ഒരു കാലത്ത് മലയാള സിനിമയിൽ നായികയായും സഹനടിയായും എല്ലാം തിളങ്ങു നിന്നിരുന്ന താരമാണ് നടി പ്രവീണ.
നിരവധി സിനിമകളിൽ വേഷമിട്ട താരത്തിന് പക്ഷേ നായികയായി വേണ്ടത്ര ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞിരുന്നില്ല. നായകന്മാരുടെ അനിയത്തിയായും നായികയായും സിനിമകളിൽ പ്രവീണ എത്തിയിരുന്നു.
പിന്നീട് സിരീയലകുളിലേക്ക് തിരഞ്ഞ താരം കുടുംബ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയിരുന്നു. സിനിമയിലൂടെ എത്തി പിന്നീട് സീരിയൽ രംഗത്തും സൂപ്പർ നായികയായി തിളങ്ങുക ആയിരുന്നു പ്രവീണ. മെഗാസ്റ്റാർ മമ്മൂട്ടി നായകനായ കളിയൂഞ്ഞാൽ എന്ന ചിത്രത്തിലൂടെയാണ് പ്രവീണ സിനിമാ അഭിനയ രംഗത്തേക്ക് എത്തുന്നത്.
പിന്നീട് നിരവധി സിനിമകളിൽ ചെറുതും വലുതുമയ വേഷങ്ങൾ പ്രവീണ ചെയ്തു.വിനയന്റെ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലെ പ്രകടനത്തിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു നടി. മലയാളം കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലും പ്രവീണ തിളങ്ങിയിരുന്നു.
വ്യത്യസ്തമായ വേഷങ്ങളിലെ വൈവിധ്യമാർന്ന പ്രകടനത്തിലൂടെ നിരവധി പുരസ്‌കാരങ്ങളും പ്രവീണ സ്വന്തമാക്കിയിട്ടുണ്ട്. കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച രണ്ടാമത്തെ നടിക്കുളള പുരസ്‌കാരം പ്രവീണ നേടിയെടുത്തിരുന്നു. 1998ൽ പുറത്തിറങ്ങിയ ശ്യാമപ്രസാദ് സംവിധാനെ ചെയ്ത അഗ്നി സാക്ഷി എന്ന ചിത്രത്തിലെ പ്രകടനത്തിനും 2008ൽ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ഒരു പെണ്ണും രണ്ടാണും എന്നീ ചിത്രത്തിലെ പ്രകടനത്തിനും പ്രവീണയെ തേടി പുരസ്‌കാരങ്ങൾ എത്തിയിരുന്നു.
നാഷണൽ ബാങ്ക് ഓഫ് ദുബായ് ഓഫീസറായ പ്രമോദ് ആണ് പ്രവീണയുടെ ഭർത്താവ്. ഗൗരി എന്ന ഒരു മകളാണ് പ്രവീണയ്ക്ക് ഉള്ളത്. അതേ സമയം വർഷങ്ങളായി തന്റെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവിന് എതിരെ അടുത്തിടെ പ്രവീണ രംഗത്തെ ത്തിയിരുന്നു. താരത്തിന്റെ പരാതിയിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
എന്നാൽ ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ യുവാവ് തന്റെ മകളെ പോലും വെറുതെ വിടാതെ ഉപദ്രവിക്കുകയാണ് എന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് പ്രവീണ ഇപ്പോൾ. മൂന്ന് വർഷമായി സോഷ്യൽ മീഡിയയിലൂടെ തന്നെയും കുടുംബത്തെയും അപകീർത്തിപെടുത്തുന്നു എന്നു ചൂണ്ടിക്കാട്ടി ഒരു വർഷം മുൻപാണ് നടി സൈബർ പൊലീസിൽ പരാതി നൽകിയത്.
തമിഴ്നാട് തിരുനെൽവേലി സ്വദേശി ഭാഗ്യരാജിന് (23) എതിരെയാണ് നടി പരാതി നൽകിയത്. വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് ഉള്ള ഈ കേസിൽ അറസ്റ്റിലായ ശേഷം ജാമ്യത്തിൽ ഇറങ്ങി ഇയാൾ വീണ്ടും ഉപദ്രവിക്കുക ആണെന്നാണ് പ്രവീണ പറയുന്നത്.
തന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ നിന്നും ഡൗൺലോഡ് ചെയ്ത് മോർഫിംഗിലൂടെ നഗ്ന ചിത്രങ്ങളാക്കി പരിചയക്കാർക്കും സുഹൃത്തുക്കൾക്കും അയച്ചു നൽകുന്നു എന്നായിരുന്നു പരാതി. തുടർന്നാണ് നാലംഗ പൊലീസ് ടീം ഡൽഹിയിൽ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായിരുന്ന ഭാഗ്യരാജിനെ അറസ്റ്റ് ചെയ്തത്.
ഇയാളുടെ ലാപ്ടോപ്പിൽ നിന്ന് ഇത്തരത്തിൽ ഉള്ള ഒട്ടേറെ ചിത്രങ്ങൾ കണ്ടെടുത്തിരുന്നു. ഇതിനോടകം എന്റെ നൂറോളം വ്യാജ ഐഡികൾ അയാൾ നിർമിച്ചു. വ്യാജ ഫോട്ടോകൾ എല്ലാവർക്കും അയച്ചുകൊടുത്തു. എന്റെ മകളെ പോലും വെറുതെ വിട്ടില്ല. എന്റെ ചുറ്റുമുള്ള സ്ത്രീകളെയെല്ലാം തിരഞ്ഞുപിടിച്ച് ആ ക്ര മി ച്ചു. മനുഷ്യന് ഇത്രയും മാനസിക വൈകൃതം ഉണ്ടാകുമോ? മൂന്നു വർഷമായി അനുഭവിക്കുന്ന വേദന പറഞ്ഞാൽ ആർക്കും മനസിലാകില്ല.
എന്റെ മോർഫ് ചെയ്ത ന ഗ് ന ചിത്രങ്ങൾ പലർക്കും അയച്ചു കൊടുത്തു. അവർ പറഞ്ഞപ്പോഴാണ് ഞാൻ അറിയുന്നത് എന്നാണ് പ്രവീണ പറയുന്നത്. പരാതി നൽകിയതോടെ തന്റെ അമ്മ, സഹോദരി, മകൾ, മകളുടെ അധ്യാപകൻ, കൂട്ടുകാർ തുടങ്ങിയവരുടെ വ്യാജ ചിത്രങ്ങളും പ്രചരിപ്പിക്കുന്നു എന്നും പ്രവീണ ഒരു മാധ്യമത്തോട് വ്യക്തമാക്കി. ഭാഗ്യരാജിന് എതിരെ സൈബർ ബുള്ളിയിംഗിനും സ്റ്റോക്കിംഗിനും കേസ് എടുത്തിട്ടുണ്ട്.
Also Read
ആ കാര്യത്തില്‍ ഞാന്‍ ഭയങ്കര മോശമാണ്, ഭര്‍ത്താവ് എപ്പോഴും കുറ്റപ്പെടുത്താറുണ്ട്, തുറന്നുപറഞ്ഞ് മിയ