കഥാപാത്രത്തിന്റെ ആ കിടിലൻ പേര് കേട്ടതും മമ്മൂട്ടി ഓകെ പറഞ്ഞു, പടം സർവ്വകാല ഹിറ്റ്

6429

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി സൂപ്പർഹിറ്റുകളായ സിനിമകൾക്ക് ഒരു പ്രത്യേകതയുണ്ട്.
മമ്മൂട്ടിയുടെ സൂപ്പർവിജയങ്ങളായ മിക്ക സിനിമകളിലേയും നായക കഥാപാത്രത്തിന്റെ പേരുകൽക്ക് ഒരു വ്യത്യസ്ത ഉണ്ടായിരിക്കും.

അത്തരത്തിലുള്ള നരസിംഹ മന്നാഡിയാർ എന്ന കഥാപാത്രത്തെ മലയാളികൾക്ക് ഒരിക്കലും മറക്കാനാവില്ല.
അധികാരത്തിന്റെയും മനുഷ്യത്വത്തിന്റെയും അവതാരരൂപമാണ് മന്നാഡിയാർ. എസ് എൻ സ്വാമിയുടെ തിരക്കഥയിൽ വിരിഞ്ഞ ധ്രൂവം എന്ന സിനമയിലെ ഈ കഥാപാത്രത്തിന് ഒരു ഒത്ത എതിരാളിയും ഉണ്ടായിരുന്നു ഹൈദർ മരയ്ക്കാർ.

Advertisements

മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രമായ നാടുവാഴികൾക്ക് ശേഷം ജോഷിയും എസ്എൻ സ്വാമിയും ഒരുമിച്ചത് ഈ ചിത്രത്തിലായിരുന്നു. മമ്മൂട്ടിക്കൊപ്പം വിക്രമും ജയറാമും സുരേഷ് ഗോപിയുമൊക്കെ ഒരുമിച്ചെത്തിയ ധ്രൂവം ബോക്സോഫീസിൽ വമ്പൻ ഹിറ്റായിരുന്നു.

Also Read
അങ്ങനെ ചെയ്യണമെന്ന് അതിയായ ആഗ്രഹമുണ്ട്; തുറന്നു പറഞ്ഞ് ശ്വേതാ മേനോൻ

അടുത്തിയെ ഈ സിനിമ ഉണ്ടായതെങ്ങനെയെന്ന് എസ് എൻ സ്വാമി എത്തിയിരുന്നു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിശേഷങ്ങൾ പങ്കുവെച്ചത്. ഹൈദർ മരയ്ക്കാറും കാശിയും ഈ രണ്ട് കഥാപാത്രങ്ങളായിരുന്നു തുടക്കത്തിലുണ്ടായിരുന്നത്.

ഹൈദർ മരയ്ക്കാർ എന്ന പേര് ആയിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്. അതിലേക്ക് പിന്നീട് നരസിംഹ മന്നാഡിയാരും വീരസിംഹ മന്നാഡിയാരും എത്തുകയായിരുന്നു. ആ രണ്ട് കഥാപാത്രങ്ങളെ വെച്ചായിരുന്നു തങ്ങൾ കഥ എഴുത്തിത്തുടങ്ങിയതെന്നും അദ്ദേഹം ഓർത്തെടുക്കുന്നു.

മമ്മൂട്ടിയെ മനസ്സിൽക്കണ്ട് തന്നെയാണ് പല രംഗങ്ങളും എഴുതിയത്. കഥ കേട്ടതും താരങ്ങളെല്ലാം സമ്മതിക്കുകയായിരുന്നു. കഥാപാത്രങ്ങളുടെ പേരായിരുന്നു പലരേയും ആകർഷിച്ചത്. മമ്മൂട്ടിക്കും നായക കഥാപാത്രത്തിന്റെ പേര് ഇഷ്ടമായി. നായകനോളം തന്നെ പ്രാധാന്യമുള്ള കഥാപാത്രമാണ് വില്ലന്റേതും.

ആരാകും വില്ലനെന്ന സംശയമങ്ങൾക്കൊടുവിൽ ഹൈദർ മരയ്ക്കാരായി പ്രഭാകരൻ തന്നെ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. ഹൈദർ മരക്കാരെ നരസിംഹ മന്നാഡിയാർ തൂക്കിക്കൊന്നതോടെ കഥ അവസാനിച്ചതാണ്. ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകില്ല.

Also Read
അഭിനയിക്കാൻ കംഫർട്ടബിളായിട്ടുള്ള താരം ഷാനവാസ് ഷാനുവാണ്: ഇന്ദ്രനും സീതയുമായുള്ള കെമിസ്ട്രിയുടെ രഹസ്യം വെളിപ്പെടുത്തി സ്വാസിക

ധ്രുവത്തിലെ നായകൻ ഹിന്ദുവും വില്ലൻ മുസ്ലീമുമായതിനെക്കുറിച്ചുള്ള വിമർശനങ്ങളിൽ തിരക്കഥാകൃത്ത് പറയുന്നത് അങ്ങനെയൊരു ചിന്ത അന്നും ഇന്നും ഇല്ല. ഇവർ ഇരുവരും ചിത്രത്തിലെ നായകനും വില്ലനുമാത്രമാണെന്നാണ്.

Advertisement