ഐഡിയ സ്റ്റാർ സിംഗർ എന്ന ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാളികൾക്ക് സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർസിംഗർ എന്ന പരിപാടിയിലൂടെ എത്തിയ താരത്തിന്റെ വിവാഹവും വിവാഹ മോചനവുമെല്ലാം വാർത്തകളിൽ ഇടം നേടിയിരുന്നു.
സോഷ്യൽ മീഡിയിൽ സജീവയായ താരം ഇപ്പോൾ പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ ശ്രദ്ധ നേടാറുണ്ട്. സഹോദരി അഭിരാമിയ്ക്കൊപ്പം അമൃതം ഗമയ എന്ന ബാൻഡും യൂട്യൂബ് ചാനലുമൊക്കെയായി തിരക്കിലാണ് താരം.
അത് സമയം അടുത്തിടെഒരു രാജകുമാരിയെ പോലെ ഒരുങ്ങിയ താരത്തിന്റെ ഫോട്ടോഷൂട്ട് ശ്രദ്ധ നേടിയിരുന്നു. ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രത്തിന് താഴെ രസകരമായ കമന്റുകളുമായി നിരവധി പേരും എത്തി. എന്നാൽ സ്റ്റാർ സിംഗറിൽ കണ്ട അമൃതയെ ഓർത്ത് ഒരു ആരാധിക എഴുതിയ കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.
ആ കുറിപ്പ് ഇങ്ങനെ:
കുഞ്ഞേ 2007 ലെ സ്റ്റാർ സിംഗറിൽ ആണ് ആദ്യമായി ഞാൻ കാണുന്നത് ഓരോ എപ്പിസോഡും വിടാതെ കാണുമായിരുന്നു. ആ എനർജെറ്റിക്ക് ആയ ശബ്ദം കുറെ സ്വാധീനിച്ചിരുന്നു. ഇടയ്ക്ക് കുഞ്ഞു അഭിരാമി സ്റ്റേജിൽ വന്നതും ഒക്കെ നല്ല ഓർമയുണ്ട്. ഒടുവിൽ അമൃത സംസാരിച്ച ആ എപ്പിസോഡ്.
എനിക്ക് ഈ ഡ്രസ്സ് വാങ്ങി തന്നത് സുരേഷ് ഗോപി സാർ ആണ് എന്നും അദ്ദേഹത്തിന്റെ ഭാര്യ സെലക്ട് ചെയ്ത ഡ്രസ്സ് ആണ് എന്നും പറഞ്ഞു. ഒടുവിൽ ബാല അതിഥി ആയി എത്തിയ എപ്പിസോഡുകൾ. തുടർന്ന് എലിമിനേഷൻ ടൈമിൽ പുറത്തായപ്പോൾ ‘എനിക്ക് ഒരു എസ്എംഎസ് എങ്കിലും അയക്കാമായിരുന്നില്ലേ
എന്നു ചോദിച്ചു പൊട്ടി കരഞ്ഞതും അമൃതയുടെ അമ്മ ബോധം കെട്ടു വീണതും ഒക്കെ ഓർമ്മയുണ്ട്. നേരിട്ട് അറിയില്ല കുട്ടിയെ എങ്കിലും ഒടുവിൽ ബാലയോടൊപ്പം ലൈഫ് തുടങ്ങിയതും കണ്ടു. പിന്നീടുള്ളത് നിങ്ങളുടെ പേഴ്സണൽ ഇഷ്യൂസ്.
ഒരു കുഞ്ഞനിയത്തിയോടായി പറയുന്ന പോലെയേ ഉള്ളു. ഉള്ളിൽ ഒരുപാട് സംഗീതം കൊണ്ട് നടക്കുന്ന കുട്ടിയല്ലേ. സംഗീതം ആരെയും ഒരു വിധത്തിലും കഷ്ടം കൊടുത്തതായി കേട്ടിട്ടില്ല എത്രയൊക്കെ ബോൾഡ് ആയി എന്നു പറഞ്ഞാലും നമ്മുടെയൊക്കെ ഉള്ളിൽ ഒരു ദുഃഖം ഒളിഞ്ഞു കിടക്കും.
ഒന്നു മാത്രം പറയട്ടെ ആരെയും ഇമ്പ്രസ്സ് ചെയ്യാനോ, പക വീട്ടനോ ഉള്ളത് ആകരുത് ജീവിതം. സംഗീതം എന്നും കൂടെയുണ്ടാകട്ടെ ദൈവം അനുഗ്രഹിക്കട്ടെ’എന്നുമാണ് ആരാധിക അമൃതയോട് സ്നേഹത്തോടെ പറയുന്നത് എന്ന് പറഞ്ഞുകൊണ്ടേയിരുന്നു ആരാധികയുടെ കുറിപ്പ് അവസാനിക്കുന്നത്.