ഞാൻ തൊട്ടഭിനയിക്കാൻ പടില്ലെന്ന് പറഞ്ഞു, അവരെന്നെ മോശക്കാരനാക്കി, ഞാൻ സെറ്റിൽനിന്ന് ഇറങ്ങിപ്പോയി: നടി സിത്താര തന്നെ അപമാനിച്ചതിനെ കുറിച്ച് റഹ്മാൻ

9838

80 കളിലും 90 കളിലും യുവത്വത്തിന്റെ പ്രതീകമായി മലയാള സിനിമയിൽ തിളങ്ങിയ താരമാണ് റഹ്മാൻ. തമിഴ്, തെലുങ്ക് ഭാഷകളിലും ശ്രദ്ധേയനായ റഹ്മാൻ നീണ്ട ഇടവേളയ്ക്ക് ശേഷം തന്റെ രണ്ടാം വരവും മികച്ചതാക്കി.

രോഹിണി , ശോഭന തുടങ്ങിയ നായികമാരുടെ പേരിൽ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്ന റഹ്മാൻ സിനിമാ ജീവിതത്തിൽ തന്നെ മോശക്കാരനാക്കിയ ഒരു സംഭവത്തെക്കുറിച്ചു ഒരു അഭിമുഖത്തിൽ പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്.

Advertisements

‘ജീവിതത്തിൽ ഒരുപാട് ഗോസിപ്പുകൾ കേട്ടിട്ടുണ്ട് ഞാൻ. ശോഭനയും രോഹിണിയും ഒക്കെ ഗോസിപ്പു കഥകളിൽ വന്നിരുന്നു. അതൊന്നും എന്നെ വേദനിപ്പിച്ചിരുന്നില്ല. പക്ഷെ വീട്ടുകാർ അറിഞ്ഞാൽ എന്താകുമെന്ന ഒരു പരിഭ്രമം എനിക്കുണ്ടായിരുന്നു.

നായികമാരോടും സിനിമാ മേഖലയോടും പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. പക്ഷെ എന്നെ മോശക്കാരനാക്കിയ ഒരു സംഭവമുണ്ട്. നടി സിത്താരയുമായി എനിക്ക് നല്ല അടുപ്പമുണ്ടായിരുന്നു. അവരെ ഒരു ചേച്ചിയുടെ സ്ഥാനത്താണ് കണ്ടിരുന്നത്. പല പ്രതിസന്ധിഘട്ടങ്ങളിലും ഞാൻ അവർക്കൊപ്പം നിന്നിട്ടുണ്ട്.

എടീ പോടീ എന്നൊക്കെ ആരെയെങ്കിലും വിളിച്ചിട്ടുണ്ടെങ്കിൽ അത് അവരെ മാത്രമാണ്. പക്ഷേ ഒരു ഘട്ടത്തിൽ അവർ വല്ലാതെ മാറിപ്പോയി. ഒരു തമിഴ് സിനിമയുടെ സെറ്റിൽവെച്ച് അവരെന്നെ മോശക്കാരനാക്കാൻ ശ്രമിച്ചു. നായകനായ ഞാൻ തൊട്ടഭിനയിക്കാൻ പടില്ലെന്ന് അവർ വാശി പിടിച്ചു.

അന്ന് എന്റെ നിയന്ത്രണം നഷ്ടമായി. പൊതുവേ എളുപ്പം ദേഷ്യം വരുന്ന ഞാൻ അന്ന് സെറ്റിൽനിന്ന് ഇറങ്ങിപ്പോയി എന്നും റഹ്മാൻ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറയുന്നു.

Advertisement