കൈരളി ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന അശ്വമേധം എന്ന സൂപ്പർ ടെലിവിഷൻ പരിപാടിയിലൂടെയാണ് മലയാളികൾക്ക് സുപരിചിതനൈയ താരമാണ് ജിഎസ് പ്രദീപ്. അറിവിന്റെ നിറകുടമായിരുന്ന ജിഎസ് പ്രദീപിന് ഈ ലോകത്തിലെ സർവ്വ വിഷയങ്ങളും മനപാഠമാണ്.
ഒന്ന് രണ്ടു സിനിമകളിലും ജിഎസ് പ്രദീപ് അഭിനയിച്ചിരുന്നു. മലയാളി ഹൗസ് എന്ന പ്രോഗ്രാമിലെ മത്സരാർത്ഥിയായി ജിഎസ് പ്രദീപ് മിനി സ്‌ക്രീനിലെത്തിയപ്പോൾ പല ഭാഗത്ത് നിന്നും ഒട്ടേറെ വിമർശനങ്ങൾ നേരിടേണ്ടി വന്നു. അദ്ദേഹത്തിൻറെ ജീവിതവും അതിന്റെ തളർച്ചയും തിരിച്ചുവരവുമെല്ലാം മലയാളികൾക്ക് അറിയുന്ന കഥകളാണ്.
ഇപ്പോളിതാ ചില വീഴ്ചകൾ നമ്മുടെ ജീവിതത്തിന്റെ നല്ല തുടക്കമാകാം എന്ന് പറയുകയാണ് ജി എസ് പ്രദീപ്. ഫ്ളവേഴ്സ് ടിവി അവതരിപ്പിക്കുന്ന ഒരു കോടിയിൽ പങ്കെടുക്കവെ അദ്ദേഹത്തിന്റെ സുഹൃത്തും വഴി കാട്ടിയുമായ ശ്രീകണ്ഠൻ നായരോടാണ് കഴിഞ കാലത്തേ കുറിച്ച് പ്രദീപ് മനസ്സ് തുറക്കുന്നത്. മദ്യപാനം നശിപ്പിച്ച തന്റെ ജീവിത്തിൽ നിന്നും പാഠം ഉൾകൊണ്ടുകൊണ്ടുള്ള രണ്ടാം ജീവിതം വരെയുള്ള കാര്യങ്ങൾ അദ്ദേഹം ഷോയിൽ വച്ച് പറയുകയുണ്ടായി.
ജിഎസ് പ്രദീപിന്റെ വാക്കുകൾ ഇങ്ങനെ:
ഒരുപാട് പേരോട് വലിയ കടപ്പാടുണ്ട്. പ്രത്യേകിച്ചൊന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിലാണ് പ്രിയപ്പെട്ടവർ താങ്ങായി നിന്നത്. അതിൽ എന്റെ ഭാര്യ, മക്കൾ, അച്ഛൻ,24 മണിക്കൂറും കൂട്ടിരുന്ന ബിനു എന്ന കൂട്ടുകാരൻ ഇവരോടൊക്കെ നന്ദി വാക്കുകളിൽ ഒതുക്കുന്നില്ലെന്നും ഷോയിലൂടെ അദ്ദേഹം പറയുന്നു.
മദ്യപാനം കൊണ്ട് വന്ന കരൾ രോഗത്തെ അതിജീവിച്ച് വന്നതാണ് താൻ. ജീവിതത്തിലേക്കുള്ള തിരിച്ച് വരവ് സാധ്യത തീരെ കുറവാണെന്നാണ് ഡോക്ടർമാർ പറഞ്ഞത്. പക്ഷേ മരണത്തെ ഞാൻ ഭയപ്പെട്ടിരുന്നില്ല. ജീവിതത്തെ ഞാൻ വല്ലാതെ സ്നേഹിച്ചു. എന്റെ ജീവിതം കുറേക്കാലം നഷ്ടപ്പെടുത്തിയല്ലോ എന്നാണ് ആലോചിച്ചത്.
സുഖമില്ലാതിരുന്ന കാലത്തു ഭാര്യ നൽകിയ പിന്തുണ വളരെ വലുതായിരുന്നു. രണ്ടു മാസത്തോളം ആശുപത്രിയിലും വീട്ടിലും കിടക്കേണ്ടി വന്നു. ഞാൻ ഉണർന്നിരുന്നു രക്തം തുപ്പുമ്പോൾ എന്റെ മകൾ പ്ലസ് ടു പരീക്ഷയ്ക്ക് പഠിക്കുകയിരുന്നു.
അന്ന് അവളുടെ പഠനത്തെ കുറിച്ചൊന്നും ഞാൻ അറിഞ്ഞിരുന്നില്ല. മുഴുവൻ മാർക്കും വാങ്ങിയാണ് അവൾ പ്ലസ് ടു പാസായത്. അസുഖത്തോട് ഞാൻ മല്ലിടുമ്പോൾ തന്റെ ഭാര്യയ്ക്ക് പ്രതീക്ഷ ഉണ്ടായിരുന്നു. ഇതൊക്കെ താണ്ടി കടക്കുമെന്ന പ്രതീക്ഷയായിരുന്നു. ഞങ്ങളുടെ ജീവിതം തുടങ്ങുമ്പോൾ വെല്ലുവിളികൾ ഉണ്ടായിരുന്നു. അതൊക്കെ അതിജീവിച്ച ആൾക്ക് ഇതും മറികടക്കാൻ കഴിയും എന്ന പ്രതീക്ഷ ഭാര്യയ്ക്ക് ഉണ്ടായിരുന്നു എന്ന് ജിഎസ് പ്രദീപ് പറയുന്നു.
Also Read
ആർപ്പുവിളികളോടെ ടൊവിനോയെ വരവേറ്റ് ആരാധകർ ; സംസാരിയ്ക്കാനാകാതെ താരം
അസുഖത്തോട് ഞാൻ മല്ലിടുമ്പോൾ ഭാര്യക്ക് പ്രതീക്ഷ ഉണ്ടായിരുന്നു. ഇതൊക്കെ താണ്ടി കടക്കുമെന്ന പ്രതീക്ഷ. ഞങ്ങളുടെ ജീവിതം തുടങ്ങുമ്പോൾ വെല്ലുവിളികൾ ഉണ്ടായിരുന്നു. അതൊക്കെ അതിജീവിച്ച ആൾക്ക് ഇതും മറികടക്കാൻ കഴിയും എന്ന പ്രതീക്ഷ ഭാര്യക്ക് ഉണ്ടായിരുന്നു.
മദ്യത്തിന് അടിമപ്പെടുമ്പോഴും, അദ്ദേഹത്തിന് അസുഖം വരുമ്പോഴും എനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നു എന്നും പ്രദീപിന്റെ ഭാര്യ ബിന്ദു പറയുന്നു. ഒരുപാട് വൃതങ്ങളും കാര്യങ്ങളും ഒക്കെ ഉള്ള ആളാണ് ബിന്ദു എന്നും പ്രദീപ് ഷോയിൽ വച്ച് പറയുകയുണ്ടായി.