സിനിമയിലേക്ക് പിന്നണി ഗായകനായി എത്തി പിന്നീട് മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട നടനായി മാറിയ താരമാണ് വിനീത് ശ്രീനിവാസൻ. നടനും രചയിതാവും നിർമ്മാതാവും സംവിധായകനുമായ അച്ഛൻ ശ്രീനിവാസന്റെ പാത പിന്തുടർന്ന് തന്നെ സിനിമയിലെത്തുക ആയിരുന്നു വിനീതും.
ഗായകൻ, നടൻ എന്നതിലുപരി രചന സംവിധാനം തുടങ്ങിയ മേഖലകളിലും വിനീത് തിളങ്ങി നിൽക്കുകയാണ്. പിന്നണി ഗായകൻ ആയിട്ടാണ് വിനീത് സിനിമയിൽ എത്തിയതെങ്കിലും പിന്നീട് സംവിധായകൻ, തിരക്കഥ രചന തുടങ്ങിയ മേഖലയിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുക ആയിരുന്നു വിനീത്. യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന താരം കൂടിയാണ് വിനീത് ശ്രീനിവാസൻ.
മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ മകനും യുവതാരവുമാ പ്രണവ് മോഹൻലാൽ നായകനാകുന്ന ഹൃദയം ആണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം. കല്യാണി പ്രിയദർശൻ നായികയായി എത്തുവന്ന ഹൃദയം ഇപ്പോൾ റിലീസിന് തയ്യാറായിരിക്കുകയാണ്.
അതേ സമയം ഹൃദയം ആലോചിക്കുന്ന സമയത്ത് ദുൽഖർ, നിവിൻ പോളി, ആസിഫ് അലി ഇങ്ങനെ പലരും മനസ്സിൽ വന്നിരുന്നുവെന്ന് തുറന്നു പറയുകയാണ് വിനീത് ശ്രീനിവാസൻ ഇപ്പോൾ. ഇവരെല്ലാവരും കാമ്പസ് സിനിമകൾ ചെയ്തിട്ടുണ്ട്. അപ്പോഴാണ് അപ്പുവിന്റെ മുഖം മനസ്സിലേക്ക് വരുന്നത്.
സ്‌ക്രിപ്റ്റ് എഴുതാൻ തുടങ്ങുന്നതിനു മുമ്പു തന്നെ അപ്പുവിനെ വെച്ച് ഈ സിനിമ ചെയ്യണമെന്നു ആഗ്രഹിച്ചിരുന്നു. എന്നാൽ തന്നേക്കാൾ നല്ല നടൻമാരെ വെച്ച് സിനിമ പ്ലാൻ ചെയ്യണമെങ്കിൽ ചെയ്യാം എന്നാണ് പ്രണവ് പറഞ്ഞത് എന്ന് വിനീത് കാൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വിനീതിന്റെ വാക്കുകൾ ഇങ്ങനെ:
ലാൽ അങ്കിളിന്റെ എറണാകുളത്തെ വീട്ടിൽ വെച്ചാണ് അപ്പുവിനോട് കഥ പറയുന്നത്. കഥ കേട്ടതിനു ശേഷം തനിക്ക് ഒരു ദിവസം സമയം തരുമോയെന്നു അപ്പു ചോദിച്ചു. ഒന്നു രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഞങ്ങൾ സംസാരിച്ചു. എന്റെ ഭാഗത്തു നിന്നും ഓക്കെയാണ്. വിനീതിന് എന്നെക്കാൾ നല്ല നടൻമാരെ പ്ലാൻ ചെയ്യണമെങ്കിൽ ചെയ്യാം എന്ന് അവൻ പറഞ്ഞു.
അങ്ങനെയൊരു പ്ലാൻ ഉണ്ടെങ്കിൽ അപ്പുവിന്റെ അടുത്ത് വരുമോയെന്ന് ഞാൻ ചോദിച്ചു. അങ്ങനെ സംസാരിക്കുന്ന വേറെ നടൻമാരുണ്ടെന്ന് തോന്നുന്നില്ല. പല ആൾക്കാരും ഓരോ ആൾക്കാരുടെ അടുത്തും ഓരോ രീതിയിലാണ് സംസാരിക്കുന്നത്. അപ്പു അങ്ങനെ ഒരാളല്ല. അവന് സ്‌കിൽഡ് ആയിട്ടുള്ള ആൾക്കാരോട് ഭയങ്കര ബഹുമാനമാണ്.
Also Read
മീനാക്ഷിയുടെ സിനിമാ അരങ്ങേറ്റം, ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി ദിലീപ്
ഊട്ടിയിൽ ഷൂട്ട് കഴിഞ്ഞിട്ട് അപ്പുവിന്റെ വീട്ടിലാണ് താമസിച്ചത്. അവിടെ ഒരു തോട്ടക്കാരനുണ്ട്. ഞാൻ അവനോട് ഇത് കഴിഞ്ഞിട്ട് എങ്ങോട്ടാണ് യാത്ര, ഹിമാലയത്തിലേക്ക് ആണോയെന്നു ചോദിച്ചു. ഇല്ല, ഞാൻ ഇവിടെ തിരിച്ചു വന്നാലോയെന്നു ആലോചിക്കുകയാണ്. ആ ചേട്ടനെ കണ്ടോ, പുള്ളി ഗാർഡനിംഗ് നന്നായി ചെയ്യുന്നുണ്ട്. എനിക്ക് ആ ചേട്ടനോടൊപ്പം നിന്ന് പഠിച്ചാൽ കൊള്ളാമെന്നുണ്ട് എന്നാണ് അപ്പു പറഞ്ഞതെന്ന് വിനീത് ശ്രീനിവാസൻ വ്യക്തമാക്കുന്നു.