ലോകം മുഴുവൻ ആരാധകരുള്ള ബോളുവുഡ് സൂപ്പർതാരമാണ് സൽമാൻ ഖാൻ. നിരവധി സൂപ്പർഹിറ്റ് സിനിമകൾ ഇന്ത്യൻ സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ള താരം കൂടിയാണ് സൽമാൻ ഖാൻ. ഇപ്പോഴിതാ സൽമാൻ നായകനായെത്തുന്ന പുതിയ ബോളിവുഡ് ചിത്രം അന്തിം ദ ഫൈനൽ ട്രൂത്ത് തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്.
മഹേഷ് മഞ്ജരേക്കർ സംവിധാനം ചെയ്ത ചിത്രത്തിൽ സൽമാന്റെ സഹോദരീ ഭർത്താവ് ആയുഷ് ശർമയാണ് ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തിത്. ചിത്രം നിർമ്മിച്ചതും സൽമാൻ തന്നെയാണ്. അതേ സമയം ലളിത ജീവിതം ഇഷ്ടപ്പെടുന്ന സൽമാൻഖാൻ എന്ന വ്യക്തിയെക്കുറിച്ച് മഹേഷും ആയുഷും ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങാളാണ് ഇപ്പോൾ വൈറലാകുന്നത്.
എസിയൊന്നുമില്ലാതെ ഫാൻ മാത്രമായി സോഫയിൽ കിടക്കാൻ തയാറാകുന്ന ആളാണ് സൽമാൻ എന്നാണ് മഹേഷ് അഭിമുഖത്തിൽ പറഞ്ഞത്. ആയുഷ് ഇതിനെ ശരി വയ്ക്കുകയും ചെയ്തു. സൽമാൻ ഭായിയുടെ ജീവിതശൈലി വളരെ ലളിതമാണ്. പുതിയ മോഡൽ ഫോണുകളോടോ,കാറുകളോടോ ഒന്നും അദ്ദേഹത്തിന് താൽപ്പര്യമില്ല.
ഏറ്റവും വേഗതയേറിയ ഇന്റർനെറ്റ് ഉപയോഗിക്കാനൊന്നും ഭായ് ശ്രദ്ധിക്കാറില്ല. സിനിമകളോട് മാത്രമാണ് അദ്ദേഹത്തിനു താൽപ്പര്യം. കുറച്ച് നേരത്തേക്ക് അദ്ദേഹത്തെ തനിച്ചാക്കിയാൽ ആ സമയത്ത് ഭായ് ഇരുന്ന് സിനിമ കാണും. അത്യാവശ്യം വേണ്ട കുറച്ച് ഉപകരണങ്ങൾ മാത്രമാണ് അദ്ദേഹത്തിന്റെ ജിമ്മിൽ ഉളളത്.
കാറോ മറ്റോ വാങ്ങാൻ കുടുംബാംഗങ്ങൾ നിർബന്ധിക്കണം. അല്ലെങ്കിൽ അതിലൊന്നും അദ്ദേഹം ശ്രദ്ധ കൊടുക്കാറില്ലെന്നും ആയുഷ് പറയുന്നു. നവംബർ 26നാണ് അന്തിം ദ ഫൈനൽ ട്രൂത്ത് പ്രദർശനത്തിനെത്തിയത്. ഇതിന്റെ ആഘോഷങ്ങളുടെ ഭാഗമായി തന്റെ ആരാധകർ കട്ടൗട്ടിൽ പാലഭിഷേകം നടത്തുന്നതിനെതിരെ സൽമാൻ നേരിട്ട് രംഗത്തെത്തിയിരുന്നു.
ശുദ്ധജലം പോലും ലഭിക്കാതെ ഒരുപാടാളുകൾ ദുരിതമനുഭവിക്കുമ്പോൾ നിങ്ങൾ പാലൊഴിച്ച് അത് പാഴാക്കി കളയുകയാണ്. പാൽ നൽകണമെന്ന് അത്ര ആഗ്രഹമുണ്ടെങ്കിൽ അത് നിങ്ങൾ ദരിദ്രരായ കുഞ്ഞുങ്ങൾക്ക് നൽകുക എന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയ്ക്കൊപ്പം സൽമാൻ കുറിച്ചത്.
അതേ സമയം ബോഡി ബിൽഡേഴ്സിന്റെ ആരാധനാ മൂർത്തിയാണ് സൽമാൻ ഖാൻ എന്ന സല്ലു ഭായ്. സിക്സ് പാക്ക് ഇപ്പോൾ സർവ്വ സാധാരണമാണ്, പക്ഷേ സൽമാൻ ഖാന്റെ സി്ക്സ് പാക്കിനു ഇന്നും ജനപ്രീതിയേറെയാണ്. ഫിറ്റായ ശരീരവുമായി അമ്പത്തിയഞ്ചാം വയസ്സിലും ആരാധക ഹൃദയത്തിൽ നിറഞ്ഞു നിൽക്കുകയാണ് സൽമാൻ ഖാൻ.
അതേ സമയം ഫിറ്റായി ഇരിക്കാൻ കുറുക്കു വഴികൾ ഒന്നുമില്ലന്നും കഠിനപ്രയതനം മാത്രമാണ് വേണ്ടതെന്നുമാണ് സൽമാൻ പറയുന്നത്. വെറും വയറ്റിൽ വർക്കൗട്ട് ചെയ്തതിനു ശേഷം വൈകുന്നേരങ്ങളിൽ പേശികൾക്കു വേണ്ടി വ്യായാമമുറകൾ ചെയ്യും. രാത്രി അത്താഴത്തിനു ശേഷം ഒരു റൗണ്ട് നടത്തം നിർബന്ധം.
വെയ്റ്റ് ലിഫ്റ്റിങ്, ബോഡി വെയ്റ്റ് ട്രെയിനിംങ്, കിക്ക് ബോക്ക്സിംങ്, സ്ട്രെച്ചിങ് എല്ലാം കൂടിച്ചേർന്നതാണ് സൽമാന്റെ പ്രതിദിന വർക്കൗട്ട്. ഭക്ഷണക്രമീകരണിലും താരം ശ്രദ്ധ നൽകുന്നുണ്ട്. മുട്ട, ഓട്സ്, ചിക്കൻ, മീൻ, ഡ്രൈ ഫ്രൂട്ട്സ എന്നിവ ഉൾക്കൊളളിച്ചാണ് ഭക്ഷണക്രമം. വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിക്കാനാണ് താരത്തിനു കൂടുതൽ ഇഷ്ടം. ഫിറ്റനസ്സിനെക്കുറിച്ചുളള അറിവു പുതുക്കാൻ താരം ശ്രമിക്കാറുണ്ട്.