എന്താണ് വൈക്കം വിജയലക്ഷ്മിക്ക് സംഭവിച്ചത്, ഒടുവിൽ വിശദീകരണവുമായി താരത്തിന്റെ പിതാവ്

11964

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് വൈക്കം വിജയലക്ഷ്മി. ശാസ്ത്രീയസംഗീതജ്ഞ, ചലച്ചിത്രഗായിക, ഗായത്രിവീണവായനക്കാരി എന്നീ നിലകളിൽ പ്രശസ്തയായ താരമാണ് വൈക്കം വിജയ ലക്ഷ്മി. നിരവധി ശ്രദ്ധേയമായ ഗാനങ്ങളാണ് വിജയലക്ഷ്മി ആലപിച്ചതും.

സെല്ലുലോയ്ഡ് എന്ന മലയാളസിനിമയിലൂടെ ചലച്ചിത്രഗാനരംഗത്ത് ശ്രദ്ധേയയായി മലയാള ഗാനങ്ങൾ കൂടാതെ അന്യ ഭാഷകളിലും താരം ഗാനം ആലപിച്ചിട്ടുണ്ട്. കാഴ്ചയുടെ ലോകത്ത് തിളങ്ങാൻ വിജയലക്ഷ്മിക്ക് ആയില്ലെങ്കിലും സംഗീത ലോകത്ത് ഒരിക്കലും മങ്ങാത്ത പ്രഭയാണ് വിജയലക്ഷ്മി.

Advertisements

ആരാധകർക്കും സംഗീത സംവിധായകർക്കും ഏറെ പ്രിയപ്പെട്ട വിജിയാണ് വിജയലക്ഷ്മി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ ലോകത്ത് ചർച്ച ആയതും വിജയലക്ഷ്മി ആയിരുന്നു. താരത്തിന്റെ പേരിൽ സോഷ്യൽ മീഡിയകളിൽ നിരവധി വിഷാദ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. പോസ്റ്റുകൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുകയും ചെയ്തു. സ്നേഹം യാചിച്ചു വാങ്ങരുത്.

അങ്ങിനെയുള്ള സ്നേഹം നിലനിൽക്കുകയില്ല. സ്ഥാനം ഇല്ലെന്നറിഞ്ഞാൽ വാദിക്കാനും ജയിക്കാനും നിൽക്കരുത്; മൗനമായി പിന്മാറണം എന്നായിരുന്നു ഒരു പോസ്റ്റ്. ഇതോടെ വിജയലക്ഷ്മിക്ക് എന്ത് സംഭവിച്ചു എന്ന ചോദ്യവും പലരും ഉയർത്തി. താരത്തെ പൊതു ഇടങ്ങളിൽ കാണാത്തതും ഇത്തരം സംശയങ്ങൾക്ക് കാരണമായി.

താരത്തിന്റെ അസാന്നിധ്യവും വിഷാദ പോസ്റ്റുകളും കൂടി ആയതോടെ ആരാധകർക്കിടയിൽ പല സംശയങ്ങളുമുണ്ടായി. വൈക്കം വിജയലക്ഷ്മിയ്ക്ക് സംഭവിച്ചതെന്ത്?, വിവാഹമോചനം നേടിയോ? എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടോ തുടങ്ങി നിരവധി ചോദ്യങ്ങളാണ് ആരാധകരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്.

ഇപ്പോഴിതാ ഈ ചോദ്യങ്ങൾക്ക് എല്ലാം മറുപടി പറഞ്ഞിരിക്കുകയാണ് വൈക്കം വിജയലക്ഷ്മിയുടെ പിതാവ്. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മകൾക്ക് യാതൊരു പ്രശ്നവുമില്ലെന്നും, വൈക്കത്തെ വീട്ടിൽ സുഖമായിരിക്കുന്നുവെന്നും വൈക്കം വിജയലക്ഷ്മിയുടെ പിതാവ് വ്യക്തമാക്കി.

കൊവിഡ് മൂലം പരിപാടികൾ നടക്കാത്തതിനാലാണ് അവളെ മുഖ്യധാരയിൽ കാണാത്തത്. ഇപ്പോൾ നടക്കുന്ന ചർച്ചകൾ അനാവശ്യമാണെന്നും, സോഷ്യൽ മീഡിയയിൽ വേറെയാരോ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement