അച്ഛൻ രോഹിത്തിന് ഒപ്പം അടിച്ച് പൊളിച്ച് ആര്യയുടെ മകൾ റോയ: വൈറലായി ചിത്രങ്ങൾ

407

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന് ഹാസ്യ പരമ്പരയിലൂടെ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ അഭിനേത്രിയും അവതാരകയുമാണ് ആര്യ. നർത്തകി, ഫാഷൻ ഡിസൈനർ തുടങ്ങിയ വിവിധ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാനും ആര്യയ്ക്ക് സാധിച്ചിട്ടുണ്ട്.

അതേ സമയം താരത്തിന്റെ ദാമ്പത്യ ജീവിതം പരാജയമായിരുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താൻ ഭർത്താവുമായി വേർപരിയുകയാണെന്ന് നേരത്തെ ആര്യ വ്യക്തമാക്കിയത്. ആര്യയെ ജീവിത സഖിയാക്കിയിരുന്നത് നടി അർച്ചന സുശീലന്റെ സഹോദരൻ ആയ രോഹിത് സുശീലൻ ആയിരുന്നു.

Advertisements

ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ ബിഗ്ബോസ് മലയാളം പതിപ്പിൽ പങ്കെടുത്തപ്പോൾ തന്റെ ദാമ്പത്യ ജീവിതത്തിലുണ്ടായ താളപ്പിഴകൾ ആര്യ തുറന്ന് പറഞ്ഞിരുന്നു. അച്ഛനായ രോഹിതിന്റെ വീട്ടിലാണ് ഇപ്പോൾ ആര്യയുടെ മകളായ ഖുഷി എന്ന റോയ ഉള്ളത്.

മകൾ അടുത്തിടെയാണ് അച്ഛന്റെ വീട്ടിലേക്ക് പേയാത്. രോഹിത്തും മകൾക്കൊപ്പമുള്ള ചിത്രങ്ങളുമായി എത്താറുണ്ട്. എന്നാൽ ഇപ്പോൾ ഇവരുടെ വെക്കേഷൻ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. റോയ അച്ഛനൊപ്പം വെക്കേഷൻ ആഘോഷിച്ചപ്പോൾ വീണാ നായർക്ക് ഒപ്പമാണ് ആര്യ ഉണ്ടായിരുന്നത്.

റോയയ്‌ക്കൊപ്പം പാൻമുടിയിൽ നിന്നുള്ള ചിത്രങ്ങളായിരുന്നു രോഹിത് പോസ്റ്റ് ചെയ്തത്. ചിത്രങ്ങളിൽ അച്ഛനൊപ്പമുള്ള യാത്ര ആഘോഷിക്കുന്ന റോയയൊണ് കാണുന്നത്. ചിത്രങ്ങൾക്ക് അതീവ സന്തോഷത്തോടെ പസ് ചെയ്തിരിക്കുകയാണ് റോയ.

നിമിഷനേരം കൊണ്ടായിരുന്നു ചിത്രങ്ങൾ വൈറലായി മാറിയത്. റോയ അച്ഛനരികിലേക്ക് നേരത്തെയും വെക്കേഷൻ ആഘോഷത്തിനായി പോയിരുന്നു. ആര്യയും മകൾ അച്ഛന് അരികിലാണെന്ന് പറഞ്ഞിരുന്നു.

Advertisement