മരയ്ക്കാർ മീശ പിരിക്കുമോ എന്ന് കുട്ടി ആരാധകന്റെ ചോദ്യം, കിടിലൻ മറുപടി നൽകി മോഹൻലാൽ കിടിലൻ മറുപടി നൽകി മോഹൻലാൽ

172

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി ഹിറ്റ് മേക്കർ പ്രിയദർശൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരയ്ക്കാർ അറബിക്കടിന്റെ സിംഹം. 100 കോടി ബഡ്ജറ്റിൽ ഒരുക്കുന്ന ഈ ചിത്രത്തിൻ റിലീസിനായി ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്.

ഇപ്പോഴിതാ ഡിസംബർ 2ന് ആഗോള റിലീസ് ആയി തീയ്യറ്ററുകളിൽ എത്തുകയാണ്. ആദ്യം ഒടിടിയിൽ ആയിരിക്കും ചിത്രം റിലീസ് ചെയ്യുക എന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് തിയേറ്റർ റിലീസ് പ്രഖ്യാപിക്കുക ആയിരുന്നു.

Advertisements

Also Read
സാന്ത്വനത്തിലെ വില്ലത്തി നടി അപ്‌സര രത്‌നാകരൻ വിവാഹിതയായി, താരത്തിന് താലി ചാർത്തിയത് പ്രമുഖ സംവിധായകൻ ആൽബി ഫ്രാൻസിസ്

മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ഷോകളുടെ എണ്ണത്തിലും ബുക്കിംഗിലും ചിത്രം റെക്കോർഡ് സൃഷ്ടിച്ചു കഴിഞ്ഞു. ഇതിനോടകംതന്നെ എണ്ണൂറിലധികം ഫാൻസ് ഷോകൾ മരയ്ക്കാർ ചാർട്ട് ചെയ്തു കഴിഞ്ഞു.

ഈ ചിത്രത്തിന് ഗൾഫിലും അമേരിക്കയിലും വരെ അഡ്വാൻസ് ബുക്കിംഗിൽ നമ്പർ വൺ ആയിക്കഴിഞ്ഞു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഗാനങ്ങളും ടീസറുകളും ട്രെയിലറുമെലംലാം ഇതിനോടകം തന്നെ സൂപ്പർ ഹിറ്റായി കഴിഞ്ഞു.

ഇപ്പോഴിതാ ഈ ചിത്രത്തിന് വേണ്ടി മനോരമയിൽ നടത്തിയ പ്രമോഷണൽ ഇവന്റിൽ ഒരു കുട്ടി ആരാധകൻ മോഹൻലാലിനോട് ചോദിച്ച ചോദ്യവും അതിന് താരം നൽകിയ രസകരമായ മറുപടിയുമാണ് സമൂഹ മാധ്യമങ്ങളിൽ അടക്കം വൈറൽ ആകുന്നത്.

Also Read
സ്വാന്തനത്തിലെ ജയന്തി നടി അപ്സരയുടെ ജീവിതത്തിലേക്ക് കൂട്ടിനു ഒരാൾ കൂടി എത്തുന്നു, ആശംസകൾ നേർന്ന് ആരാധകർ

കുഞ്ഞാലി മരക്കാർ മീശ പിരിക്കുമോ എന്നായിരുന്നു കുട്ടി ആരാധകന് പ്രിയ താരത്തോട് ചോദിക്കുന്നത്.
ഉണ്ടാകും മോനെ ഒന്ന് അടങ്ങു എന്നാണ് അതിന് മോഹൻലാൽ മറുപടി കൊടുക്കുന്നത്. മോഹൻലാലിന്റെ മറുപടി ഇതിനേടകം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ ഈ ചിത്രം കേരളത്തിൽ 90 ശതമാനം തിയേറ്ററുകളിലും മരക്കാർ പ്രദർശനത്തിന് എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനോടകം തന്നെ അറന്നൂറോളം സ്‌ക്രീനുകൾ ചാർട്ട് ചെയ്ത് കഴിഞ്ഞെന്നാണ് വിവരം.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് നൂറ് കോടിക്കടുത്താണ് ബഡ്ജറ്റ്. മോഹൻലാലന് പുറമേ വൻതാരനിരയാണ് ഈ സിനിമയിൽ അണിനിരക്കുന്നത്.

Advertisement