മിനിസ്‌ക്രീൻ ആരാദകരായ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയൽ താരമാണ് ജിഷിൻ മോഹൻ. ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ് ജിഷിൻ മലയാള സീരിയൽ രംഗത്ത് ശ്രദ്ധേയനാകുന്നത്. തുടർന്ന് നിരവധി പരമ്പരകളിൽ ജിഷിൻ പ്രധാന വഷങ്ങൾ അവതരിപ്പിച്ചു.
സിനിമ സീരയൽ നടി വരദയാണ് ജിഷിന്റെ ഭാര്യ. പ്രണയ വിവാഹമായിരുടെ ഇവരുടേത്. വരദയും അഭിനയത്തിൽ സജീവമാണ്. ഇരുവർക്കും ഒരു മകനുമുണ്ട്. സോഷ്യൽ മീഡിയകളിൽ ജിഷിൻ സജീവമാണ്. നടൻ പങ്കുവെയ്ക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധേയമാകാറുമുണ്ട്.
തന്റെ കുടുംബത്തിലെ പുതിയ വിശേഷങ്ങൾ എല്ലാം അദ്ദേഹം ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്.
അതേസമയം ഇടയ്‌ക്കൊര്രെ രസകരമായ പോസ്റ്റുകളും ജിഷിൻ കുറിക്കാറുണ്ട്. വരദ മകന് ഉമ്മ കൊടുക്കുന്നതിനിടെ ഒരെണ്ണം തനിക്കും കിട്ടുമോന്ന് അറിയാൻ ചെന്നതാണ് ജിഷിൻ.
എന്നാൽ ഇടയിൽ കയറി ശല്യപ്പെടുത്തിയതിന് മകന്റെ കൈയിൽ നിന്നും തല്ലും വാങ്ങി വരേണ്ട അവസ്ഥയായിരുന്നെന്ന് തുറന്നുപറയുകയാണ് താരം
ജിഷിൻ മോഹന്റെ കുറിപ്പിങ്ങനെ
മോന് ഉമ്മ കൊടുക്കുന്നതിനിടയിൽ തല വച്ച് നോക്കിയതാ. തല്ല് കിട്ടിയത് മിച്ചം . അല്ലെങ്കിലും ഒരു കുഞ്ഞൊക്കെ ആയിക്കഴിഞ്ഞാൽ അതിനു ശേഷം ഉമ്മക്കൊക്കെ ഭയങ്കര ക്ഷാമമായിരിക്കുമെന്നേ. അമ്മയുടെ ഉമ്മ മുഴുവൻ കുഞ്ഞുങ്ങൾക്കായിരിക്കും.
അപ്പനെ തിരിഞ്ഞു നോക്കില്ല. കിലുക്കത്തിൽ ലാലേട്ടൻ രണ്ടു ഗ്ലാസ്സുമായി ചെന്ന പോലെ ആയിപ്പോയി. ‘ഇതെന്തിനാ രണ്ടു ഗ്ലാസ്സ്?’ ‘അപ്പൊ നീ അടിക്കുന്നില്ലേ?’ ‘ഞാനേ അടിക്കുന്നുള്ളു. ഞാൻ അടിച്ച്, ഒരു ലെവൽ ആകുമ്പോൾ, മിച്ചമുണ്ടേൽ നീ അടിച്ചാ മതി’ എന്ന് ജഗതി പറഞ്ഞ പോലെ, മോന്റെ റെക്കമെന്റെഷനിൽ, അവനു കിട്ടിയതിൽ മിച്ചം വല്ലോം ഉണ്ടെങ്കിൽ വല്ലപ്പോഴും ഓരോന്ന് കിട്ടും.
എന്ത് ചെയ്യാനാ. അല്ലേ? എടാ മോനേ, ജിയാൻ കുട്ടാ ഒരിക്കൽ നീയും കല്യാണം കഴിക്കുമെടാ. നിനക്കും ഒരു കുഞ്ഞുണ്ടാവും. അന്ന് നീയും ഇതുപോലെ അനുഭവിക്കുമെടാ നോക്കിക്കോ .