്ത് നായികയായി തിളങ്ങി നിൽക്കുന്നതിനിടെ നടു ബിജു മേനോനെ പ്രണയിച്ച് വിവാഹം കഴി്ച് സിനിമയിൽ നിന്നും അപ്രത്യക്ഷ്യയാവുകയായിരുന്നു താരം. അതേ സമയം യോഗയും മറ്റുമായി വാർത്തകളിൽ നിരഞ്ഞു നിന്നിരുന്ന സംയുക്ത സോഷ്യൽ മീഡിയയിലും സജീവയാണ്.

Advertisements

തന്റെ വിശേഷങ്ങൾ ഒക്കെ പങ്കുവെക്കാറുള്ള സംയുക്തയുടെയും ബിജു മേനോന്റെയും പുതിയ പുതിയ വിശേഷങ്ങൾ രണ്ടു കൈയും നീട്ടിയാണ് സോഷ്യൽ മീഡിയ സ്വീകരിക്കുന്നത്. അതേ സമയം ഇന്നും പൊതുസ്ഥലങ്ങളിൽ വെച്ച് ബിജു മേനോനോട് ആരാധകർ ചോദിക്കുന്ന പ്രധാന ചോദ്യമാണ് സംയുക്ത ഇനി സിനിമയിലേക്ക് തിരിച്ച് വരുമോ എന്നത്.

കാരണം സംയുക്ത എന്ന നടി ഓരോ സിനിമ പ്രേഷകനെയും അത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്. ഇപ്പോൾ സംയുക്തയുടെ ഒരു പഴയ അഭിമുഖം ആണ് യൂട്യൂബിൽ വീണ്ടും ശ്രദ്ധ നേടുന്നത്. ഏകദേശം ഇരുപത് വർഷത്തോളം പഴക്കമുള്ള ഈ അഭിമുഖത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഞൊടിയിടയിൽ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

Also Read
സിനിമയ്ക്ക് വേണ്ടി ഉണ്ടായിരുന്ന സ്വത്തെല്ലാം വിറ്റു, ജോലി പോയി, ഒടുവിൽ ആശ്രയമായി മമ്മൂട്ടി: ഉണ്ണി ആറൻമുളയുടെ സിനിമയെ വെല്ലുന്ന ജീവിതം ഇങ്ങനെ

അന്ന് സംയുക്തയോട് അവതാരകൻ ചോദിച്ച ചോദ്യങ്ങൾക്ക് താരം വളരെ വ്യക്തമായും കൃത്യമായും ആണ് മറുപടി പറയുന്നത്. നിരവധി പേരാണ് സംയുക്തയുടെ മറുപടികൾ കേട്ട് കയ്യടിക്കുന്നത്. എന്നാൽ അവതാരകന്റെ ചോദ്യം കേട്ട് അവതാരകൻ വിമർശിക്കുന്നവരും ഉണ്ട്.

ചില നായികമാർ മലയാളത്തിൽ മുഖം കാണിച്ചിട്ട് അന്യ ഭാഷയിൽ തിളങ്ങി നിൽക്കുന്ന അവസ്ഥ അന്നും ഇന്നും ഒരുപോലെ തുടരുന്നു, എന്നാൽ സംയുക്ത ഈ കാര്യത്തിൽ എടുക്കുന്ന നിലപാട് എന്താണ്? ഞാൻ ജനിച്ചതും വളർന്നതുമെല്ലാം മലയാളത്തിലാണ്. ഞാൻ എന്റെ സിനിമ ജീവിതവും തുടങ്ങിയത് ഇവിടെ നിന്നാണ്.

അത് കൊണ്ട് ഇവിടെ തന്നെ തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത് എന്നാണ് സംയുക്ത പറഞ്ഞത്. മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ മറ്റ് നടിമാർ തമിഴിൽ ഗ്ലാമറസ് വേഷങ്ങൾ ചെയ്യാറുണ്ട്. അതിൽ താൽപര്യമുണ്ടോ എന്നായിരുന്നു അവതാരകന്റെ മറ്റൊരു ചോദ്യം.

Also Read
പ്രതിഫലത്തിൽ അമ്പരപ്പിച്ച് മോഹൻലാൽ, വാങ്ങുന്നത് 8 കോടി മുതൽ 17 കോടി വരെ, പിതാവിനേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങുന്ന മകനും, മലയാളം താരങ്ങളുടെ പ്രതിഫലം പുതിയ റിപ്പോർട്ട് ഇങ്ങനെ

വസ്ത്രധാരണം എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. അതിൽ മറ്റൊരാൾക്ക് ഇടപെടാനുള്ള സ്വാതന്ത്രം ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല. ഗ്ലാമറസ് വേഷം ധരിക്കുന്നു എന്നതിൽ ഞാൻ തെറ്റൊന്നും കാണുന്നില്ല. അത് വളരെ വലിയൊരു കാര്യമാണ്.

ഒരു നടി താൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് വേണ്ടി ഗ്ലാമറസ് വേഷങ്ങൾ ധരിക്കുക എന്ന് പറയുന്നത് ആ കുട്ടി ആ കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി ചെയ്യുന്ന ത്യാഗം ആണ്. മലയാളത്തിൽ നിന്നും വേറൊരു ഭാഷയിലേക്ക് പോയി അവിടെ തിളങ്ങാൻ കഴിയുക എന്ന് പറയുന്നത് വലിയൊരു കാര്യമാണെന്നാണ് എനിക്ക് തോന്നുന്നത്.

പക്ഷെ ഞാൻ എന്റെ വ്യക്തിപരമായ കാര്യം പറഞ്ഞാൽ ആവശ്യം ഇല്ലാതെ ശരീരംപ്രദർശിപ്പിക്കുന്നതിനോട് എനിക്ക് താൽപ്പര്യം ഇല്ലെന്ന് സംയുക്ത പറയുന്നു. പിന്നെ ഏതെങ്കിലും ഒരു നടി എന്തെങ്കിലും ചെയ്താൽ അതിലൊരു തെറ്റ് കണ്ടുപിടിക്കുന്ന പൊതുസ്വഭാവം നമ്മുടെ മലയാളികൾക്കുണ്ട്. മലയാളത്തിൽ മാത്രം അറിയപ്പെട്ടിരുന്ന ഒരാൾ തമിഴിലും പോയി ശ്രദ്ധിക്കപ്പെട്ടു എന്നാണ് നമ്മളൊക്കെ പറയേണ്ടത്.

Also Read
എനിക്ക് ലഭിച്ച പല ക്യാരക്ടറുകളും മലയാളത്തിൽ പല നടിമാരും ചെയ്യാതെ വിട്ടതാണ് ; ലൊക്കേഷനിൽ ചെന്നാൽ പിന്നീട് അധികം വർത്തനമാനം പറയാൻ നിൽക്കില്ല, നമ്മൾ ഡയറക്ടർമാരുടെ ടൂൾസാണെന്ന് വിചാരിയ്ക്കണം : സുരഭി ലക്ഷ്മി

ഞാൻ അങ്ങനെയൊരു വേഷം ചെയ്യില്ല. ഒരു സിനിമയിൽ രണ്ട് കുട്ടികളുടെ അമ്മയായി അഭിനയിച്ചപ്പോൾ തോന്നിയ വികാരം എന്താണെന്നായിരുന്നു മറ്റൊരു ചോദ്യം. അങ്ങനെ ഇമോഷൻസ് ഒന്നും തോന്നിയില്ല. സംവിധായകൻ പറഞ്ഞ് തന്നത് പോലെ അഭിനയിക്കുകയായിരുന്നു എന്നും സംയുക്ത വ്യക്തമാക്കുന്നു.

Advertisement