ഒരു വർഷമായി രഹസ്യമായി വച്ച വിവാഹം പരസ്യമാക്കി നടി ധന്യ ബാലകൃഷ്ണൻ അടുത്തിടെ രംഗത്ത് എത്തിയിരുന്നു. ധന്യ ബാലകൃഷ്ണയുമായുള്ള തന്റെ വിവാഹം സ്ഥിരീകരിച്ച് സംവിധായകൻ ബാലാജി മോഹനും രംഗത്തെത്തി. ബാലാജി മോഹൻ മദ്രാസ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ഒരു വർഷത്തോളം രഹസ്യമായി സൂക്ഷിച്ച വിവാഹ വിവരം പരസ്യമാക്കിയത്.
തമിഴ് തെലുങ്ക് മലയാളം സിനിമകളിൽ അഭിനയിച്ച നടിയാണ് ധന്യ ബാലകൃഷ്ണ. ലൗ ആക്ഷൻ ഡ്രാമ പോലുള്ള ചിത്രത്തിലൂടെ മലയാളിക്കും സുപരിചിതയായ നടിയാണ് ധന്യ. ബാലാജിയും ധന്യയും രഹസ്യമായി വിവാഹം ചെയ്തുവെന്ന് ടെലിവിഷൻ താരം കൽപിക ഗണേശിന്റെ ആരോപണം വലിയ വിവാദങ്ങൾക്കു വഴിവച്ചിരുന്നു.
ബാലാജി മോഹന്റെ രണ്ടാം വിവാഹം ആണിത്. 2012ൽ അരുണയുമായി ബാലാജി വിവാഹിതൻ ആയെങ്കിലും 2013ൽ തന്നെ അവർ വേർപിരിഞ്ഞിരുന്നു. ഇപ്പോഴിതാ കൽപികയുടെ ആരോപണത്തിന് മറുപടിയായി എത്തിയിരിക്കുകയാണ് സംവിധായകൻ. അവർ പറഞ്ഞതൊക്കെ സത്യമാണെന്ന് വെളിപ്പെടുത്തിയ സംവിധായകൻ തന്റെ വ്യക്തി ജീവിതത്തിൽ കയറി ഇടപെട്ടതിന് നടിക്കെതിരെ മദ്രാസ് ഹൈക്കോടതിയിൽ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്യുകയും ചെയ്തു.
Also Read
ആ കാര്യത്തില്‍ ഞാന്‍ ഭയങ്കര മോശമാണ്, ഭര്‍ത്താവ് എപ്പോഴും കുറ്റപ്പെടുത്താറുണ്ട്, തുറന്നുപറഞ്ഞ് മിയ
സംവിധായകന്റെ പരാതിയിൽ പറയുന്നതിങ്ങനെ: മാരി, മാരി 2 തുടങ്ങിയ സിനിമകളൊക്കെ സംവിധാനം ചെയ്തിട്ടുള്ള ആളാണ് ഞാൻ. കഴിഞ്ഞ ജനുവരി 23ന് ഞാനും ധന്യ ബാലകൃഷ്ണയും വിവാഹിതരായി. ഏഴാം അറിവ്, രാജ റാണി, തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടിയാണ് ധന്യ.
തെലങ്കാനയിൽ നിന്നുള്ള വെബ് സീരിസുകളിൽ അഭിനയിക്കുന്ന നടി കൽപിക ഗണേഷ് ഞങ്ങളുടെ വിവാഹ ജീവിതത്തെ കുറിച്ചും വ്യക്തി ജീവിതത്തെ അപകീർത്തിപ്പെടുന്ന തരത്തിലുമുള്ള വിഡിയോകൾ യൂട്യൂബിലൂടെ പുറത്ത് വിട്ടിരുന്നു. മാത്രമല്ല അവരത് സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവയ്ക്കുകയും ചെയ്തു.
എന്റെയും ഭാര്യയുടെയും വ്യക്തി ജീവിതത്തെ കുറിച്ച് അപകീർത്തികരമായ പരാമർശം നടത്തുന്ന കൽപികയെ അതിൽ നിന്നും വിലക്കണമെന്നും ഇതിന് നഷ്ടപരിഹാരമായി ഒരു കോടി രൂപ നൽകണമെന്നും കോടതിയോട് അപേക്ഷിക്കുന്നു. തുടർന്ന് കേസ് പരിഗണിച്ച കോടതി കൽപികയെ ബാലാജിയുടെ ജീവിതത്തിൽ ഇടപ്പെടുന്നതിൽ നിന്നും കോടതി വിലക്കി. ജനുവരി ഇരുപതിനകം ഇതിനൊരു മറുപടി നൽകാനുള്ള ഉത്തരവും കോടതി പുറപ്പെടുവിച്ചു.
തന്റെ ആദ്യ വിവാഹം വേർപ്പെടുത്തിയ ശേഷമാണ് ധന്യയെ ബാലാജി മോഹൻ വിവാഹം കഴിച്ചത് എന്നാണ് വിവരം. എന്നാൽ വിവാഹം മറച്ചുവെക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. മലയാളത്തിൽ ദുൽഖർ നസ്രിയ എന്നിവർ നായിക നായകന്മാരായ സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന ചിത്രം സംവിധാനം ചെയ്ത വ്യക്തിയാണ് ബാലാജി മോഹൻ.
ധനുഷിന്റെ വൻ ഹിറ്റുകളായ മാരി, മാരി 2 എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തത് ഇദ്ദേഹമാണ്. അടുത്തിടെ നടി കൽപിക ഗണേഷ് ഒരു വീഡിയോയിൽ ധന്യ രഹസ്യമായി വിവാഹം കഴിച്ചുവെന്ന് വെളിപ്പെടുത്തിയിരുന്നു.ഇതിന് പിന്നാലെയാണ് കൽപിക തങ്ങളുടെ വിവാഹത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും പരസ്യമായി സംസാരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ധന്യയെ വിവാഹം കഴിച്ച സംവിധായകൻ ബാലാജി മോഹൻ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഇതിലാണ് വിവാഹം സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്.