മലയാള സിനിമയിലെ താരങ്ങളെല്ലാവരും കഴിഞ്ഞ മാർച്ച് മുതൽ ലോക്ഡൗൺ വന്നതോടെ വീടുകളിൽ തന്നെ കഴിയുകയായിരുന്നു. പിന്നീട് ലോക്ഡൗണിൽ ചെറിയ ഇളവുകൾ വന്നതോടെ സിനിമാ ചിത്രീകരണം ആരംഭിച്ചു.
എന്നാൽ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി അടക്കം പലരും വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ കഴിയുകയായിരുന്നു. ഇപ്പോഴിതാ 275 ദിവസങ്ങൾക്കിപ്പുറം മമ്മൂട്ടി പൊതുവേദിയിലെത്തിയിരിക്കുകയാണ്.
മെഗാസ്റ്റാർ മാത്രമല്ല മോഹൻലാൽ, ദിലീപ്, പൃഥ്വിരാജ്, ജയസൂര്യ തുടങ്ങി മലയാള സിനിമാലോകം ഒന്നടങ്കം ഒരു വേദിയിലൊത്ത് കൂടി.
നടനും നിർമാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ മകൾ അനീഷയുടെ വിവാഹത്തിൽ പങ്കെടുക്കാനായിരുന്നു താരങ്ങളെല്ലാവും ഒരുമിച്ചെത്തിയത്. കറുപ്പ് നിറമുള്ള വസത്രത്തിൽ താരങ്ങളെല്ലാം വന്നത് ഏറെ കാലത്തിന് ശേഷമുള്ള അപൂർവ്വ കാഴ്ചയായി മാറി.
താരരാജാക്കന്മാരായ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ചിത്രങ്ങളായിരുന്നു ഏറ്റവും ശ്രദ്ധേയമായത്. ഇപ്പോഴിതാ നടി ദുർഗ കൃഷ്ണ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങൾ ശ്രദ്ധേയമാവുകയാണ്. അതേ സമയം താരരാജാവ് മോഹൻലാലിനൊടുള്ള ആരാധനയെ കുറിച്ച് പലപ്പോഴും പറഞ്ഞിട്ടുള്ള നടിയാണ് ദുർഗ.
വിവാഹ വേദിയിൽ നിന്നും ലാലേട്ടനൊപ്പമുള്ള ഫോട്ടോസാണ് ദുർഗ പുറത്ത് വിട്ടത്. ഇത്തവണ ഒരു പ്രത്യേകത കൂടിയുണ്ട്. കാമുകൻ അർജുനും ചിത്രത്തിൽ ഉണ്ട്. എന്റെ പുരുഷൻ, എന്റെ ഹീറോയെ കണ്ടുമുട്ടിയപ്പോൾ എന്ന ക്യാപ്ഷനാണ് ദുർഗ ചിത്രത്തിന് കൊടുത്തത്.
മറ്റൊരു ചിത്രത്തിൽ സഹോദരൻ ദുഷ്യന്തും ഇവർക്കൊപ്പമുണ്ട്. താൻ പ്രണയത്തിലാണെന്നും അർജുൻ രവിന്ദ്രനാണ് കാമുകനെന്നും അടുത്തിടെയാണ് ദുർഗ വെളിപ്പെടുത്തുന്നത്. മുൻപ് അർജുനൊപ്പമുള്ള നിരവധി ചിത്രങ്ങൾ നടി പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു എങ്കിലും പ്രണയത്തെ കുറിച്ച് കാര്യമായ തുറന്ന് പറച്ചിലുകളൊന്നും ഇല്ലായിരുന്നു. പ്രണയം പറഞ്ഞെങ്കിലും ഉടനെ വിവാഹമുണ്ടോ എന്ന കാര്യത്തെ കുറിച്ച് നടി വ്യക്തമാക്കിയിട്ടില്ല.