ഒരു വാക്ക് പോലും സംസാരിക്കാതെ വാപ്പിച്ചി ആദ്യമായി അന്ന് സ്റ്റേജ് വിട്ട് ഇറങ്ങി, പരാതി അല്ല കേട്ടോ, വാപ്പച്ചിക്ക് ഉണ്ടായ വേദന ഞാൻ പങ്കുവച്ചെതാണ്; അബിയുടെ ഓർമദിനത്തിൽ ഷെയ്ൻ നിഗം

990

മലയാളം സിനിമാലോകത്തേയും പ്രേക്ഷകരേയും ഒരുപോലെ കരയിപ്പിച്ച വിയോഗങ്ങളിൽ ഒന്നായിരുന്നു നടനും മിമിക്രി ആർട്ടിസ്റ്റുമായ അബിയുടേത്. മിമിക്രി വേദിയിൽ നിന്നും മലയാള സിനിമയിലേക്കെത്തിയ കലാകാരനായിരുന്നു അബി. രക്തസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ ഇരിക്കെയാണ് അബി അന്തരിച്ചത്.

ഹരിശ്രീ അശോകൻ, ദിലീപ്, നാദിർഷ തുടങ്ങിയവർക്കൊപ്പം അബിയും ഒരുകാലത്ത്് മിമിക്രി വേദികളിലെ സജീവ സാന്നിധ്യമായിരുന്നു. ദേ മാവേലി കൊമ്പത്ത്, ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം തുടങ്ങി നിരവധി കാസറ്റുകളായിരുന്നു ഇവരുടെ കൂട്ടുകെട്ടിൽ ഇറങ്ങിയത്.

Advertisements

മിമിക്രി വേദികളിൽ സജീവമായിരുന്ന അബിയുടെ പല കഥാപാത്രങ്ങളും പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്നുണ്ട്. ആമിന താത്തയെന്ന കഥാപാത്രത്തിന് ഗംഭീര പിന്തുണയായിരുന്നു ലഭിച്ചത്.
മമ്മൂട്ടിയേയും അമിതാഭ് ബച്ചനെയും അനുകരിച്ചായിരുന്നു അബി കൂടൂതൽ സ്വീകാര്യത നേടിയത്.

സിനിമാതാരങ്ങളെ മാത്രമല്ല രാഷ്ട്രീയ നേതാക്കളേയും അദ്ദേഹം അനുകരിക്കാറുണ്ടായിരുന്നു. 2017 നവംബർ 30നായിരുന്നു അബി വിട വാങ്ങിയത്. മകൻ സിനിമയിലെത്തി താരമായി മാറുന്നതും മികച്ച നേട്ടങ്ങൾ സ്വന്തമാക്കുന്നതും കാണാതെയാണ് അദ്ദേഹം യാത്രയായത്.

പിതാവിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചെത്തിയിരിക്കുകയാണ് ഷെയ്ൻ നിഗം. തനിക്ക് പുരസ്‌കാരം നൽകുന്ന വാപ്പച്ചിയുടെ ചിത്രത്തിനൊപ്പമായാണ് ഷെയ്ൻ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇന്ന് എൻറെ വാപ്പിച്ചിയുടെ ഓർമ്മദിനമാണ്. എന്നെ വിശ്വസിച്ചതിന് നന്ദി വാപ്പച്ചി, ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്.

വാപ്പച്ചി ആദ്യമായും അവസാനമായും സ്റ്റേജിൽ കയറി, ഒരു വാക്ക് പോലും സംസാരിക്കാൻ പറ്റാതെ ഇറങ്ങിയ വേദി ആണ്, ആരും ഒന്നും പറയാനും ആവശ്യപ്പെട്ടില്ല, പരാതി അല്ല കേട്ടോ, വാപ്പച്ചിക്ക് ഉണ്ടായ വേദന ഞാൻ പങ്ക് വയ്ക്കുന്നു. ഇതാണ് വാപ്പച്ചിയുടെ അവസാന വേദിയെന്നുമായിരുന്നു ഷെയ്ൻ നിഗം കുറിച്ചത്.

Advertisement